ന്യൂഡൽഹിയിൽ നടന്ന ആറാമത് രാംനാഥ് ഗോയങ്ക പ്രഭാഷണത്തിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
November 17th, 08:30 pm
ഇന്ത്യൻ ജനാധിപത്യത്തിലെ പത്രപ്രവർത്തനത്തിന്റെയും ആവിഷ്കാരത്തിന്റെയും പൊതു പ്രസ്ഥാനങ്ങളുടെയും ശക്തിക്ക് പുതിയൊരു മാനം നൽകിയ വ്യക്തിത്വത്തെ ആദരിക്കാനാണ് ഇന്ന് നാമെല്ലാവരും ഇവിടെ ഒത്തുകൂടിയത്. ഒരു ദീർഘവീക്ഷണമുള്ളയാൾ, ഒരു സ്ഥാപന നിർമ്മാതാവ്, ഒരു ദേശീയവാദി, ഒരു മാധ്യമ നേതാവ് എന്നീ വിശേഷണങ്ങൾക്ക് ഉടമയായ, രാംനാഥ് ജി ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് ഒരു പത്രമായി മാത്രമല്ല, ഭാരതത്തിലെ ജനങ്ങൾക്കിടയിൽ ഒരു ദൗത്യമായിട്ടാണ് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഈ ഗ്രൂപ്പ് ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങളുടെയും ദേശീയ താൽപ്പര്യങ്ങളുടെയും ശബ്ദമായി മാറി. അതിനാൽ, 21-ാം നൂറ്റാണ്ടിലെ ഈ കാലഘട്ടത്തിൽ ഒരു വികസിത രാഷ്ട്രമായി മാറാനുള്ള ദൃഢനിശ്ചയത്തോടെ ഭാരതം മുന്നോട്ട് പോകുമ്പോൾ, രാംനാഥ് ജിയുടെ പ്രതിബദ്ധതയും, അദ്ദേഹത്തിന്റെ പരിശ്രമങ്ങളും, അദ്ദേഹത്തിന്റെ ദർശനവും നമുക്ക് പ്രചോദനത്തിന്റെ വലിയ ഉറവിടമാണ്. ഈ പ്രഭാഷണത്തിന് എന്നെ ക്ഷണിച്ചതിന് ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന് ഞാൻ എന്റെ നന്ദി അറിയിക്കുന്നു, നിങ്ങളെയെല്ലാം ഞാൻ അഭിനന്ദിക്കുന്നു.Prime Minister Shri Narendra Modi delivers the sixth Ramnath Goenka Lecture
November 17th, 08:15 pm
PM Modi delivered the sixth Ramnath Goenka Lecture organised by The Indian Express in New Delhi. In his address, the PM highlighted that Ramnath Goenka drew profound inspiration for performing one’s duty from a Bhagavad Gita shloka. He noted that the world today views the Indian Growth Model as a “Model of Hope.” The PM remarked that as India embarks on its development journey, the legacy of Ramnath Goenka becomes even more relevant.നവ റായ്പൂരിൽ ഛത്തീസ്ഗഢ് രജത് മഹോത്സവത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
November 01st, 03:30 pm
ഛത്തീസ്ഗഢ് രൂപീകരിച്ചിട്ട് ഇന്ന് 25 വർഷം പൂർത്തിയാകുന്നു. ഈ സുപ്രധാന അവസരത്തിൽ, ഛത്തീസ്ഗഢിലെ എല്ലാ ജനങ്ങൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഛത്തീസ്ഗഢ് രജത് മഹോത്സവത്തെ അഭിസംബോധന ചെയ്തു
November 01st, 03:26 pm
ഛത്തീസ്ഗഢ് സംസ്ഥാന രൂപീകരണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് നവ റായ്പൂരിൽ ഇന്ന് നടന്ന ഛത്തീസ്ഗഢ് രജത മഹോത്സവത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. റോഡുകൾ, വ്യവസായം, ആരോഗ്യം, ഊർജ്ജം തുടങ്ങിയ പ്രധാന മേഖലകൾ ഉൾപ്പെടുന്ന 14,260 കോടിയിലധികം രൂപയുടെ വികസനപരവും പരിവർത്തനപരവുമായ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിച്ചു. ഛത്തീസ്ഗഢ് സംസ്ഥാനം രൂപീകൃതമായിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാകുകയാണെന്ന് ചടങ്ങിൽ പ്രധാനമന്ത്രി ജനങ്ങളെ ഓർമ്മിപ്പിച്ചു. ഈ വേളയിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേർന്നു.നവ റായ്പൂരിൽ ഛത്തീസ്ഗഢ് വിധാൻസഭയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
November 01st, 01:30 pm
ഛത്തീസ്ഗഢ് ഗവർണർ, രാമൻ ദേക ജി, ലോക്‌സഭാ സ്പീക്കർ, ഓം ബിർള ജി, ഛത്തീസ്ഗഢ് നിയമസഭാ സ്പീക്കർ, എന്റെ സുഹൃത്ത് രമൺ സിംഗ് ജി, സംസ്ഥാന മുഖ്യമന്ത്രി, വിഷ്ണു ദിയോ സായ് ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ സഹപ്രവർത്തകൻ, തോഖൻ സാഹു ജി, ഉപമുഖ്യമന്ത്രിമാർ, വിജയ് ശർമ്മ ജിയും , അരുൺ സാവു ജിയും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ചരൺ ദാസ് മഹന്ത് ജി, മറ്റ് വിശിഷ്ട മന്ത്രിമാർ, പൊതുജന പ്രതിനിധികൾ, ഇവിടെ സന്നിഹിതരായിരിക്കുന്ന മഹതികളെ,ബഹുമാന്യരേ!ഛത്തീസ്ഗഡ് വിധാൻസഭയുടെ പുതിയ കെട്ടിടം ഛത്തീസ്ഗഢിലെ നവ റായ്പൂരിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
November 01st, 01:00 pm
ഛത്തീസ്ഗഢിലെ നവ റായ്പൂരിൽ ഛത്തീസ്ഗഢ് വിധാൻസഭയുടെ പുതിയ കെട്ടിടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട്, ഛത്തീസ്ഗഢിന്റെ വികസന യാത്രയ്ക്ക് ഇന്ന് ഒരു സുവർണ്ണ തുടക്കം കുറിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യക്തിപരമായി, ഇത് തനിക്ക് വളരെ സന്തോഷകരവും പ്രാധാന്യമുള്ളതുമായ ദിവസമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി പതിറ്റാണ്ടുകളായി വളർത്തിയെടുത്ത ഈ നാടുമായുള്ള തന്റെ ആഴത്തിലുള്ള വൈകാരിക ബന്ധത്തെ പറ്റി അദ്ദേഹം എടുത്തു പറഞ്ഞു. ഒരു സാധാരണ പാർട്ടി പ്രവർത്തകനായിരുന്ന സമയം മുതൽ ഛത്തീസ്ഗഢിൽ വളരെയധികം സമയം ചെലവഴിച്ചതായും അവിടെ നിന്നും ധാരാളം കാര്യങ്ങൾ പഠിച്ചതായും ശ്രീ മോദി സൂചിപ്പിച്ചു. ഛത്തീസ്ഗഢിനെ കുറിച്ചുള്ള ദർശനം, അതിന്റെ സൃഷ്ടിക്കായുള്ള ദൃഢനിശ്ചയം, ആ ദൃഢനിശ്ചയത്തിന്റെ പൂർത്തീകരണം എന്നിവ അദ്ദേഹം ഓർമ്മിപ്പിച്ചു, ഛത്തീസ്ഗഢിന്റെ പരിവർത്തനത്തിന്റെ ഓരോ നിമിഷത്തിനും താൻ സാക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. 25 വർഷത്തെ യാത്രയിൽ സംസ്ഥാനം ഒരു പ്രധാന നാഴികക്കല്ലിലെത്തുമ്പോൾ, ആ നിമിഷത്തിന്റെ ഭാഗമാകാൻ ലഭിച്ച അവസരത്തിന് അദ്ദേഹം നന്ദി പറഞ്ഞു. രജത ജൂബിലി ആഘോഷ വേളയിൽ, സംസ്ഥാനത്തെ ജനങ്ങൾക്കായി പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ അവസരത്തിൽ ഛത്തീസ്ഗഢിലെ ജനങ്ങൾക്കും സംസ്ഥാന സർക്കാരിനും അദ്ദേഹം തന്റെ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു.ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി വേൾഡ് സമ്മിറ്റ് 2025 ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 17th, 11:09 pm
ഇത് ഉത്സവങ്ങളുടെ സമയമാണ്. നിങ്ങൾക്കെല്ലാവർക്കും ഞാൻ വളരെ സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു. എൻഡിടിവി വേൾഡ് സമ്മിറ്റ് ഈ ആവേശകരമായ അന്തരീക്ഷത്തിലാണ് നടക്കുന്നത്, ഈ സമ്മേളനത്തിനായി നിങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു വിഷയം തിരഞ്ഞെടുത്തു: തടയാനാവാത്ത ഭാരതം. തീർച്ചയായും, ഇന്ന് ഇന്ത്യ നിശ്ചലമായ ഒരു മാനസികാവസ്ഥയിലല്ല. ഞങ്ങൾ നിർത്തുകയോ അടങ്ങുകയോ ചെയ്യില്ല. ഞങ്ങൾ 140 കോടി രാജ്യവാസികളും ഒരുമിച്ച് വേഗത്തിൽ മുന്നോട്ട് പോകും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ NDTV ലോക ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
October 17th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി ലോക ഉച്ചകോടി 2025 നെ അഭിസംബോധന ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു. എല്ലാ പൗരന്മാർക്കും ദീപാവലി ആശംസകൾ നേർന്ന അദ്ദേഹം, എൻഡിടിവി ലോക ഉച്ചകോടി ഉത്സവ അന്തരീക്ഷത്തിലാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. തടഞ്ഞുനിർത്താൻ ആകാത്ത ഇന്ത്യ എന്ന സെഷന്റെ പ്രമേയത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ന് ഇന്ത്യ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതിനാൽ അത് തീർച്ചയായും ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ അവസാനിപ്പിക്കുകയോ താൽക്കാലിക വിരാമമിടുകയോ ചെയ്യില്ല. 140 കോടി ഇന്ത്യക്കാർ ഒരുമിച്ച് അതിവേഗം മുന്നേറുകയാണ്- പ്രധാനമന്ത്രി പറഞ്ഞു.79-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയിലെ പ്രധാന ഭാഗങ്ങൾ
August 15th, 03:52 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 79-ാം സ്വാതന്ത്ര്യദിനമായ ഇന്നു ഡൽഹിയിലെ ചെങ്കോട്ടയുടെ കൊത്തളത്തിൽനിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു. 103 മിനിറ്റു നീണ്ട ശ്രീ മോദിയുടെ അഭിസംബോധന ചെങ്കോട്ടയിൽനിന്നുള്ള ഏറ്റവും ദൈർഘ്യമേറിയതും നിർണായകവുമായ പ്രസംഗമായിരുന്നു, 2047 ആകുമ്പോഴേക്കും വികസിത ഇന്ത്യ എന്ന നേട്ടത്തിനായുള്ള ധീരമായ രൂപരേഖ അവതരിപ്പിച്ചു. സ്വയംപര്യാപ്തത, നവീകരണം, പൗരശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന. മറ്റുള്ളവരെ ആശ്രയിക്കുന്ന രാജ്യമെന്ന നിലയിൽനിന്ന് ആഗോളതലത്തിൽ ആത്മവിശ്വാസമുള്ളതും സാങ്കേതികമായി പുരോഗമിച്ചതും സാമ്പത്തികമായി സ്ഥിരതയുള്ളതുമായ രാജ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര അദ്ദേഹം എടുത്തുകാട്ടി.79-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയുടെ കൊത്തളത്തിൽനിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
August 15th, 07:00 am
ഈ മഹത്തായ സ്വാതന്ത്ര്യോത്സവം നമ്മുടെ ജനങ്ങളുടെ 140 കോടി പ്രതിജ്ഞകളുടെ ആഘോഷമാണ്. ഈ സ്വാതന്ത്ര്യോത്സവം കൂട്ടായ നേട്ടങ്ങളുടെ, അഭിമാനത്തിന്റെ നിമിഷമാണ്. നമ്മുടെ ഹൃദയങ്ങൾ ആനന്ദത്താൽ നിറഞ്ഞിരിക്കുന്നു. രാഷ്ട്രം തുടർച്ചയായി ഐക്യത്തിന്റെ ചൈതന്യത്തിനു കരുത്തുപകരുകയാണ്. ഇന്ന്, 140 കോടി ഇന്ത്യക്കാർ ത്രിവർണ പതാകയുടെ നിറങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. മരുഭൂമികളിലും ഹിമാലയൻ കൊടുമുടികളിലും കടൽത്തീരങ്ങളിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും ‘ഹർ ഘർ തിരംഗ’ അലയടിക്കുന്നു. എല്ലായിടത്തും ഒരേ പ്രതിധ്വനി, ഒരേ ഹർഷാരവം: നമ്മുടെ ജീവനേക്കാൾ പ്രിയപ്പെട്ട മാതൃരാജ്യത്തിനായുള്ള വാഴ്ത്തലുകൾ.India celebrates 79th Independence Day
August 15th, 06:45 am
PM Modi, in his address to the nation on the 79th Independence day paid tribute to the Constituent Assembly, freedom fighters, and Constitution makers. He reiterated that India will always protect the interests of its farmers, livestock keepers and fishermen. He highlighted key initiatives—GST reforms, Pradhan Mantri Viksit Bharat Rozgar Yojana, National Sports Policy, and Sudharshan Chakra Mission—aimed at achieving a Viksit Bharat by 2047. Special guests like Panchayat members and “Drone Didis” graced the Red Fort celebrations.'മൻ കി ബാത്തിന്റെ' 122-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (25-05-2025)
May 25th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഇന്ന് രാജ്യം മുഴുവൻ ഭീകരതയ്‌ക്കെതിരെ ഒന്നിച്ചിരിക്കുന്നു, രോഷം നിറഞ്ഞവരായിരിക്കുന്നു, പ്രതിജ്ഞാബദ്ധവുമായിരിക്കുന്നു. ഇന്ന് ഓരോ ഭാരതീയനും ഭീകരത അവസാനിപ്പിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. സുഹൃത്തുക്കളേ, 'ഓപ്പറേഷൻ സിന്ദൂർ' വേളയിൽ നമ്മുടെ സൈന്യത്തിന്റെ പ്രകടനം ഓരോ ഭാരതീയനും അഭിമാനകരമാണ്. അതിർത്തി കടന്ന് നമ്മുടെ സൈന്യം തീവ്രവാദ കേന്ദ്രങ്ങൾ കൃത്യമായി തകർത്തു. അത്ഭുതകരം. ലോകമെമ്പാടുമുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ 'ഓപ്പറേഷൻ സിന്ദൂർ' പുതിയ ആത്മവിശ്വാസം നൽകുന്നു, ഒപ്പം ആവേശവും.Government is running a special campaign for the development of tribal society: PM Modi in Bilaspur, Chhattisgarh
March 30th, 06:12 pm
PM Modi laid the foundation stone and inaugurated development projects worth over Rs 33,700 crore in Bilaspur, Chhattisgarh. He highlighted that three lakh poor families in Chhattisgarh are entering their new homes. He acknowledged the milestone achieved by women who, for the first time, have property registered in their names. The PM said that the Chhattisgarh Government is observing 2025 as Atal Nirman Varsh and reaffirmed the commitment, We built it, and we will nurture it.ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ 33,700 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു
March 30th, 03:30 pm
അടിസ്ഥാന സൗകര്യ വികസനവും സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ 33,700 കോടിയിലധികം രൂപ മൂല്യം വരുന്ന ഒന്നിലധികം വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. പുതുവത്സരത്തിന്റെ ശുഭകരമായ തുടക്കവും നവരാത്രിയുടെ ആദ്യ ദിനവുമായ വേളയില്‍ മാതാ മഹാമായയുടെ ഭൂമിയും മാതാ കൗശല്യയുടെ മാതൃഭവനവുമായ ഛത്തീസ്ഗഡിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്ത്രീത്വത്തിന് സമര്‍പ്പിച്ചിരിക്കുന്ന ഈ ഒമ്പത് ദിവസങ്ങളുടെ പ്രത്യേക പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. നവരാത്രിയുടെ ആദ്യ ദിവസം ഛത്തീസ്ഗഡില്‍ ആയിരിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ത ശിരോമണി മാതാ കര്‍മ്മയോടുള്ള ആദരസൂചകമായി ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയതിന് എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ശ്രീരാമനോടുള്ള അതുല്യമായ ഭക്തി, പ്രത്യേകിച്ച് ശ്രീരാമനാമത്തിനായി സമര്‍പ്പിച്ചിരിക്കുന്ന രാമനാമ സമാജത്തിന്റെ അസാധാരണ സമര്‍പ്പണം എന്നിവ എടുത്തുപറഞ്ഞുകൊണ്ട്, രാമനവമി ആഘോഷത്തോടെയാണ് നവരാത്രി ഉത്സവം സമാപിക്കുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ശ്രീരാമന്റെ മാതൃകുടുംബം എന്ന് പരാമര്‍ശിച്ചുകൊണ്ട് ഛത്തീസ്ഗഡിലെ ജനങ്ങള്‍ക്ക് അദ്ദേഹം ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്നു.You have seen that I have been serving you without taking any leave: PM Modi in Mahasamund
April 23rd, 02:50 pm
Prime Minister Narendra Modi addressed mega rally today in Mahasamund, Chhattisgarh. Beginning his speech, PM Modi said, I have come to seek your abundant blessings. Our country has made significant progress in the last 10 years, but there is still much work to be done. The previous government in Chhattisgarh did not allow my work to progress here, but now that Vishnu Deo Sai is here, I must complete that work as well.”ഛത്തീസ്ഗഡിലെ ജൻജ്ഗിർ-ചമ്പയിലും മഹാസമുന്ദിലും പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി
April 23rd, 02:45 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഡിലെ ജൻജ്ഗിർ-ചമ്പയിലും മഹാസമുന്ദിലും രണ്ട് മെഗാ റാലികളെ അഭിസംബോധന ചെയ്തു. പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു, ഞാൻ നിങ്ങളുടെ സമൃദ്ധമായ അനുഗ്രഹം തേടാനാണ് വന്നത്. കഴിഞ്ഞ 10 വർഷമായി നമ്മുടെ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചു, പക്ഷേ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഛത്തീസ്ഗഡിലെ മുൻ സർക്കാർ എന്നെ ജോലി ചെയ്യാൻ അനുവദിച്ചില്ല. പക്ഷേ ഇപ്പോൾ വിഷ്ണു ദേവ് സായ് ഇവിടെയുണ്ട്, ഈ ജോലിയും ഞാൻ പൂർത്തിക്കും.നിരവധി പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യം ബിജെപിയുടെ സുസ്ഥിരവും ശക്തവുമായ സർക്കാരിനെ കണ്ടു: ബസ്തറിൽ പ്രധാനമന്ത്രി മോദി
April 08th, 01:31 pm
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി മോദി ഇന്ന് ഛത്തീസ്ഗഡിലെ ബസ്തറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ഇന്ന്, എൻ്റെ 10 വർഷത്തെ പ്രവർത്തനത്തിൻ്റെ കണക്ക് നൽകാൻ മാത്രമല്ല, നിങ്ങൾക്കെല്ലാവർക്കും നന്ദി അറിയിക്കാനും വേണ്ടിയാണ് ഞാൻ ഇവിടെ എത്തിയത്. ഇവിടെ ബിജെപി സർക്കാർ രൂപീകരിക്കുക മാത്രമല്ല ചെയ്തത്, എന്നാൽ 'വികസിത ഭാരത്' എന്നതിൻ്റെ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്തു, മോദിയുടെ ഉറപ്പിൽ നിങ്ങൾ വിശ്വാസമർപ്പിച്ചു. അതേ ആത്മവിശ്വാസത്തോടെയാണ് ഇന്ന് രാജ്യം മുഴുവൻ പറയുന്നത് - ‘ഫിർ ഏക് ബാർ, മോദി സർക്കാർ’.പ്രധാനമന്ത്രി മോദി ഛത്തീസ്ഗഡിലെ ബസ്തറിൽ പ്രചാരണം നടത്തി
April 08th, 01:30 pm
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി മോദി ഇന്ന് ഛത്തീസ്ഗഡിലെ ബസ്തറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ഇന്ന്, എൻ്റെ 10 വർഷത്തെ പ്രവർത്തനത്തിൻ്റെ കണക്ക് നൽകാൻ മാത്രമല്ല, നിങ്ങൾക്കെല്ലാവർക്കും നന്ദി അറിയിക്കാനും വേണ്ടിയാണ് ഞാൻ ഇവിടെ എത്തിയത്. ഇവിടെ ബിജെപി സർക്കാർ രൂപീകരിക്കുക മാത്രമല്ല ചെയ്തത്, എന്നാൽ 'വികസിത ഭാരത്' എന്നതിൻ്റെ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്തു, മോദിയുടെ ഉറപ്പിൽ നിങ്ങൾ വിശ്വാസമർപ്പിച്ചു. അതേ ആത്മവിശ്വാസത്തോടെയാണ് ഇന്ന് രാജ്യം മുഴുവൻ പറയുന്നത് - ‘ഫിർ ഏക് ബാർ, മോദി സർക്കാർ’.BJP's resolution is to bring Chhattisgarh among top states in country and protect interests of poor, tribals and backward: PM Modi
November 02nd, 03:30 pm
Addressing the ‘Vijay Sankalp Maharally’ in Chhattisgarh’s Kanker today, Prime Minister Narendra Modi said, “BJP's resolve is to strengthen Chhattisgarh identity. BJP's resolve is to protect the interests of every poor, tribal and backward people. BJP's resolve is to bring Chhattisgarh among the top states of the country. Development cannot take place wherever there is Congress.”PM Modi addresses a public meeting in Kanker, Chhattisgarh
November 02nd, 03:00 pm
Addressing the ‘Vijay Sankalp Maharally’ in Chhattisgarh’s Kanker today, Prime Minister Narendra Modi said, “BJP's resolve is to strengthen Chhattisgarh identity. BJP's resolve is to protect the interests of every poor, tribal and backward people. BJP's resolve is to bring Chhattisgarh among the top states of the country. Development cannot take place wherever there is Congress.”