ബിഹാർ കോകിലം​ ശാരദ സിൻഹ ജിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

November 05th, 10:36 am

ബിഹാര്‍ കോകിലം എന്നറിയപ്പെടുന്ന ശാരദ സിൻഹ ജിയുടെ ഒന്നാം ചരമവാർഷികദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. നാടൻ പാട്ടുകളിലൂടെ ബിഹാറിന്റെ കലയ്ക്കും സംസ്കാരത്തിനും ഒരു പുതിയ മാനം നൽകിയതിന്റെ പേരിൽ അവർ എന്നും ഓർമ്മിക്കപ്പെടും. ഛഠ് എന്ന മഹത്തായ ഉത്സവവുമായി ബന്ധപ്പെട്ട അവരുടെ ശ്രുതിമധുരമായ ഗാനങ്ങൾ ജനങ്ങളുടെ ഹൃദയങ്ങളിൽ എന്നെന്നേക്കും നിലനിൽക്കും, ശ്രീ മോദി പറഞ്ഞു.