ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി വേൾഡ് സമ്മിറ്റ് 2025 ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 17th, 11:09 pm
ഇത് ഉത്സവങ്ങളുടെ സമയമാണ്. നിങ്ങൾക്കെല്ലാവർക്കും ഞാൻ വളരെ സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു. എൻഡിടിവി വേൾഡ് സമ്മിറ്റ് ഈ ആവേശകരമായ അന്തരീക്ഷത്തിലാണ് നടക്കുന്നത്, ഈ സമ്മേളനത്തിനായി നിങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു വിഷയം തിരഞ്ഞെടുത്തു: തടയാനാവാത്ത ഭാരതം. തീർച്ചയായും, ഇന്ന് ഇന്ത്യ നിശ്ചലമായ ഒരു മാനസികാവസ്ഥയിലല്ല. ഞങ്ങൾ നിർത്തുകയോ അടങ്ങുകയോ ചെയ്യില്ല. ഞങ്ങൾ 140 കോടി രാജ്യവാസികളും ഒരുമിച്ച് വേഗത്തിൽ മുന്നോട്ട് പോകും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ NDTV ലോക ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
October 17th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി ലോക ഉച്ചകോടി 2025 നെ അഭിസംബോധന ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു. എല്ലാ പൗരന്മാർക്കും ദീപാവലി ആശംസകൾ നേർന്ന അദ്ദേഹം, എൻഡിടിവി ലോക ഉച്ചകോടി ഉത്സവ അന്തരീക്ഷത്തിലാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. തടഞ്ഞുനിർത്താൻ ആകാത്ത ഇന്ത്യ എന്ന സെഷന്റെ പ്രമേയത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ന് ഇന്ത്യ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതിനാൽ അത് തീർച്ചയായും ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ അവസാനിപ്പിക്കുകയോ താൽക്കാലിക വിരാമമിടുകയോ ചെയ്യില്ല. 140 കോടി ഇന്ത്യക്കാർ ഒരുമിച്ച് അതിവേഗം മുന്നേറുകയാണ്- പ്രധാനമന്ത്രി പറഞ്ഞു.മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ ആറാം പതിപ്പിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 09th, 02:51 pm
ആദരണീയ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ, ഫിൻടെക് ലോകത്തെ നൂതനാശയക്കാർ, നേതാക്കൾ, നിക്ഷേപകർ, സ്ത്രീകളേ, മാന്യരേ! മുംബൈയിലെ നിങ്ങൾക്കെല്ലാവർക്കും വളരെ ഊഷ്മളമായ സ്വാഗതം!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുംബൈയിൽ ‘ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025’-നെ അഭിസംബോധന ചെയ്തു
October 09th, 02:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ മുംബൈയിൽ ‘ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025’-നെ അഭിസംബോധന ചെയ്തു. മുംബൈയിൽ എത്തിച്ചേർന്ന എല്ലാ പ്രതിനിധികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ച ശ്രീ മോദി, മുംബൈയെ ഊർജനഗരമെന്നും സംരംഭനഗരമെന്നും അനന്തമായ സാധ്യതകളുടെ നഗരമെന്നും വിശേഷിപ്പിച്ചു. തന്റെ സുഹൃത്തായ ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറെ അദ്ദേഹം പ്രത്യേകം സ്വാഗതംചെയ്തു. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സമയം ചെലവഴിച്ചതിനു പ്രധാനമന്ത്രി അദ്ദേഹത്തിനു നന്ദി അറിയിച്ചു.When a woman progresses, the entire society moves forward: PM at Mukhyamantri Mahila Rojgar Yojana launch in Bihar
September 26th, 11:30 am
During the launch of Bihar’s Mukhyamantri Mahila Rojgar Yojana, PM Modi rejoiced in transferring ₹10,000 to the bank accounts of 75 lakh women. He noted that initiatives like Mudra Yojana, Drone Didi, Bima Sakhi, and Bank Didi are creating new employment opportunities for women. He urged everyone to ensure the state never returns to its past darkness, highlighting that women have been the key beneficiaries of this transformation.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറിൽ മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനയ്ക്ക് തുടക്കം കുറിച്ചു
September 26th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ബിഹാറിൽ മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനയ്ക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എല്ലാവർക്കും ആശംസകൾ നേർന്നു. നവരാത്രിയുടെ ശുഭകരമായ ആഘോഷത്തിൽ ബിഹാറിലെ സ്ത്രീകളോടൊപ്പം ചേരുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന ഇന്ന് ആരംഭിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 75 ലക്ഷം സ്ത്രീകൾ ഇതിനകം ഈ സംരംഭത്തിൽ ചേർന്നിട്ടുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഈ 75 ലക്ഷം സ്ത്രീകളിൽ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരേസമയം 10,000 രൂപ വീതം ട്രാൻസ്ഫർ ചെയ്തതായി അദ്ദേഹം പ്രഖ്യാപിച്ചു.ഇന്ത്യ സിംഗപ്പൂർ സംയുക്ത പ്രസ്താവന
September 04th, 08:04 pm
സിംഗപ്പൂർ റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ ലോറൻസ് വോങ്ങിന്റെ ഇന്ത്യ സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളും തമ്മിൽ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തെ കുറിച്ചുള്ള സംയുക്ത പ്രസ്ഥാവന.സിംഗപ്പൂർ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
September 04th, 12:45 pm
പ്രധാനമന്ത്രി വോങ് അധികാരമേറ്റതിനുശേഷം ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിന് അദ്ദേഹത്തെ ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷമുള്ള സന്ദർശനം പ്രത്യേകിച്ചും അതിപ്രാധാന്യം അർഹിക്കുന്നു.ഇന്ത്യ - ജപ്പാൻ സാമ്പത്തിക ഫോറത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 29th, 11:20 am
നിങ്ങളിൽ പലരെയും എനിക്ക് വ്യക്തിപരമായി അറിയാം. ഗുജറാത്തിലായിരുന്നപ്പോഴോ ഡൽഹിയിലേക്ക് മാറിയതിനു ശേഷമോ ആകട്ടെ, നിങ്ങളിൽ പലരുമായും എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇന്ന് നിങ്ങളെയെല്ലാം കാണാൻ അവസരം ലഭിച്ചതിൽ ഞാൻ ശരിക്കും സന്തോഷിക്കുന്നു.ഇന്ത്യ - ജപ്പാൻ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി
August 29th, 11:02 am
2025 ഓഗസ്റ്റ് 29-ന് ടോക്കിയോയിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ആൻഡ് കെയ്ഡൻറെൻ [ജപ്പാൻ ബിസിനസ് ഫെഡറേഷൻ] സംഘടിപ്പിച്ച ഇന്ത്യ-ജപ്പാൻ സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ശ്രീ ഷിഗെരു ഇഷിബയും പങ്കെടുത്തു. ഇന്ത്യ-ജപ്പാൻ ബിസിനസ് ലീഡേഴ്സ് ഫോറത്തിന്റെ സിഇഒമാർ ഉൾപ്പെടെ ഇന്ത്യയിലെയും ജപ്പാനിലെയും പ്രമുഖ വ്യവസായ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.ഉത്തർപ്രദേശിലെ വാരാണസിയിൽ വികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനത്തിലും ഉദ്ഘാടനത്തിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
August 02nd, 11:30 am
(നമഃ പാർവതി പതയേ, ഹർ ഹർ മഹാദേവ്, പുണ്യമാസമായ ഇന്ന് സാവനത്തിൽ, കാശിയിലെ എന്റെ കുടുംബാംഗങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചു. കാശിയിലെ ഓരോ കുടുംബാംഗത്തെയും ഞാൻ നമിക്കുന്നു.)പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ഏകദേശം 2200 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു
August 02nd, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ 2200 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു സദസ്സിനെ അഭിസംബോധന ചെയ്യവേ, ശുഭകരമായ സാവൻ മാസത്തിൽ വാരാണസിയിലെ കുടുംബങ്ങളെ കണ്ടുമുട്ടാനായതു ഹൃദയം നിറയ്ക്കുന്നുവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വാരാണസിയിലെ ജനങ്ങളുമായുള്ള ആഴത്തിലുള്ള വൈകാരിക ബന്ധം എടുത്തുകാട്ടിയ അദ്ദേഹം, നഗരത്തിലെ ഓരോ കുടുംബാംഗത്തിനും ആദരപൂർവം ആശംസകൾ നേർന്നു. ശുഭകരമായ സാവൻ മാസത്തിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ രാജ്യത്തുടനീളമുള്ള കർഷകരുമായി ബന്ധപ്പെടാനായതിൽ ശ്രീ മോദി സംതൃപ്തി പ്രകടിപ്പിച്ചു.ബീഹാറിലെ മോതിഹാരിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 18th, 11:50 am
ഈ സാവൻ മാസത്തിൽ, ഞാൻ ബാബ സോമേശ്വരനാഥിൻ്റെ പാദങ്ങളിൽ വണങ്ങി അനുഗ്രഹം തേടുന്നു, അതിലൂടെ ബീഹാറിലെ എല്ലാ ജനങ്ങളും, സന്തോഷവും സമൃദ്ധിയും കൊണ്ട് അനുഗ്രഹിക്കപ്പെടും.ബിഹാറിലെ മോത്തിഹാരിയിൽ 7,000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
July 18th, 11:30 am
ബിഹാറിലെ മോത്തിഹാരിയിൽ ഇന്ന് 7,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. പുണ്യമാസമായ സാവൻ മാസത്തിൽ ബാബ സോമേശ്വരനാഥിന്റെ പാദങ്ങളിൽ വണങ്ങിക്കൊണ്ട് പ്രധാനമന്ത്രി അനുഗ്രഹം തേടി, ബിഹാറിലെ എല്ലാ നിവാസികളുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആശംസിച്ചു. ഇത് ചരിത്രത്തെ രൂപപ്പെടുത്തിയ ചമ്പാരന്റെ നാടാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ശ്രീ മോദി പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്ത്, ഈ ഭൂമി മഹാത്മാഗാന്ധിക്ക് ഒരു പുതിയ ദിശാബോധം നൽകി. ഈ മണ്ണിൽ നിന്നുള്ള പ്രചോദനം ഇപ്പോൾ ബിഹാറിന്റെ പുതിയ ഭാവിയെ രൂപപ്പെടുത്തുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ വികസന സംരംഭങ്ങൾക്ക് സന്നിഹിതരായ എല്ലാവർക്കും ബിഹാറിലെ ജനങ്ങൾക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.2025-26 സാമ്പത്തിക വർഷത്തേയ്ക്ക്, പരിഷ്കരിച്ച പലിശ സഹായ പദ്ധതി (Modified Interest Subvention Scheme - MISS) നിലവിലുള്ള 1.5% പലിശ സബ്വെൻഷൻ (IS) സഹിതം തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
May 28th, 03:45 pm
2025-26 സാമ്പത്തിക വർഷത്തേക്ക്, പരിഷ്കരിച്ച പലിശ സഹായ പദ്ധതിയ്ക്ക് (Modified Interest Subvention Scheme - MISS) കീഴിലുള്ള പലിശ സബ്വെൻഷൻ (IS) തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിനാവശ്യമായ ഫണ്ട് ക്രമീകരണങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.എ ബി പി നെറ്റ് വർക്ക് ഇന്ത്യ@2024 ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
May 06th, 08:04 pm
ഇന്ന് രാവിലെ മുതൽ, ഭാരത് മണ്ഡപം ഒരു ഊർജ്ജസ്വലമായ വേദിയായി മാറിയിരിക്കുന്നു. കുറച്ച് മിനിറ്റ് മുമ്പ്, നിങ്ങളുടെ ടീമിനെ കാണാൻ എനിക്ക് അവസരം ലഭിച്ചു. ഈ ഉച്ചകോടി വൈവിധ്യം നിറഞ്ഞതായിരുന്നു. നിരവധി വിശിഷ്ട വ്യക്തികൾ ഈ ഉച്ചകോടിക്ക് നിറം നൽകിയിട്ടുണ്ട്. നിങ്ങളുടെ അനുഭവവും വളരെ സമ്പന്നമായിരുന്നിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഉച്ചകോടിയിലെ യുവാക്കളുടെയും സ്ത്രീകളുടെയും വലിയ സാന്നിധ്യം ഒരു തരത്തിൽ അതിന്റെ സവിശേഷതയായി മാറിയിരിക്കുന്നു. പ്രത്യേകിച്ചും, നമ്മുടെ ഡ്രോൺ ദീദികളും ലഖ്പതി ദീദികളും പങ്കിട്ട അനുഭവങ്ങൾ - ഇപ്പോൾ ഈ അവതാരകരെയെല്ലാം ഞാൻ കണ്ടുമുട്ടിയപ്പോൾ, അവർ അവരുടെ കഥകൾ പങ്കുവെക്കുന്ന ആവേശം എനിക്ക് കാണാൻ കഴിഞ്ഞു. അവരുടെ ഓരോ സംഭാഷണവും അവർ ഓർത്തു. ഇത് തന്നെ ശരിക്കും പ്രചോദനാത്മകമായ ഒരു അവസരമായിരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ABP നെറ്റ്വർക്ക് ഇന്ത്യ @ 2047’ ഉച്ചകോടിയെ അഭിസംബോധന ചെയ്തു
May 06th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ‘എബിപി നെറ്റ്വർക്ക് ഇന്ത്യ@2047’ ഉച്ചകോടിയിൽ പങ്കെടുത്തു. ഭാരത് മണ്ഡപത്തിൽ നടന്ന പരിപാടി ഇന്നു രാവിലെ മുതൽ സജീവമായിരുന്നുവെന്നു സദസ്സിനെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞു. സംഘാടകസംഘവുമായുള്ള തന്റെ ആശയവിനിമയം അദ്ദേഹം പരാമർശിക്കുകയും ഉച്ചകോടിയുടെ സമ്പന്നമായ വൈവിധ്യം എടുത്തുകാട്ടുകയും ചെയ്തു. പരിപാടിയുടെ ചലനാത്മകതയ്ക്കു സംഭാവന നൽകിയ നിരവധി വിശിഷ്ട വ്യക്തികളുടെ പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. എല്ലാ പങ്കാളികൾക്കും വളരെ മികച്ച അനുഭവം ലഭിച്ചതായി പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉച്ചകോടിയിൽ യുവാക്കളുടെയും സ്ത്രീകളുടെയും ഗണ്യമായ സാന്നിധ്യത്തിന് ഊന്നൽ നൽകിയ അദ്ദേഹം, ഡ്രോൺ ദീദികളും ലഖ്പതി ദീദികളും പങ്കിട്ട പ്രചോദനാത്മകമായ അനുഭവങ്ങൾ പ്രത്യേകം എടുത്തുപറഞ്ഞു. അവരുടെ കഥകൾ പ്രചോദനത്തിന്റെ ഉറവിടമായി വർത്തിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഹരിയാനയിലെ ഹിസാർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
April 14th, 11:00 am
ബാബാസാഹേബ് അംബേദ്കർ എന്ന് ഞാൻ പറയും, നിങ്ങളെല്ലാവരും രണ്ടുതവണ പറയൂ, അമർ രഹേ! അമർ രഹേ! (നീണാൾ വാഴട്ടെ! നീണാൾ വാഴട്ടെ!)പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിസാർ വിമാനത്താവളത്തിന്റെ 410 കോടി രൂപയിലധികം വിലമതിക്കുന്ന പുതിയ ടെർമിനൽ കെട്ടിടത്തിന് തറക്കല്ലിട്ടു
April 14th, 10:16 am
വിമാനയാത്ര സുരക്ഷിതവും താങ്ങാനാകുന്നതും ഏവർക്കും പ്രാപ്യവുമാക്കാനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ഹരിയാണയിലെ ഹിസാറിൽ മഹാരാജ അഗ്രസെൻ വിമാനത്താവളത്തിന്റെ 410 കോടിയിലധികം വിലമതിക്കുന്ന പുതിയ ടെർമിനൽ കെട്ടിടത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. സദസ്സിനെ അഭിസംബോധന ചെയ്യവേ, ഹരിയാണയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന്, അവരുടെ ശക്തി, കായികക്ഷമത, സാഹോദര്യം എന്നിവ സംസ്ഥാനത്തെ നിർവചിക്കുന്ന സവിശേഷതകളാണെന്ന് അദ്ദേഹം പറഞ്ഞു. തിരക്കേറിയ ഈ വിളവെടുപ്പ് കാലത്ത് ജനസമൂഹത്തിന്റെ അനുഗ്രഹങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.ജപ്പാൻ-ഇന്ത്യ ബിസിനസ് സഹകരണ സമിതി പ്രതിനിധി സംഘം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു
March 05th, 07:52 pm
ജപ്പാൻ-ഇന്ത്യ ബിസിനസ് സഹകരണ സമിതി (ജെഐബിസിസി) ചെയർമാൻ തത്സുവോ യസുനാഗയുടെ നേതൃത്വത്തിലുള്ള 17 അംഗ പ്രതിനിധി സംഘം ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഉൽപ്പാദനം, ബാങ്കിംഗ്, വ്യോമയാനം, ഫാർമ മേഖല, പ്ലാന്റ് എഞ്ചിനീയറിംഗ്, ലോജിസ്റ്റിക്സ് തുടങ്ങിയ പ്രധാന മേഖലകളിലെ പ്രമുഖ ജാപ്പനീസ് കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള മുതിർന്ന നേതാക്കൾ ഉൾപ്പെട്ട പ്രതിനിധി സംഘമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.