From waste to wealth: PM Modi showcases Surat’s green development model

June 05th, 04:30 pm

At the launch of development projects in Surat, Gujarat, PM Modi called upon all elected representatives of local bodies to work even harder for the state's progress. Expressing pride in Surat being one of the cleanest cities in the country, he lauded the continuous efforts of all stakeholders. He credited Gujarat for its significant contribution to India's energy self-reliance, noting that the state produces one-fifth (50 GW) of the nation's 250 GW renewable energy capacity.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സൂറത്തിൽ 18,800 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും നിർവഹിച്ചു

June 05th, 04:16 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ സൂറത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. വിശാലമായ ജനസമൂഹത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ഗുജറാത്തിലെ ജനങ്ങൾ നൽകുന്ന അചഞ്ചലമായ പിന്തുണയ്ക്കു നന്ദി രേഖപ്പെടുത്തി. “തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഇതാദ്യമായാണു ഞാൻ സൂറത്ത് സന്ദർശിക്കുന്നത്. സൂറത്തിൽനിന്നു ഗുജറാത്തിലെയാകെ ജനങ്ങളെ ഞാൻ അഭിവാദ്യം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു”- ശ്രീ മോദി പറഞ്ഞു.

ഗുജറാത്തിലെ സാണന്ദിൽ കെയ്ൻസ് സെമിക്കോൺ പ്ലാന്റിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

March 31st, 01:05 pm

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, സംസ്ഥാന ഉപമുഖ്യമന്ത്രി ശ്രീ ഹർഷ് ഭായ് സംഘവി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ അശ്വിനി വൈഷ്ണവ് ജി, സംസ്ഥാന മന്ത്രി സഹോദരൻ അർജുൻ മോദ്‌വാഡിയ ജി, കെയ്ൻസ്, ആൽഫ ഒമേഗ സെമികണ്ടക്ടറുകളുടെ പ്രതിനിധികളെ, മറ്റ് വിശിഷ്ട വ്യക്തികളെ, മഹതികളെ, മാന്യരെ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സാനന്ദിൽ കെയ്‌ൻസ് സെമികോൺ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

March 31st, 01:00 pm

ഗുജറാത്തിലെ സാനന്ദിൽ കെയ്‌ൻസ് ടെക്നോളജി സെമികണ്ടക്ടർ പ്ലാന്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. പ്ലാന്റിലെ ഉൽപ്പാദനത്തിന്റെ തുടക്കവും അദ്ദേഹം നിർവ്വഹിച്ചു. ഫെബ്രുവരി 28-ന് മൈക്രോൺ പ്ലാന്റിലെ ഉൽപ്പാദനത്തിന് തുടക്കം കുറിക്കാൻ താൻ സാനന്ദിൽ എത്തിയിരുന്നതായും, കൃത്യം ഒരു മാസത്തിന് ശേഷം കെയ്‌ൻസിന്റെ ഈ നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ വീണ്ടും എത്തിയിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയുടെ സെമികണ്ടക്ടർ യാത്രയുടെ വേഗതയെ എടുത്തുകാണിച്ചു. ഇതൊരു യാദൃശ്ചികതയല്ല, മറിച്ച് ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥ എത്ര വേഗത്തിലാണ് വികസിക്കുന്നത് എന്നതിന്റെ തെളിവാണ്, ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗുജറാത്ത് മുഖ്യമന്ത്രി

December 19th, 10:41 pm

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഗുജറാത്ത് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

September 04th, 03:30 pm

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ കണ്ടു.

ഗുജറാത്ത് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

August 02nd, 07:09 pm

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഗുജറാത്ത് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

April 21st, 04:40 pm

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഗുജറാത്ത് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

December 11th, 02:55 pm

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

The BJP government in Gujarat has prioritised water from the very beginning: PM Modi in Amreli

October 28th, 04:00 pm

PM Modi laid the foundation stone and inaugurated various development projects worth over Rs 4,900 crores in Amreli, Gujarat. The Prime Minister highlighted Gujarat's remarkable progress over the past two decades in ensuring water reaches every household and farm, setting an example for the entire nation. He said that the state's continuous efforts to provide water to every corner are ongoing and today's projects will further benefit millions of people in the region.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ അംറേലിയിൽ 4900 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു

October 28th, 03:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അംറേലിയിൽ 4900 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു. ഇന്നത്തെ വികസന പദ്ധതികളിൽ റെയിൽവേ, റോഡ്, ജലവിതരണം, വിനോദസഞ്ചാരം എന്നീ മേഖലകൾ ഉൾപ്പെടുന്നു. സംസ്ഥാനത്തെ അംറേലി, ജാംനഗർ, മോർബി, ദേവഭൂമി ദ്വാരക, ജൂനാഗഢ്, പോർബന്ദർ, കച്ഛ്, ബോട്ടാദ് ജില്ലകളിലെ പൗരന്മാർക്ക് ഈ പദ്ധതികൾ പ്രയോജനപ്പെടും.

ഗുജറാത്ത് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

October 08th, 02:47 pm

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ഗുജറാത്ത് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

June 22nd, 08:29 pm

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി, 2024ന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 10th, 10:30 am

നിങ്ങള്‍ക്കെല്ലാവര്‍ക്കും 2024 വര്‍ഷത്തേക്കുള്ള എന്റെ ഹൃദയംഗമമായ പുതുവല്‍സര ആശംസകള്‍ നേരുന്നു. ഭാരതം ഈയിടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയും നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷത്തോടെ വികസിത പദവി കൈവരിക്കാന്‍ ലക്ഷ്യമിട്ട് അടുത്ത 25 വര്‍ഷത്തേക്ക് അതിന്റെ ലക്ഷ്യങ്ങള്‍ക്കായി ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ 25 വര്‍ഷത്തെ ഭരണകാലം ഭാരതത്തിന് 'അമൃത കാല'മാണ്. ഇത് പുതിയ അഭിലാഷങ്ങളുടെയും പുതിയ തീരുമാനങ്ങളുടെയും തുടര്‍ച്ചയായ നേട്ടങ്ങളുടെയും ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്നു. 'അമൃത കാല'ത്തില്‍ നടക്കുന്ന ഈ പ്രഥമ വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിക്കു വളരെയധികം പ്രാധാന്യമുണ്ട്. ഈ ഉച്ചകോടിയില്‍ നമ്മളോടൊപ്പം ചേര്‍ന്ന നൂറിലധികം രാജ്യങ്ങളുടെ പ്രതിനിധികള്‍ ഭാരതത്തിന്റെ വികസന യാത്രയിലെ വിലപ്പെട്ട സഖ്യകക്ഷികളാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഊഷ്മളമായ സ്വാഗതവും അഭിനന്ദനങ്ങളും അറിയിക്കുന്നു.

വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ പത്താം പതിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

January 10th, 09:40 am

വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 2024ന്റെ പത്താം പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ ഉദ്ഘാടനം ചെയ്തു. ‘ഭാവിയിലേക്കുള്ള കവാടം’ എന്നതാണ് 34 രാജ്യങ്ങളും 16 സംഘടനകളും പങ്കാളികളാകുന്ന ഈ വർഷത്തെ ഉച്ചകോടിയുടെ പ്രമേയം. വടക്കു കിഴക്കൻ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായി വടക്കുകിഴക്കൻമേഖലാ വികസനമന്ത്രാലയവും ഈ ഉച്ചകോടി ഉപയോഗിക്കുന്നു.

ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോഴ്സിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 17th, 12:00 pm

സൂറത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. സൂറത്തിന്റെ ശക്തമായ ചരിത്രം; അതിന്റെ വര്‍ത്തമാനത്തിലെ വളര്‍ച്ച; ഭാവിയെക്കുറിച്ചുള്ള അതിന്റെ ദര്‍ശനം- അതാണ് സൂറത്ത്! അത്തരം (വികസന) പ്രവര്‍ത്തനങ്ങളില്‍ ആരും ഒരു അവസരവും ഉപേക്ഷിക്കില്ല എന്നാണ് എന്റെ വിശ്വാസം. അതിനാല്‍, സൂറത്തിലെ ഒരു വ്യക്തി എല്ലാ മേഖലയിലും തിരക്കിലായിരിക്കാം, പക്ഷേ ഒരു ഭക്ഷണ ശാലയ്ക്ക് പുറത്ത് അര മണിക്കൂര്‍ ക്യൂവില്‍ നില്‍ക്കാനുള്ള ക്ഷമയുണ്ട്. ഉദാഹരണത്തിന്, കനത്ത മഴ പെയ്താലും മുട്ടോളം വെള്ളമുണ്ടായാലും ഒരു സൂരത്തി അപ്പോഴും ഒരു പക്കോഡ സ്റ്റാളിനു പുറത്ത് ഉണ്ടാകും. ശരദ് പൂര്‍ണിമ, ചണ്ഡി പദ്വ, ദിവസങ്ങളില്‍ എല്ലാവരും ടെറസിലേക്ക് പോകുന്നു, പക്ഷേ സൂരത്തി തന്റെ കുടുംബത്തോടൊപ്പം ഫുട്പാത്തില്‍ ഘരി (മധുരം) കഴിക്കുകയായിരിക്കും. അവന്‍ അടുത്തെങ്ങും പോകാതെ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും കറങ്ങുന്നു. ഏകദേശം 40-45 വര്‍ഷം മുമ്പ് സൗരാഷ്ട്രയില്‍ നിന്ന് ഒരാള്‍ സൂറത്ത് സന്ദര്‍ശിച്ചിരുന്നുവെന്ന് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അപ്പോള്‍, ഞാന്‍ സൗരാഷ്ട്രയില്‍ നിന്നുള്ള ആ സുഹൃത്തിനോട് ചോദിച്ചു - നിങ്ങള്‍ക്ക് സൂറത്ത് എങ്ങനെ ഇഷ്ടമാണ്? അദ്ദേഹം പറഞ്ഞു, 'സൂറത്തും കത്തിയവാറും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്'. 40-45 വര്‍ഷം മുമ്പുള്ള കാര്യമാണ് ഞാന്‍ പറയുന്നത്്. അയാള്‍ ഒരു ഉദാഹരണം പോലെ പറഞ്ഞു, കത്തിയവാറില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാല്‍ അത് വൃത്തികെട്ട വഴക്കായി മാറും. എന്നാല്‍ സൂറത്തില്‍ ഇതുമായി ബന്ധ്‌പ്പെട്ടവര്‍ അത് ഇരു കൂട്ടരുടേയും തെറ്റായിരുന്നുവെന്നും അതുകൊണ്ട് ഈ വിഷയം ഇപ്പോള്‍ ഉപേക്ഷിക്കാമെന്നും പറയും. ഇതു തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

December 17th, 11:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സൂറത്തില്‍ സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രം (സൂറത്ത്‌ ഡയമണ്ട് ബോഴ്സ്) ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് മുമ്പ് പ്രധാനമന്ത്രി പഞ്ചതത്വ ഉദ്യാനം സന്ദര്‍ശിക്കുകയും സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രത്തിന്റെയും സ്‌പൈന്‍-4ന്റെയും ഹര‌ിതമന്ദിരം കാണുകയും സന്ദര്‍ശക ലഘുലേഖയില്‍ ഒപ്പിടുകയും ചെയ്തു. നേരത്തെ സൂറത്ത് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

September 01st, 07:59 pm

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

December 12th, 04:36 pm

ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഭൂപേന്ദ്രഭായ് പട്ടേലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

Gujarat has given the nation the practice of elections based on development: PM Modi in Jambusar

November 21st, 12:31 pm

In his second rally for the day at Jambusar, PM Modi enlightened people on how Gujarat has given the nation the practice of elections based on development and doing away with elections that only talked about corruption and scams. PM Modi further highlighted that Gujarat is able to give true benefits of schemes to the correct beneficiaries because of the double-engine government.