രാജസ്ഥാനിലെ കോട്ട വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ,വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 07th, 03:15 pm

കഴിഞ്ഞ ആഴ്ചയാണ് എനിക്ക് രാജസ്ഥാൻ സന്ദർശിക്കാൻ അവസരം ലഭിച്ചത്. അജ്മീറിലെ പുണ്യഭൂമിയിൽ നിന്ന് നമ്മൾ ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തു. അതേ ചടങ്ങിൽ വെച്ച് രാജസ്ഥാനിലെ 21,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ കൈമാറുകയുണ്ടായി. അജ്മീർ സന്ദർശനം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ, കോട്ടയുമായി ബന്ധപ്പെട്ട ഈ പ്രധാനപ്പെട്ട വിമാനത്താവള പദ്ധതിക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.ഒറ്റ ആഴ്ചയ്ക്കുള്ളിൽ രാജസ്ഥാനിൽ നടന്ന ഈ രണ്ട് പ്രധാന വികസന പരിപാടികൾ ശക്തമായ ഒരു സന്ദേശമാണ് നൽകുന്നത്. രാജസ്ഥാൻ ഇന്ന് എത്ര വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് ഇത് കാണിച്ചുതരുന്നു. അടിസ്ഥാന സൗകര്യ വികസനമായാലും, യുവാക്കൾക്കുള്ള തൊഴിലവസരങ്ങളായാലും, കർഷകർക്കും സ്ത്രീകൾക്കുമായുള്ള പദ്ധതികളായാലും—എല്ലാ മേഖലകളിലും രാജസ്ഥാനിലുടനീളം വലിയ വേഗതയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

കോട്ട വിമാനത്താവളത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു; ഹഡോതി മേഖലയുടെ പരിവർത്തനം എടുത്തുപറഞ്ഞു

March 07th, 02:45 pm

ഹഡോതി മേഖലയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, കോട്ട വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. രാജസ്ഥാൻ അഭൂതപൂർവമായ വേഗതയിൽ പുരോഗമിക്കുകയാണ്; പുതിയ വിമാനത്താവളം സാമ്പത്തികവും വ്യാവസായികവുമായ വളർച്ചയ്ക്ക് ഉത്തേജകമായി മാറും, ശ്രീ മോദി എടുത്തുപറഞ്ഞു.

The people of Mewar’s intent for change in favour of the BJP are clearly visible in the whole of Rajasthan: PM Modi

November 21st, 12:30 pm

Ahead of the assembly election in poll-bound Rajasthan, PM Modi addressed grand public rallies in Baran, Kota and Karauli. He said, “The people of Mewar’s intent for change in favour of BJP are clearly visible in the whole of Rajasthan”.

PM Modi addresses Grand Public Rallies in poll-bound Rajasthan’s Baran, Kota and Karauli

November 21st, 12:00 pm

Ahead of the assembly election in poll-bound Rajasthan, PM Modi addressed grand public rallies in Baran, Kota and Karauli. He said, “The people of Mewar’s intent for change in favour of BJP are clearly visible in the whole of Rajasthan”.