നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
August 26th, 06:02 pm
നേപ്പാളിലെ മിന്നൽപ്രളയത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. നേപ്പാൾ പ്രധാനമന്ത്രി ശ്രീ ബാലേന്ദ്ര ഷായുമായി സംസാരിക്കവേയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. ദുഷ്‌കരമായ ഈ വേളയിൽ, നേപ്പാളിലെ സഹോദരീസഹോദരന്മാരുമായി ഇന്ത്യൻ ജനത ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോകനേതാക്കൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു
August 15th, 05:48 pm
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച ഊഷ്മളമായ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോകനേതാക്കൾക്ക് തന്റെ അഗാധമായ നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി.നേപ്പാൾ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ബാലേന്ദ്ര ഷായെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
March 27th, 01:27 pm
നേപ്പാൾ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ബാലേന്ദ്ര ഷായെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. “താങ്കളുടെ ഈ നിയമനം നേപ്പാളിലെ ജനങ്ങൾ താങ്കളുടെ നേതൃത്വത്തിൽ അർപ്പിച്ച വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര നന്മയ്ക്കായി ഭാരത-നേപ്പാൾ സൗഹൃദവും സഹകരണവും കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ താങ്കളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ശ്രീ മോദി പറഞ്ഞു.നേപ്പാളിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി നേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
March 09th, 10:04 pm
രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (RSP) അധ്യക്ഷൻ ശ്രീ രബി ലാമിച്ചാനെയുമായും ആർ.എസ്.പി മുതിർന്ന നേതാവ് ശ്രീ ബാലേന്ദ്ര ഷായുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി.