ഇസ്രയേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി
March 02nd, 07:20 am
മേഖലയിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
February 26th, 08:56 pm
ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഇരു പ്രധാനമന്ത്രിമാരും സമഗ്രമായ ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള വിശ്വാസവും സൗഹൃദവും പ്രതിഫലിപ്പിച്ചുകൊണ്ട്, ഉഭയകക്ഷി ബന്ധത്തെ സമാധാനം, നവീകരണം, സമൃദ്ധി എന്നിവയ്ക്കായുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തം എന്ന നിലയിലേക്ക് ഉയർത്താൻ നേതാക്കൾ തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെ താൽപ്പര്യങ്ങളുടെയും വർദ്ധിച്ചുവരുന്ന യോജിപ്പിന്റെയും, സുരക്ഷിതവും സമൃദ്ധവുമായ ഭാവിയിലേക്കുള്ള പങ്കിട്ട കാഴ്ചപ്പാടിന്റെയും പ്രതീകമാണ് ഈ പദവി ഉയർത്തൽ.ഇന്ത്യ - ഇസ്രായേൽ സംയുക്ത പ്രസ്താവന
February 26th, 07:44 pm
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഊഷ്മളതയും, സൗഹാർദ്ദവും, ആഴത്തിലുള്ള തന്ത്രപരമായ പങ്കാളിത്തവും അംഗീകരിച്ചുകൊണ്ട്, ഇസ്രായേൽ പ്രധാനമന്ത്രി ശ്രീ ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 25 മുതൽ 26 വരെ ഇസ്രായേൽ സന്ദർശിച്ചു. മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു ഉന്നതതല പ്രതിനിധി സംഘവും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും ഒരു പുതിയ യുഗത്തിന് അടിത്തറ പാകിയ 2017-ലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ ഇസ്രായേൽ സന്ദർശനവും 2018-ലെ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനവും അനുസ്മരിച്ചുകൊണ്ട്, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, സൈബർ, കൃഷി, ജല മാനേജ്മെന്റ്, ആരോഗ്യം, സംരംഭകത്വം, പ്രതിരോധം, സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യ-ഇസ്രായേൽ ഉഭയകക്ഷി ബന്ധത്തിൽ ഉണ്ടായിട്ടുള്ള വലിയ പുരോഗതി നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നെതന്യാഹുവും പ്രധാനമന്ത്രി മോദിയും തന്ത്രപരമായ പങ്കാളിത്തത്തെ - 'സമാധാനം, നവീകരണം, അഭിവൃദ്ധി എന്നിവയ്ക്കുള്ള ഒരു പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തെ' - പുതിയൊരു തലത്തിലേക്ക് ഉയർത്താൻ സമ്മതിക്കുകയും തീരുമാനിക്കുകയും ചെയ്തു.പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തിന്റെ പരിണതഫലങ്ങൾ
February 26th, 07:41 pm
ഭൗമഭൗതിക പര്യവേക്ഷണ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം.ഇസ്രായേൽ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രക്കുറിപ്പിന്റെ മലയാളം പരിഭാഷ.
February 26th, 03:30 pm
എനിക്കും ഇന്ത്യൻ പ്രതിനിധി സംഘത്തിനും നൽകിയ സ്നേഹോഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി നെതന്യാഹുവിനോടുള്ള ഹൃദയം നിറഞ്ഞ നന്ദി ഞാൻ ഒരിക്കൽ കൂടി രേഖപ്പെടുത്തുന്നു.ജറുസലേമിലെ ടെക് പ്രദർശനം സന്ദർശിച്ച് പ്രധാനമന്ത്രി
February 26th, 10:37 am
2026 ഫെബ്രുവരി 25-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം വിവിധ മേഖലകളിലെ അത്യാധുനിക ഇസ്രയേലി നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു പ്രദർശനം സന്ദർശിച്ചു. അഗ്രി-ടെക്, വാട്ടർ-ടെക്, ക്ലൈമറ്റ്-ടെക്, ഹെൽത്ത്-ബയോടെക്, സ്മാർട്ട് മൊബിലിറ്റി, എ.ഐ, സൈബർ സുരക്ഷ, ക്വാണ്ടം സാങ്കേതികവിദ്യകൾ എന്നിവയിൽ വൈദഗ്ധ്യമുള്ള പ്രമുഖ കമ്പനികളും ഗവേഷണ സ്ഥാപനങ്ങളും പ്രദർശനത്തിൽ പങ്കെടുത്തു.പ്രധാനമന്ത്രി മോദി ഇസ്രായേലിലെ ടെൽ അവീവിൽ എത്തി ചേർന്നു
February 25th, 04:43 pm
പ്രധാനമന്ത്രി മോദി അൽപ്പം മുമ്പ് ഇസ്രായേലിൽ എത്തി ചേർന്നു . ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി 2026 ഫെബ്രുവരി 25 മുതൽ 26 വരെ ഇസ്രായേൽ സന്ദർശിക്കും. പ്രധാനമന്ത്രി നെതന്യാഹു അദ്ദേഹത്തെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും വിമാനത്താവളത്തിൽ ആചാരപരമായ സ്വീകരണം നൽകുകയും ചെയ്തു.ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
February 25th, 08:28 am
എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരം 2026 ഫെബ്രുവരി 25 മുതൽ 26 വരെ ഞാൻ ഇസ്രയേലിൽ ഔദ്യോഗിക സന്ദർശനം നടത്തും.പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനം
February 24th, 05:34 pm
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 25-26 തീയതികളിൽ ഇസ്രയേലിൽ ഔദ്യോഗിക സന്ദർശനം നടത്തും. പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ഇസ്രയേൽ സന്ദർശനമായിരിക്കും ഇത്.ഇസ്രായേൽ പ്രധാനമന്ത്രി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ചു
January 07th, 03:03 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് ടെലിഫോണിൽ വിളിച്ചു സംസാരിച്ചു.പ്രധാനമന്ത്രി ശ്രീ മോദി ഇസ്രയേൽ പ്രധാനമന്ത്രിയുമായി ടെലിഫോൺ സംഭാഷണം നടത്തി
December 10th, 07:56 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി.ഇസ്രായേൽ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകളും ദീപാവലി ആശംസകൾക്ക് നന്ദിയും അറിയിച്ച് പ്രധാനമന്ത്രി
October 21st, 11:23 am
ഇസ്രായേൽ പ്രധാനമന്ത്രിക്ക് ഇന്ന് ജന്മദിനാശംസകൾ നേർന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സൗഹൃദം വീണ്ടും ഉറപ്പിച്ചു കൊണ്ട്, അദ്ദേഹത്തിന്റെ ഹൃദയംഗമമായ ദീപാവലി ആശംസകൾക്ക് നന്ദിയും അറിയിച്ചു.ബന്ദികളുടെ മോചനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ആത്മാർത്ഥമായ ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ചു
October 13th, 07:59 pm
രണ്ട് വർഷത്തിലേറെ തടവറയിലായിരുന്ന എല്ലാ ബന്ദികളുടെയും മോചനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വാഗതം ചെയ്തു. അവരുടെ കുടുംബങ്ങളുടെ ധൈര്യത്തിനും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന ശ്രമങ്ങൾക്കും, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിശ്ചയദാർഢ്യത്തിനുമുള്ള ആദരസൂചകമാണ് ഈ മോചനമെന്ന് അദ്ദേഹം പറഞ്ഞു.പ്രസിഡന്റ് ട്രംപിന്റെ ഗാസ സമാധാന പദ്ധതി പ്രകാരം കൈവരിച്ച പുരോഗതിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
October 09th, 10:17 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിക്കുകയും പ്രസിഡന്റ് ട്രംപിന്റെ ഗാസ സമാധാന പദ്ധതി പ്രകാരം കൈവരിച്ച പുരോഗതിയിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.ഇസ്രായേൽ പ്രധാനമന്ത്രിക്കും ഇസ്രായേൽ ജനതയ്ക്കും ജൂത സമൂഹത്തിനും റോഷ് ഹഷാന ആശംസകൾ നേർന്ന് പ്രധാനമന്ത്രി
September 22nd, 10:45 pm
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രായേൽ ജനതയ്ക്കും ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോഷ് ഹഷാന ആശംസകൾ നേർന്നു.PM Modi expresses gratitude to world leaders for birthday wishes
September 17th, 03:03 pm
The Prime Minister Shri Narendra Modi expressed his gratitude to the world leaders for greetings on his 75th birthday, today.ജറുസലേമിലുണ്ടായ ഹീനമായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു
September 08th, 10:28 pm
ജറുസലേമിൽ നിരപരാധികളായ സാധാരണക്കാർക്ക് നേരെ നടന്ന ഹീനമായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. “എല്ലാ രൂപത്തിലും ഭാവത്തിലുമുള്ള ഭീകരവാദത്തെയും ഇന്ത്യ അപലപിക്കുകയും ഭീകരവാദത്തോട് ഒരു തരത്തിലും സഹിഷ്ണുതയില്ലാത്ത നയത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു,” ശ്രീ മോദി പ്രസ്താവിച്ചു.പ്രധാനമന്ത്രി ശ്രീ മോദിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ഫോൺ സംഭാഷണം നടത്തി
June 13th, 07:42 pm
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി.ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ലോകം ശക്തമായി അപലപിക്കുന്നു
April 24th, 03:29 pm
2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടപെട്ട സംഭവത്തിൽ ലോക നേതാക്കളിൽ നിന്ന് ശക്തമായ ഐക്യദാർഢ്യം ലഭിച്ചിട്ടുണ്ട്. ആഗോള പിന്തുണയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി, ഭീകരരെയും, അവരെ പിന്തുണയ്ക്കുന്നവരെയും ഭൂമിയുടെ ഏത് അറ്റം വരെ ഇന്ത്യ പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്തു.ബെഞ്ചമിൻ നെതന്യാഹുവിന് ഹാനൂക്ക ആശംസകൾ നേർന്ന് പ്രധാനമന്ത്രി
December 25th, 06:27 pm
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പെരുന്നാൾ ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഹാനൂക്ക ആശംസകൾ നേർന്നു.