പ്രധാനമന്ത്രിയുടെ ഇൻഡോനേഷ്യ-ഓസ്ട്രേലിയ-ന്യൂസിലൻഡ് സന്ദർശനം
July 03rd, 08:42 pm
ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂലൈ 6 മുതൽ 8 വരെ ഇൻഡോനേഷ്യ സന്ദർശിക്കും. പ്രധാനമന്ത്രിയുടെ നാലാമത്തെ ഇൻഡോനേഷ്യൻ സന്ദർശനമാണിത്. 2018 മെയ് മാസത്തിൽ ഇന്ത്യ-ഇൻഡോനേഷ്യ ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്ത തലത്തിലേക്ക് ഉയർത്തിയശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഉഭയകക്ഷിസന്ദർശനമാണിത്. സന്ദർശനവേളയിൽ പ്രധാനമന്ത്രി പ്രസിഡന്റ് പ്രബോവോയുമായി ഉഭയകക്ഷിചർച്ചകൾ നടത്തും. പങ്കാളിത്തത്തിൽ കൈവരിച്ച പുരോഗതിയും അവലോകനംചെയ്യും. ജക്കാർത്തയിൽ പ്രധാനമന്ത്രി ഇന്ത്യൻ പ്രവാസികളുടെ ബൃഹത്തായ കൂട്ടായ്മയെ അഭിസംബോധനചെയ്യും. ഇന്ത്യയും ഇൻഡോനേഷ്യയും ജനങ്ങൾ തമ്മിലുള്ള ചരിത്രപരവും ഊഷ്മളവുമായ ബന്ധമാണു പങ്കിടുന്നത്. ഈ സവിശേഷമായ ബന്ധം നിലനിർത്തി, പ്രധാനമന്ത്രി ഇൻഡോനേഷ്യയിലെ പ്രമുഖ UNESCO ലോക പൈതൃകകേന്ദ്രമായ യോഗ്യകർത്തയിലെ പ്രംബാനൻ ക്ഷേത്രസമുച്ചയം സന്ദർശിക്കും.സെയ്ഷെൽസ് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 28th, 05:00 pm
ഇന്ന് രാവിലെ എനിക്ക് ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ പുരസ്കാരം നൽകി ആദരിച്ചതിന് പ്രസിഡന്റ് ഏർമിനിയോടും സെയ്ഷെൽസിലെ ജനങ്ങളോടും ഞാൻ നന്ദി പറയുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി നിരന്തരം പ്രയത്നിക്കുന്ന ഏവർക്കും ഈ പുരസ്കാരം വലിയൊരു പ്രോത്സാഹനമായിരിക്കും. ഭാരതത്തിലെ 140 കോടി ജനങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളുമായാണ് ഞാൻ ഇവിടേക്ക് എത്തിയിരിക്കുന്നത്.‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ പ്രസിഡൻഷ്യൽ ബഹുമതി നൽകി പ്രധാനമന്ത്രിയെ ആദരിച്ചു
June 28th, 03:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സെയ്ഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനി ‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ പ്രസിഡൻഷ്യൽ ബഹുമതി സമ്മാനിച്ചു. സെയ്ഷെൽസിൽ നടന്ന പ്രത്യേക ചടങ്ങിലാണു ബഹുമതി സമ്മാനിച്ചത്. പ്രധാനമന്ത്രിയുടെ ഹരിത നേതൃത്വത്തിനും, വികസ്വര രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾക്കുമുള്ള അംഗീകാരമായാണ് ഈ ബഹുമതി നൽകിയത്. നീല സമ്പദ്‌വ്യവസ്ഥ, കാലാവസ്ഥാവ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങൾ, സമുദ്രവിഭവങ്ങളുടെ സുസ്ഥിര പരിപാലനം, വികസ്വരമായ ചെറുദ്വീപ് രാഷ്ട്രങ്ങളുടെ വികസന ആഗ്രഹങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ദീർഘകാല പ്രതിജ്ഞാബദ്ധതയെയും ഈ അംഗീകാരം ഉയർത്തിക്കാട്ടുന്നു. ഇതാദ്യമായാണ് ഈ വിശിഷ്ട ബഹുമതി സമ്മാനിക്കുന്നത്.സെയ്ഷെൽസ് പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
June 28th, 02:02 pm
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി നാം നമ്മുടെ സൗഹൃദത്തെ വിശ്വാസത്തിലേക്കും വിശ്വാസത്തെ സഹകരണത്തിലേക്കും ആ സഹകരണത്തെ നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിലേക്കും എന്ന രീതിയിൽ മാറ്റിയെടുത്തു.കൊളംബിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിൽ അബെലാർഡോ ഡി ലാ എസ്പ്രിയേല്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
June 26th, 10:47 pm
കൊളംബിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച അബെലാർഡോ ഡി ലാ എസ്പ്രിയേല്ലയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.എവിയാനിലെ ജി7 ഉച്ചകോടിയോടനുബന്ധിച്ച് യു.എസ്.പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
June 18th, 05:04 am
2026 ജൂൺ 17-ന് ഫ്രാൻസിലെ എവിയാനിലെ ജി7 ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ജെ.ട്രംപുമായി കൂടിക്കാഴ്ച നടത്തി.India and Slovakia are moving forward in close coordination on the global stage: PM Modi at the India-Slovakia Joint Press Meet
June 15th, 03:00 pm
At the joint press meet in Bratislava, PM Modi and Slovak Prime Minister Robert Fico announced the elevation of India-Slovakia ties to a Comprehensive Partnership. PM Modi highlighted growing cooperation in trade, technology, defence, space, digital innovation and mobility, saying the upgraded partnership reflects shared priorities, shared trust and a shared vision for the future.നേട്ടങ്ങളുടെ പട്ടിക: സൈപ്രസ് പ്രസിഡന്റ് ആദരണീയ മിസ്റ്റർ നിക്കോസ് ക്രിസ്റ്റോഡൗലിഡിസിന്റെ ഇന്ത്യയിലെ ഔദ്യോഗിക സന്ദർശനം
May 22nd, 04:11 pm
ഭീകരവാദത്തിനെതിരായ സംയുക്ത വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രംറിപ്പബ്ലിക് ഓഫ് സൈപ്രസ് പ്രസിഡന്റിനൊപ്പമുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
May 22nd, 01:00 pm
നിങ്ങളുടെ സന്ദർശനത്തിലുടനീളം ആ ഊഷ്മളതയും സൗഹൃദവും ഇന്ത്യയുമായുള്ള ശക്തമായ ബന്ധവും ഞങ്ങൾക്ക് ശരിക്കും അനുഭവപ്പെട്ടു. ഇന്ന് നിങ്ങളുടെ ഇന്ത്യാ സന്ദർശനം നമ്മുടെ പങ്കിട്ട യാത്രയിലെ മറ്റൊരു പ്രധാന നാഴികക്കല്ലാണ്.മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിലെ സംയുക്തപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂർണ്ണരൂപം
May 19th, 04:25 pm
ജനാധിപത്യം, നിയമവാഴ്ച, ബഹുസ്വരത എന്നിവയോടുള്ള നമ്മുടെ പങ്കിട്ട പ്രതിബദ്ധത നമ്മെ സ്വാഭാവിക പങ്കാളികളാക്കുന്നു. അതേസമയം സാങ്കേതികവിദ്യയിലും സുസ്ഥിരതയിലുമുള്ള നമ്മുടെ പങ്കിട്ട മുൻഗണനകൾ നമ്മുടെ ബന്ധത്തെ വലിയ അവസരങ്ങളാൽ നിറയ്ക്കുന്നു. അതുകൊണ്ടാണ് എട്ട് വർഷം മുമ്പ് നോർഡിക് രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധത്തിന് കൂടുതൽ ഊർജ്ജവും ചലനാത്മകതയും നൽകുന്നതിനായി നമ്മൾ ഈ വേദി രൂപീകരിച്ചത്.പ്രധാനമന്ത്രി സ്വീഡൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ച നടത്തി
May 18th, 12:10 am
സ്വീഡനിലെ ഗോഥെൻബർഗിൽ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്‌സണുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തി. സ്വീഡനിലെ കിരീടാവകാശി വിക്ടോറിയ രാജകുമാരി യോഗത്തിൽ പങ്കെടുക്കുകയും രാജാവ് കാൾ പതിനാറാമൻ ഗുസ്താഫിന്റെയും രാജ്ഞി സിൽവിയയുടെയും ഊഷ്മളമായ ആശംസകൾ അറിയിക്കുകയും ചെയ്തു. രാജാവിന്റെ 80-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി മോദി ഊഷ്മളമായ ആശംസകൾ നേർന്നു.സ്വീഡനിലെ തെരഞ്ഞെടുക്കപ്പെട്ട വ്യവസായപ്രമുഖരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
May 17th, 11:16 pm
സ്വീഡൻ കിരീടാവകാശി വിക്ടോറിയ രാജകുമാരി, സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സൺ എന്നിവർക്കൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, 2026 മെയ് 17-നു സ്വീഡനിലെ തെരഞ്ഞെടുക്കപ്പെട്ട CEO-മാരുമായി ആശയവിനിമയം നടത്തി.പ്രധാനമന്ത്രി അഫ്സ്ലൂയിറ്റ്ഡിജ്ക് ഡാം സന്ദർശിച്ചു
May 17th, 03:38 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനൊമൊപ്പം ഡച്ച് ജലസംരക്ഷണ മേഖലയിലെ പ്രശസ്ത നിർമ്മിതിയായ അഫ്‌സ്ലൂയിറ്റ്ഡൈക് അണക്കെട്ട് സന്ദർശിച്ചു.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇന്ത്യ-നെതര്‍ലാന്‍ഡ്സ് സംയുക്ത പ്രസ്താവന
May 17th, 03:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 16-17 തീയതികളില്‍ നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി റോബ് യെറ്റന്റെ ക്ഷണപ്രകാരം, നെതര്‍ലാന്‍ഡ്സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനമാണിത്.ഇന്ത്യ-നെതർലാൻഡ്സ് തന്ത്രപ്രധാന പങ്കാളിത്ത കർമ്മപദ്ധതി [2026-2030]
May 17th, 03:15 am
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലാൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും 2026 മേയ് 16-ന് ഹേഗിൽ നടത്തിയ കൂടിക്കാഴ്ചയിൽ, കൃത്യമായ ലക്ഷ്യങ്ങളോടെയുള്ളതും സമയബന്ധിതവുമായ സംരംഭങ്ങളിലൂടെയും സംയുക്ത കർമ്മപദ്ധതികളിലൂടെയും ഇന്ത്യ-നെതർലാൻഡ്സ് ഉഭയകക്ഷി ബന്ധത്തെ 'തന്ത്രപ്രധാന പങ്കാളിത്തം'എന്ന നിലയിലേക്ക് ഉയർത്താൻ തീരുമാനിച്ചു. ഇതിനായി, അടുത്ത 5 വർഷത്തേക്കുള്ള (2026-2030) ഇന്ത്യ-നെതർലാൻഡ്സ് തന്ത്രപ്രധാനമായ പങ്കാളിത്ത കർമ്മപദ്ധതി ഇരുരാജ്യങ്ങളും അംഗീകരിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി നെതർലാൻഡ്‌സ് പ്രധാനമന്ത്രിയുമായി ഔദ്യോഗിക ചർച്ചകൾ നടത്തി
May 17th, 02:35 am
ഇന്ത്യ-നെതർലാൻഡ്‌സ് ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു പ്രധാനമന്ത്രിമാരും വിപുലമായ ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കിട്ട മൂല്യങ്ങളും വിശ്വാസവും, അതോടൊപ്പം വർദ്ധിച്ചുവരുന്ന യോജിപ്പും വളർന്നുവരുന്ന സഹകരണവും പ്രതിഫലിപ്പിച്ചുകൊണ്ട് ഉഭയകക്ഷി ബന്ധത്തെ തന്ത്രപ്രധാന പങ്കാളിത്തം എന്ന നിലയിലേക്ക് ഉയർത്താൻ നേതാക്കൾ തീരുമാനിച്ചു. വ്യാപാരം-നിക്ഷേപം, പ്രതിരോധം-സുരക്ഷ, വളർന്നുവരുന്നതും നിർണ്ണായകവുമായ സാങ്കേതികവിദ്യകൾ, മാരിടൈം, പുനരുപയോഗ ഊർജ്ജം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സഹകരണം ആഴത്തിലാക്കുന്നതിനായി തന്ത്രപ്രധാന പങ്കാളിത്തത്തിനായുള്ള ബൃഹത്തായ രൂപരേഖ അംഗീകരിക്കാനും അവർ സമ്മതമറിയിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ്സ്, നിക്ഷേപം, സാങ്കേതികവിദ്യ, നൂതനാശയ പങ്കാളിത്തം എന്നിവ കണക്കിലെടുത്ത നേതാക്കൾ, ഇന്ത്യയുടെ വളർച്ചാ ഗാഥ നൽകുന്ന അവസരങ്ങൾ ഡച്ച് കമ്പനികൾക്ക് മികച്ച ബിസിനസ്സ് സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രി ഡച്ച് സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി
May 16th, 10:15 pm
ഊർജ്ജം, തുറമുഖങ്ങൾ, ആരോഗ്യം, കാർഷിക വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ ഡച്ച് കമ്പനികളുടെ സി.ഇ.ഒമാരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും ചർച്ചകൾ നടത്തി. ബിസിനസ്സ് നേതാക്കൾ പ്രധാനമായും മൂന്ന് മേഖലകളെ അടിസ്ഥാനമാക്കി പ്രസന്റേഷനുകൾ അവതരിപ്പിച്ചു: സെമികണ്ടക്ടറുകൾ, സാങ്കേതികവിദ്യയും നൂതനാശയങ്ങളും ;അടിസ്ഥാനസൗകര്യം, ലോജിസ്റ്റിക്സ്, മാരിടൈം; സുസ്ഥിരത, ഊർജ്ജം, കൃഷി എന്നിവയായിരുന്നു അവ. ഇന്ത്യയ്‌ക്കായുള്ള തങ്ങളുടെ തന്ത്രപരമായ പദ്ധതികൾ അവർ ഇതിൽ വിശദീകരിച്ചു.ഇറാഖ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ അലി ഫാലിഹ് കാദിം അൽ സെയ്ദിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
May 16th, 01:35 pm
ഇറാഖ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഫാലിഹ് കാദിം അൽ സെയ്ദിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇറാഖുമായുള്ള ഇന്ത്യയുടെ ദീർഘകാല സൗഹൃദ ബന്ധത്തെ ഇന്ത്യ ഏറെ വിലമതിക്കുന്നുവെന്നും എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഉറച്ചുനിൽക്കുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.നെതർലൻഡ്‌സിലെ ഇന്ത്യൻ കമ്മ്യൂണിറ്റി പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 16th, 01:30 pm
ഇത്രയധികം സ്നേഹം. ഇത്ര വലിയ ആവേശം. സത്യം പറഞ്ഞാൽ ഞാൻ ഒരു നിമിഷത്തേക്ക് നെതർലൻഡ്‌സിലാണെന്ന കാര്യം മറന്നുപോയി. ഇന്ത്യയിൽ എവിടെയോ ഒരു ഉത്സവം നടക്കുന്നത് പോലെയാണ് തോന്നുന്നത്!നെതർലാൻഡ്‌സിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
May 16th, 01:20 pm
ഹേഗിൽ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംബന്ധിച്ചു. ചടങ്ങിലെത്തിയ അദ്ദേഹത്തിന് നെതർലാൻഡ്‌സിലെ ഇന്ത്യൻ സമൂഹവും ഇന്ത്യൻ സുഹൃത്തുക്കളും അടങ്ങുന്ന വൻ ജനസഞ്ചയം ഊഷ്മളവും ആവേശഭരിതവുമായ സ്വീകരണമാണ് നൽകിയത്.