Important to maintain the authenticity of handloom craftsmanship in the age of technology: PM at Bharat Tex
February 16th, 04:15 pm
PM Modi, while addressing Bharat Tex 2025 at Bharat Mandapam, highlighted India’s rich textile heritage and its growing global presence. With participation from 120+ countries, he emphasized innovation, sustainability, and investment in the sector. He urged startups to explore new opportunities, promoted skill development, and stressed the fusion of tradition with modern fashion to drive the industry forward.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ഭാരത് ടെക്സ് 2025'നെ അഭിസംബോധന ചെയ്തു
February 16th, 04:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഭാരത് ടെക്സ് 2025നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും അദ്ദേഹം വീക്ഷിച്ചു. സദസ്സിനെ അഭിസംബോധന ചെയ്യവേ, പ്രധാനമന്ത്രി എല്ലാവരെയും ഭാരത് ടെക്സ് 2025 ലേക്ക് സ്വാഗതം ചെയ്തു. ഇന്ന് ഭാരത് മണ്ഡപം ഭാരത് ടെക്സിന്റെ രണ്ടാം പതിപ്പിന് സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ പൈതൃകത്തെക്കുറിച്ചും ഇന്ത്യക്ക് അഭിമാനകരമായ വികസിത ഭാരതത്തിന്റെ സാധ്യതകളെക്കുറിച്ചും ഈ പരിപാടി നേർക്കാഴ്ച നൽകിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് ടെക്സ് ഇപ്പോൾ തുണിത്തരങ്ങളുമായി ബന്ധപ്പെട്ട് ആഗോളതലത്തിലെ ബൃഹത്തായ പരിപാടിയായി മാറുകയാണ് - ശ്രീ മോദി അഭിപ്രായപ്പെട്ടു. മൂല്യ ശൃംഖലയുടെ ഭാഗമായ പന്ത്രണ്ട് വിഭാഗങ്ങളും ഇത്തവണ പരിപാടിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുബന്ധ ഉപകരണങ്ങൾ, വസ്ത്രങ്ങൾ, യന്ത്രസാമഗ്രികൾ, രാസവസ്തുക്കൾ, ചായങ്ങൾ എന്നിവയുടെ പ്രദർശനങ്ങളും നടന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള നയആസൂത്രകർ, സിഇഒമാർ, വ്യവസായ നേതാക്കൾ എന്നിവരുടെ ഇടപെടലിനും സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള കരുത്തുറ്റ വേദിയായി ഭാരത് ടെക്സ് മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിപാടിയുടെ സംഘാടനത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ പങ്കാളികളുടെയും ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.ഫെബ്രുവരി 16 ന് ഡൽഹിയിൽ നടക്കുന്ന ഭാരത് ടെക്സ് 2025 ൽ പ്രധാനമന്ത്രി പങ്കെടുക്കും
February 15th, 01:56 pm
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഭാരത് ടെക്സ് 2025 പരിപാടിയെ, ഫെബ്രുവരി 16 ന് വൈകിട്ട് 4 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.