ഉത്തർപ്രദേശിലെ NH-34-ന്റെ ഭാഗമായ കാൺപൂർ-കബ്രായ് സെക്ഷൻ 7145.14 കോടി രൂപ ചെലവിൽ, 4/6 വരി പ്രവേശന നിയന്ത്രിത പാതയായി ബി.ഒ.റ്റി (ടോൾ) അടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

July 01st, 03:09 pm

നാഷണൽ ഹൈവേസ് (O) പ്രോഗ്രാമിന് കീഴിലുള്ള ഭോപ്പാൽ-കാൺപൂർ സാമ്പത്തിക ഇടനാഴിയുടെ പ്രധാന ഭാഗമായ 117.7 കിലോമീറ്റർ ദൈർഘ്യം വരുന്ന കാൺപൂർ-കബ്രായ് പ്രവേശന നിയന്ത്രിത ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (CCEA) അംഗീകാരം നൽകി. ഭാവിയിൽ ആറുവരിപ്പാതയാക്കി മാറ്റാൻ കഴിയുന്ന രീതിയിൽ നിർമ്മിക്കുന്ന നിർദിഷ്ട നാലുവരി പ്രവേശന നിയന്ത്രിത ഇടനാഴിയുടെ മൊത്തം മൂലധനചെലവ് 7145.14 കോടി രൂപയാണ്. ദേശീയപാതാ അതോറിറ്റി (NHAI) ബി.ഒ.റ്റി (ടോൾ) അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എൻ.എച്ച്-34-ന്റെ നിലവിലുള്ള കാൺപൂർ-കബ്രായ് ഭാഗത്തിന്റെ പ്രവർത്തനവും പരിപാലനവും ഇതിൽ ഉൾപ്പെടും.