ഐഎൻഎസ് വിക്രാന്തിൽ, ദീപാവലി ആഘോഷത്തിൽ പങ്കെടുത്തതിൻ്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
October 21st, 09:30 am
ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷത്തിൽ പങ്കെടുത്തതിൻ്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ഈ ദിവസം ശ്രദ്ധേയമായ ഒരു ദിനവും, ശ്രദ്ധേയമായ നിമിഷവും, ശ്രദ്ധേയമായ കാഴ്ചയുമാണെന്ന് പരാമർശിച്ച ശ്രീ മോദി, ഒരു വശത്ത് വിശാലമായ സമുദ്രവും, മറുവശത്ത് ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ അപാരമായ ശക്തിയും ഉണ്ടെന്ന് എടുത്തുപറഞ്ഞു. ഒരു വശത്ത് അനന്തമായ ചക്രവാളവും അതിരുകളില്ലാത്ത ആകാശവും അവതരിപ്പിക്കപ്പെടുമ്പോൾ , മറുവശത്ത് അനന്തമായ ശക്തിയുടെ പ്രതീകമായ ഐഎൻഎസ് വിക്രാന്തിന്റെ ഭീമാകാരമായ ശക്തി പ്രകടമാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കടലിലെ സൂര്യപ്രകാശത്തിന്റെ തിളക്കം ദീപാവലി സമയത്ത് ധീരരായ സൈനികർ കത്തിക്കുന്ന വിളക്കുകളോട് സാമ്യമുള്ളതാണെന്നും, അത് ഒരു ദിവ്യമായ പ്രകാശമാലയായി മാറുമെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇന്ത്യൻ നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥർക്കിടയിൽ ഈ ദീപാവലി ആഘോഷിക്കുന്നതിൽ തനിക്കുണ്ടായ അഭിമാനവും അദ്ദേഹം പ്രകടിപ്പിച്ചു.