List of Outcomes Visit of Prime Minister to Jordan
December 15th, 11:52 pm
During the meeting between PM Modi and HM King Abdullah II of Jordan, several MoUs were signed. These include agreements on New and Renewable Energy, Water Resources Management & Development, Cultural Exchange and Digital Technology.ജി-20 നേതൃ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 21st, 10:43 pm
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽ നടന്ന ജി-20 നേതൃ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും ഇന്ന് കൂടിക്കാഴ്ച നടത്തി. 2020-ൽ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലേക്കു ബന്ധം ഉയർത്തിയതിന് ശേഷം, കഴിഞ്ഞ വർഷത്തിനിടയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കുകയും വൈവിധ്യവൽക്കരിക്കുകയും ചെയ്തതിൽ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. അടുത്തിടെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി അൽബനീസ് ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടം ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതയും നേതാക്കൾ ആവർത്തിച്ചു.ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലെത്തി ചേർന്നു
November 21st, 06:25 pm
അൽപ്പസമയം മുമ്പ് പ്രധാനമന്ത്രി മോദി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ എത്തി ചേർന്നു . 20-ാമത് ജി20 നേതാക്കളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചകോടിയുടെ ഭാഗമായി, ലോക നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുകയും ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക (ഐബിഎസ്എ) നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്യും.ശ്രീലങ്കൻ പ്രധാനമന്ത്രി H.E.ഡോ. ഹരിണി അമരസൂര്യ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു
October 17th, 04:26 pm
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ശ്രീലങ്ക-യുടെ പ്രധാനമന്ത്രി H.E.ഡോ. ഹരിണി അമരസൂര്യ, ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.കാനഡ വിദേശകാര്യ മന്ത്രി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു
October 13th, 02:42 pm
കാനഡ വിദേശകാര്യ മന്ത്രി ശ്രീമതി അനിത ആനന്ദ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.ഇന്ത്യ - മൗറീഷ്യസ് സംയുക്ത പ്രഖ്യാപനം: പ്രത്യേക സാമ്പത്തിക പാക്കേജ്
September 11th, 01:53 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലം ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി. വിവിധ ഉഭയകക്ഷി വിഷയങ്ങളിൽ രണ്ട് പ്രധാനമന്ത്രിമാരും വളരെ ഫലപ്രദമായ ചർച്ചകൾ നടത്തി. മൗറീഷ്യസ് സർക്കാർ സമർപ്പിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ, ഇന്ത്യയും മൗറീഷ്യസും താഴെപ്പറയുന്ന പദ്ധതികൾ സംയുക്തമായി നടപ്പിലാക്കാൻ തത്വത്തിൽ സമ്മതിച്ചിട്ടുണ്ട്.റഷ്യൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രാരംഭ പ്രസ്താവന
September 01st, 01:24 pm
താങ്കളെ കാണാനായതിൽ വളരെയധികം സന്തോഷമുണ്ട്. താങ്കളെ കണ്ടുമുട്ടുന്നത് എല്ലായ്പോഴും അവിസ്മരണീയമായ അവസരമാണെന്നു ഞാൻ കരുതുന്നു. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ഇതു നമുക്ക് അവസരമൊരുക്കുന്നു.പ്രധാനമന്ത്രി റഷ്യൻ ഫെഡറേഷൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
September 01st, 01:08 pm
ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെ റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.റഷ്യ-ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ വലിയ പ്രസ്താവന
September 01st, 12:48 pm
ചൈനയിലെ ടിയാൻജിനിൽ എസ്‌സിഒ ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഒരു കൂടിക്കാഴ്ച നടത്തി, അവിടെ ഉക്രെയ്ൻ സംഘർഷം ഒരു കേന്ദ്ര ചർച്ചാ വിഷയമായിരുന്നു. സമാധാനത്തിനായുള്ള സമീപകാല ശ്രമങ്ങളെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്യുകയും എല്ലാ കക്ഷികളും ക്രിയാത്മകമായി മുന്നോട്ട് പോകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു, ശാശ്വത സമാധാനത്തിലേക്കുള്ള പാത കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം അടിവരയിട്ടു. വിശാലമായ മാനുഷിക മാനത്തിന് ഊന്നൽ നൽകിക്കൊണ്ട്, ഇത് ഒരു പ്രാദേശിക ആശങ്ക മാത്രമല്ല, മാനവികതയുടെ തന്നെ ആഹ്വാനമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.SCO ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മ്യാൻമറിലെ സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് പീസ് കമ്മീഷൻ ചെയർമാൻ സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി കൂടിക്കാഴ്ച നടത്തി
August 31st, 04:50 pm
അയൽപക്കത്തിനു മുൻഗണന, ആക്റ്റ് ഈസ്റ്റ്, ഇന്തോ-പസഫിക് നയങ്ങൾക്കനുസൃതമായി മ്യാൻമറുമായുള്ള ബന്ധത്തിന് ഇന്ത്യ പ്രാധാന്യം നൽകുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വികസനപങ്കാളിത്തം, പ്രതിരോധം, സുരക്ഷ, അതിർത്തിപരിപാലനം, അതിർത്തിവ്യാപാരപ്രശ്നങ്ങൾ എന്നിവയുൾപ്പെടെ ഉഭയകക്ഷിസഹകരണത്തിന്റെ നിരവധി വശങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചർച്ചചെയ്തു. ഉഭയകക്ഷിബന്ധങ്ങൾ അവലോകനവും മുന്നോട്ടുള്ള വഴി ചർച്ചചെയ്യലും കൂടിക്കാഴ്ചയുടെ ഭാഗമായി. നിലവിലുള്ള സമ്പർക്കസൗകര്യപദ്ധതികളിൽ പുരോഗതി കൈവരിക്കേണ്ടതു പ്രധാനമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പദ്ധതികൾ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള കൂടുതൽ ഇടപഴകലിനു സഹായകമാകും. ഇതു പ്രാദേശിക സഹകരണവും സംയോജനവും പ്രോത്സാഹിപ്പിക്കും. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിന്റെ ഭാഗമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ടിയാൻജിനിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
August 31st, 11:06 am
താങ്കൾ എനിക്ക് നൽകിയ ഊഷ്മളമായ സ്വാഗതത്തിന് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. കഴിഞ്ഞ വർഷം, കസാനിൽ നമ്മൾ വളരെ അർത്ഥവത്തായ ഒരു ചർച്ച നടത്തി, അത് നമ്മുടെ ബന്ധങ്ങൾക്ക് ഒരു നല്ല ദിശാബോധം നൽകി. അതിർത്തിയിലെ സേനാ പിന്മാറ്റത്തെ തുടർന്ന് സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സ്ഥാപിക്കപ്പെട്ടു. അതിർത്തി മാനേജ്‌മെന്റിനെക്കുറിച്ച് നമ്മുടെ പ്രത്യേക പ്രതിനിധികൾ ഒരു ധാരണയിലെത്തി. കൈലാസ് മാനസരോവർ യാത്ര പുനരാരംഭിച്ചു, അടുത്തതായി ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകളും ആരംഭിക്കുന്നുണ്ട് . നമ്മുടെ ഇരു രാജ്യങ്ങളിലെയും 2.8 ബില്യൺ ജനങ്ങളുടെ താൽപ്പര്യങ്ങളുമായി നമ്മൾ തമ്മിലുള്ള സഹകരണം ബന്ധപ്പെട്ടിരിക്കുന്നു. ഇത് എല്ലാ മനുഷ്യരാശിയുടെയും ക്ഷേമത്തിന് വഴിയൊരുക്കും. പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയുടെ അടിസ്ഥാനത്തിൽ നമ്മുടെ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ നാം പ്രതിജ്ഞാബദ്ധരാണ്.ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ഉഭയകക്ഷി കൂടിക്കാഴ്ച
August 31st, 11:00 am
ടിയാൻജിനിൽ, 2025 ഓഗസ്റ്റ് 31-ന് നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി.PM Modi speaks with President Zelenskyy
August 30th, 07:51 pm
Prime Minister Shri Narendra Modi had a telephone conversation today with the President of Ukraine, H.E. Mr Volodymyr Zelenskyy.വസ്തുതാപത്രം: ഇന്ത്യ-ജപ്പാൻ സാമ്പത്തിക സുരക്ഷാ സഹകരണം
August 29th, 08:12 pm
നമ്മുടെ പരസ്പര മൂല്യങ്ങളിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ ഇന്ത്യ-ജപ്പാൻ തന്ത്രപരവും ആഗോളവുമായ സവിശേഷ പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും സുരക്ഷയും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിന് നിർണായകമാണ്. നമ്മുടെ നയതന്ത്ര വീക്ഷണത്തിലും സാമ്പത്തിക അനിവാര്യതകളിലും വളരുന്ന കൂടിച്ചേരലിൽ നിന്ന് ഉരുത്തിരിയുന്ന നമ്മുടെ ഉഭയകക്ഷി സഹകരണത്തിന്റെ ഒരു പ്രധാന സ്തംഭമാണ് സാമ്പത്തിക സുരക്ഷാ മേഖലയിലെ സഹകരണം.ഇന്ത്യയും ജപ്പാനും തമ്മിലെ സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനം
August 29th, 07:43 pm
കൂട്ടായ മൂല്യങ്ങളേയും പൊതു താൽപ്പര്യങ്ങളേയും അടിസ്ഥാനമാക്കിയുള്ള പ്രത്യേക തന്ത്രപരവും ആഗോളപരവുമായ ഇന്ത്യ - ജപ്പാൻ പങ്കാളിത്തത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളേയും ലക്ഷ്യങ്ങളേയും സ്മരിച്ചും,ഇന്ത്യ-ഫിജി സംയുക്ത പ്രസ്താവന: പരസ്പര സ്നേഹത്തിലൂന്നിയ സൗഹൃദ മനോഭാവത്തിലുള്ള പങ്കാളിത്തം
August 25th, 01:52 pm
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ഫിജി റിപ്പബ്ലിക്കിന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. സിതിവേനി റബുക 2025 ഓഗസ്റ്റ് 24 മുതൽ 26 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. പ്രധാനമന്ത്രി പദവിയിലെത്തിയ ശേഷം ആദ്യമായാണ് ശ്രീ റബുക ഇന്ത്യ സന്ദർശിക്കുന്നത്. അദ്ദേഹത്തിന്റെ പത്നി, ആരോഗ്യ-വൈദ്യ സേവന മന്ത്രി ബഹു ശ്രീ. അന്റോണിയോ ലാലബലാവുവും ഫിജി റിപ്പബ്ലിക് ഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘവും അദ്ദേഹത്തോടൊപ്പം ന്യൂഡൽഹി സന്ദർശിക്കുന്നുണ്ട്.ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
August 19th, 07:34 pm
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പൊളിറ്റ്ബ്യൂറോ അംഗവും വിദേശകാര്യ മന്ത്രിയുമായ വാങ് യിയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വീകരണം നൽകി.ഹരിയാന മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
August 06th, 12:26 pm
ഹരിയാന മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.ഇന്ത്യാ ഗവൺമെന്റും ഫിലിപ്പീൻസ് ഗവൺമെന്റും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം
August 05th, 05:23 pm
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയർ 2025 ഓഗസ്റ്റ് 4-8 തീയതികളിൽ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. പ്രസിഡന്റ് മാർക്കോസിനൊപ്പം പ്രഥമ വനിത ലൂയിസ് അരനെറ്റ മാർക്കോസും ഫിലിപ്പീൻസിലെ നിരവധി ക്യാബിനറ്റ് മന്ത്രിമാരും ഉന്നതതല വ്യാവസായിക പ്രതിനിധിസംഘവും ഉണ്ടായിരുന്നു.ഫലങ്ങളുടെ പട്ടിക : റിപ്പബ്ലിക് ഓഫ് ദി ഫിലിപ്പീൻസ് പ്രസിഡന്റിന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം
August 05th, 04:31 pm
ഇന്ത്യാ റിപ്പബ്ലിക്കും ഫിലിപ്പീൻസ് റിപ്പബ്ലിക്കും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം