'ബസ്തർ പണ്ഡും' ഉത്സവത്തിന്റെ സവിശേഷമായ ആഘോഷങ്ങളോടനുബന്ധിച്ച് ഛത്തീസ്ഗഢിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
February 10th, 10:42 am
ഫെബ്രുവരി 7 മുതൽ 9 വരെ ഛത്തീസ്ഗഢിൽ നടന്ന 'ബസ്തർ പണ്ഡും' ഉത്സവത്തിന്റെ സവിശേഷമായ ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഛത്തീസ്ഗഢിലെ ജനങ്ങളെ അഭിനന്ദനം അറിയിച്ചു.ഉത്സവ വേളയിൽ ബസ്തറിന്റെ സമ്പന്നമായ സംസ്കാരവും പാരമ്പര്യങ്ങളും ഗോത്രവർഗ പൈതൃകവും ഉജ്ജ്വലമായ രീതിയിൽ പ്രദർശിപ്പിച്ചു. നമ്മുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും ഇത്തരത്തിലുള്ള പരിപാടികൾ സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് ശ്രീ മോദി പ്രസ്താവിച്ചു.