സംയുക്ത പ്രസ്താവന: യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനം

January 19th, 08:10 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2026 ജനുവരി 19-ന് ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നടത്തുന്ന അഞ്ചാമത്തെ ഇന്ത്യാ സന്ദർശനമാണിത്. യു.എ.ഇ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം കൂടിയാണിത്.

ദുബായിയിലെ ജബല്‍ അലിയില്‍ ഭാരത് മാര്‍ട്ടിന്റെ വെര്‍ച്വല്‍ തറക്കല്ലിടല്‍

February 14th, 03:48 pm

2024 ഫെബ്രുവരി 14ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ദുബായ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ചേര്‍ന്ന് ഡിപി വേള്‍ഡ് നിര്‍മ്മിക്കുന്ന ദുബായിയിലെ ജബല്‍ അലി ഫ്രീ ട്രേഡ് സോണില്‍ ഭാരത് മാര്‍ട്ടിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചു.