ബാർബഡോസിലെ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം തവണയും ചരിത്ര വിജയം നേടിയ പ്രധാനമന്ത്രി മിയ ആമോർ മോട്ട്ലിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
February 13th, 12:17 pm
ബാർബഡോസിലെ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം തവണയും ചരിത്ര വിജയം നേടിയ പ്രധാനമന്ത്രി മിയ ആമോർ മോട്ട്ലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ബാർബഡോസുമായുള്ള ഇന്ത്യയുടെ ദീർഘകാല സൗഹൃദത്തെ ഇന്ത്യ ആഴത്തിൽ വിലമതിക്കുന്നുവെന്നും വിവിധ സഹകരണ മേഖലകളിലുടനീളം ഈ ബന്ധം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. 2024-ലെ ഇന്ത്യ-കാരികോം ഉച്ചകോടിക്കിടെ നടന്ന ഞങ്ങളുടെ കൂടിക്കാഴ്ച ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു. നമ്മുടെ ജനങ്ങളുടെ പ്രയോജനത്തിനായി നമ്മുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ശ്രീ മോദി പറഞ്ഞു.ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ് അവാർഡിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി
March 07th, 10:02 am
'ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ്' അവാർഡിന് ബാർബഡോസ് ഗവൺമെന്റിനോടും ജനങ്ങളോടും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി. ഈ അവാർഡ് 1.4 ബില്യൺ ഇന്ത്യക്കാർക്കും ഇന്ത്യയും ബാർബഡോസും തമ്മിലുള്ള അടുത്ത ബന്ധത്തിനും ശ്രീ മോദി സമർപ്പിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി ബാർബഡോസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 21st, 09:13 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ടിലിയുമായി കൂടിക്കാഴ്ച നടത്തി. നവംബർ 20-ന് ഗയാനയിലെ ജോർജ്ജ്ടൗണിൽ നടന്ന ഇന്ത്യ-ക്യാരികോം ഉച്ചകോടിക്ക് ഇടയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയും ബാർബഡോസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാനും കൂടുതൽ ശക്തിപ്പെടുത്താനും ഈ യോഗം ഇരു നേതാക്കൾക്കും അവസരമൊരുക്കി.