ബിംസ്റ്റെക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി, നേപ്പാൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

April 04th, 04:17 pm

ഇന്ന് ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബഹുമാന്യ ശ്രീ. കെ.പി. ശർമ്മ ഒലിയുമായി കൂടിക്കാഴ് ചനടത്തി.

ബിംസ്റ്റെക് ഉച്ചകോടിക്കിടെ ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

April 04th, 03:49 pm

ബാങ്കോക്കിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കിടെ ബംഗ്ലാദേശിന്റെ ഇടക്കാല ​ഗവൺമെന്റിന്റെ മുഖ്യ ഉപദേഷ്ടാവ് പ്രൊഫസർ മുഹമ്മദ് യൂനസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തി.

സംരംഭങ്ങളുടെ പട്ടിക: ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ പങ്കാളിത്തം

April 04th, 02:32 pm

ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ (ഡിപിഐ) അനുഭവം പങ്കിടുന്നതിന് ബിംസ്റ്റെക് രാജ്യങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനുള്ള പൈലറ്റ് പഠനം.

ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

April 04th, 12:59 pm

ഈ ഉച്ചകോടിയുടെ മികച്ച സംഘാടനത്തിന് പ്രധാനമന്ത്രി ഷിനവത്രയ്ക്കും തായ്‌ലൻഡ് ​ഗവൺമെന്റിനും ഞാൻ തുടക്കത്തിൽ തന്നെ എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.

തായ്‌ലൻഡിൽ ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി

April 04th, 12:54 pm

നിലവിലെ അധ്യക്ഷരായ തായ്‌ലൻഡ് ആതിഥേയത്വം വഹിക്കുന്ന ആറാമത് ബിംസ്റ്റെക് (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ) ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു. ബിംസ്റ്റെക്: സമൃദ്ധവും, പ്രതിരോധശേഷിയുള്ളതും, തുറന്നതും എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം. ബിംസ്റ്റെക് മേഖലയിലെ നേതാക്കളുടെയും ജനങ്ങളുടെയും അഭിലാഷങ്ങളുടെയും, മുൻഗണനകളും, ആഗോള അനിശ്ചിതത്വത്തിന്റെ കാലത്ത് പങ്കിട്ട വളർച്ച ഉറപ്പാക്കുന്നതിൽ ബിംസ്റ്റെക്കിന്റെ ശ്രമങ്ങളും ഇത് പ്രതിഫലിപ്പിച്ചു.

ബിംസ്റ്റെക് രാജ്യങ്ങൾക്കിടയിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന 21 ഇന കർമപദ്ധതി നിർദ്ദേശിച്ച് പ്രധാനമന്ത്രി

April 04th, 12:53 pm

തായ്‌ലൻഡിലെ ബാങ്കോക്കിൽ ഇന്ന് നടന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ

ബിംസ്റ്റെക് ഉച്ചകോടിക്കിടെ മ്യാൻമർ ഭരണ കൗൺസിൽ ചെയർമാൻ സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച

April 04th, 09:43 am

മ്യാൻമറിലെ വിനാശകരമായ ഭൂകമ്പത്തെത്തുടർന്നുള്ള സ്ഥിതിഗതികൾ ഇരു നേതാക്കളും ചർച്ച ചെയ്തു. മ്യാൻമറിന് മാനുഷിക സഹായം, ദുരന്ത നിവാരണം, വൈദ്യസഹായം എന്നിവ നൽകുന്നതിനായി ഇന്ത്യ ഓപ്പറേഷൻ ബ്രഹ്മ യ്ക്ക് കീഴിൽ നടത്തുന്ന ശ്രമങ്ങൾ ഉൾപ്പെടെ, ഇന്ത്യയുടെ സഹായ ശ്രമങ്ങൾക്ക് സീനിയർ ജനറൽ നന്ദി അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ മ്യാൻമറിനൊപ്പം നിൽക്കുമെന്നും ആവശ്യമെങ്കിൽ കൂടുതൽ ഭൗതിക സഹായവും വിഭവങ്ങളും വിന്യസിക്കാൻ തയ്യാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

പ്രധാനമന്ത്രി തായ്‌ലൻഡ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

April 03rd, 08:42 pm

തായ്‌ലൻഡിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ബാങ്കോക്കിൽ തായ്‌ലൻഡ് പ്രധാനമന്ത്രി പേറ്റോങ്റ്റാൺ ഷിനവാത്തുമായി കൂടിക്കാഴ്ച നടത്തി. ഗവൺമെന്റ് ഹൗസിൽ എത്തിയ പ്രധാനമന്ത്രി മോദിയെ പ്രധാനമന്ത്രി ഷിനവാത് വരവേൽക്കുകയും ആചാരപരമായ സ്വീകരണം നൽകുകയും ചെയ്തു. ഇത് അവരുടെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു. നേരത്തെ, 2024 ഒക്ടോബറിൽ വിയന്റിയാനിൽ നടന്ന ആസിയാൻ ഉച്ചകോടിക്കിടെ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.

പാലി ഭാഷയിലുള്ള തിപിടകയുടെ പകർപ്പ് നൽകിയതിന് തായ്‌ലൻഡ് പ്രധാനമന്ത്രിയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു

April 03rd, 05:43 pm

പാലി ഭാഷയിലുള്ള തിപിടകയുടെ പകർപ്പ് നൽകിയതിന് തായ്‌ലൻഡ് പ്രധാനമന്ത്രി ശ്രീമതി പേടോങ്‌ടാൺ ഷിനവത്രയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു, ബുദ്ധന്റെ ഉപദേശങ്ങളുടെ സാരാംശം ഉൾക്കൊള്ളുന്ന മനോഹരമായ ഭാഷയാണിതെന്ന് അദ്ദേഹം പ്രശംസിച്ചു.

തായ്‌ലൻഡ് പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവന

April 03rd, 03:01 pm

മാർച്ച് 28 ന് ഉണ്ടായ ഭൂകമ്പത്തിൽ സംഭവിച്ച ജീവഹാനിക്ക് ഇന്ത്യൻ ജനതയുടെ പേരിൽ ഞാൻ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.

തായ് രാമായണമായ രാമകീന്റെ ആകർഷകമായ അവതരണത്തിന് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി

April 03rd, 01:02 pm

ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരികവും നാഗരികവുമായ ബന്ധങ്ങളെ പ്രശംസിച്ചുകൊണ്ട്, തായ്‌ലൻഡിലെ ബാങ്കോക്കിൽ ഇന്ന് തായ് രാമായണമായ രാമകീന്റെ അവതരണം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീക്ഷിച്ചു.

പ്രധാനമന്ത്രി മോദി തായ്‌ലൻഡിലെ ബാങ്കോക്കിൽ എത്തി ചേർന്നു

April 03rd, 11:01 am

പ്രധാനമന്ത്രി നരേന്ദ്ര മോദി തായ്‌ലൻഡിലെ ബാങ്കോക്കിൽ എത്തി ചേർന്നു. അവിടെ അദ്ദേഹം ബിംസ്റ്റെക് ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. സന്ദർശന വേളയിൽ പ്രധാനമന്ത്രി പെയ്‌തോങ്‌ടാർൺ ഷിനവത്രയുമായും പ്രധാനമന്ത്രി ചർച്ച നടത്തും.

തായ്‌ലൻഡ്, ശ്രീലങ്ക സന്ദർശനത്തിന് പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

April 03rd, 06:00 am

തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടാൺ ഷിനവാത്തിൻ്റെ ക്ഷണപ്രകാരം, ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഞാൻ ഇന്ന് തായ്‌ലൻഡിലേക്ക് ഔദ്യോഗിക സന്ദർശനത്തിനായി പുറപ്പെടുകയാണ്.

പ്രധാനമന്ത്രിയുടെ തായ്‌ലൻഡ്, ശ്രീലങ്ക സന്ദർശനം (2025 ഏപ്രിൽ 03 - 06)

April 02nd, 02:00 pm

ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (2025 ഏപ്രിൽ 3-4) തായ്‌ലൻഡ് സന്ദർശിക്കും. തുടർന്ന്, പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ ക്ഷണപ്രകാരം അദ്ദേഹം ശ്രീലങ്കയിലേക്ക് (2025 ഏപ്രിൽ 4-6) സന്ദർശനം നടത്തും.