വാരാണസിയിൽ നിന്ന് നാല് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
November 08th, 08:39 am
ഉത്തർപ്രദേശിന്റെ ഊർജ്ജസ്വലനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി; കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനും വികസിത ഭാരതത്തിന്റെ ശക്തമായ അടിത്തറ പാകിക്കൊണ്ടിരിക്കുന്ന ശ്രദ്ധേയമായ സാങ്കേതിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന അശ്വിനി വൈഷ്ണവ് ജി; സാങ്കേതികവിദ്യ വഴി എറണാകുളത്ത് നിന്ന് നമ്മോടൊപ്പം ചേരുന്ന കേരള ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ ജി; കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകരായ സുരേഷ് ഗോപി ജി, ജോർജ് കുര്യൻ ജി; കേരളത്തിൽ ഈ പരിപാടിയിൽ പങ്കെടുക്കുന്ന മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും; ഫിറോസ്പൂരിൽ നിന്നും പങ്കുചേരുന്ന കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകനും പഞ്ചാബ് നേതാവുമായ രവ്‌നീത് സിംഗ് ബിട്ടു ജി; അവിടെയുള്ള എല്ലാ ജനപ്രതിനിധികളും; ലഖ്‌നൗവിൽ നിന്ന് പങ്കുചേരുന്ന ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ജി; മറ്റ് വിശിഷ്ടാതിഥികളേ, കാശിയിലെ എന്റെ കുടുംബാംഗങ്ങളേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ വാരാണസിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
November 08th, 08:15 am
ഇന്ത്യയുടെ ആധുനിക റെയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നുകൊണ്ട് രാജ്യത്തെ നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു.ലോകം ഈ ആഴ്ച ഇന്ത്യയെക്കുറിച്ച്
April 22nd, 12:27 pm
നയതന്ത്ര ഫോൺ കോളുകൾ മുതൽ വിപ്ലവകരമായ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ വരെ, ഈ ആഴ്ച ആഗോള വേദിയിൽ ഇന്ത്യയുടെ സാന്നിധ്യം സഹകരണം, നവീകരണം, സാംസ്കാരിക അഭിമാനം എന്നിവയാൽ അടയാളപ്പെടുത്തി.ഫെബ്രുവരി 22, 23 തീയതികളില്‍ പ്രധാനമന്ത്രി ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കും
February 21st, 11:41 am
ഫെബ്രുവരി 22ന് രാവിലെ 10.45ന് അഹമ്മദാബാദില്‍ പ്രധാനമന്ത്രി ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12:45 ന് പ്രധാനമന്ത്രി മഹേസാണയിലെത്തി വാലിനാഥ് മഹാദേവക്ഷേത്രത്തില്‍ പൂജയും ദര്‍ശനവും നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക്, മഹേസാണയിലെ താരഭില്‍ ഒരു പൊതുചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അവിടെ അദ്ദേഹം 13,500 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. ഏകദേശം 4:15 PM ന് പ്രധാനമന്ത്രി നവസാരിയില്‍ എത്തും, അവിടെ അദ്ദേഹം ഏകദേശം 47,000 കോടി രൂപയിലധികം ചെലവഴിച്ചുള്ള ഒന്നിലധികം വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും. വൈകുന്നേരം 6:15 ന് പ്രധാനമന്ത്രി കക്രപാര്‍ ആണവോര്‍ജ്ജ നിലയം സന്ദർശിക്കും.