ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നടന്ന ഭാരത് കോ ജാനിയെ (ഇന്ത്യയെ അറിയുക) ക്വിസ് വിജയികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
July 04th, 09:03 am
ട്രിനിഡാഡ് & ടൊബാഗോയിൽ നടന്ന ഭാരത് കോ ജാനിയേ (ഇന്ത്യയെ അറിയുക) ക്വിസിലെ യുവ വിജയികളായ ശങ്കർ രാംജത്തൻ, നിക്കോളാസ് മരാജ്, വിൻസ് മഹാതോ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.ഭാരത് കോ ജാനിയേ പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രവാസികളോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
November 23rd, 09:15 am
ഭാരത് കോ ജാനിയേ (ഇന്ത്യയെ അറിയുക) പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രവാസികളോടും മറ്റ് രാജ്യങ്ങളിലെ സുഹൃത്തുക്കളോടും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ഭാരത് കോ ജാനിയേ ക്വിസ് ഇന്ത്യയും ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളും തമ്മിലുള്ള ബന്ധം ആഴത്തിലാക്കുമെന്നും നമ്മുടെ സമ്പന്നമായ പൈതൃകവും ഊർജസ്വലമായ സംസ്‌കാരവും വീണ്ടെടുക്കാനുള്ള മികച്ച മാർഗം കൂടിയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.