നവരാത്രിയോടനുബന്ധിച്ച് പണ്ഡിറ്റ് ജസ്​രാജ് ജി മനോഹരമായി ആലപിച്ച ​ഗാനം പങ്കുവച്ച് പ്രധാനമന്ത്രി

September 22nd, 09:32 am

നവരാത്രിയോടനുബന്ധിച്ച് പണ്ഡിറ്റ് ജസ്​രാജ് ജി മനോഹരമായി ആലപിച്ച ​ഗാനങ്ങളിലൊന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ശുദ്ധമായ ഭക്തിയാണ് നവരാത്രിയുടെ പ്രത്യേകതയെന്നും നിരവധി ആളുകൾ ഈ ഭക്തിയെ സംഗീതത്തിലൂടെ ആവിഷ്കരിച്ചിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു. നിങ്ങൾ ഒരു ഭജൻ പാടിയിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ നിങ്ങൾക്ക് പ്രിയപ്പെട്ടതായി ഒരു ഭജൻ ഉണ്ടെങ്കിൽ, ദയവായി അത് എന്നോടൊപ്പം പങ്കിടുക. വരും ദിവസങ്ങളിൽ ഞാൻ അവയിൽ ചിലത് പോസ്റ്റ് ചെയ്യും!, ശ്രീ മോദി പറഞ്ഞു.