പ്രധാനമന്ത്രി സെപ്റ്റംബർ 17 ന് മധ്യപ്രദേശ് സന്ദർശിക്കും

September 16th, 02:49 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 17 ന് മധ്യപ്രദേശ് സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ധാറിൽ വെച്ച് 'സ്വസ്ത് നാരി സശക്ത് പരിവാർ', 'എട്ടാമത് രാഷ്ട്രീയ പോഷൻ മാഹ്' എന്നീ കാമ്പെയ്‌നുകൾക്ക് അദ്ദേഹം തുടക്കം കുറിക്കും. അദ്ദേഹം മറ്റ് നിരവധി സംരംഭങ്ങൾക്ക് തറക്കല്ലിടുകയും, തുടക്കം കുറിക്കുകയും, ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.

ഉത്തർപ്രദേശിലെ കാൻപൂർ നഗറിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

May 30th, 03:29 pm

ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ശ്രീ ബ്രജേഷ് പഥക് ജി, ഉത്തർപ്രദേശ് ​ഗവൺമെൻ്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങളെ, എംഎൽഎമാരെ, ഇവിടെ വൻതോതിൽ ഒത്തുകൂടിയ കാൻപൂരിൽ നിന്നുള്ള എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ കാൻപുരിൽ ഏകദേശം 47,600 കോടി രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു

May 30th, 03:08 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ കാൻപുരിൽ ഏകദേശം 47,600 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 2025 ഏപ്രിൽ 24 ന് നിശ്ചയിച്ചിരുന്ന കാൻപുരിലേക്കുള്ള യാത്ര പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് റദ്ദാക്കേണ്ടിവന്നതായി അദ്ദേഹം സദസ്സിനോടു പറഞ്ഞു. ഈ ഭീകരാക്രമണത്തിന് ഇരയായ കാൻപുരിന്റെ പുത്രൻ ശ്രീ ശുഭം ദ്വിവേദിക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. രാജ്യമെമ്പാടുമുള്ള സഹോദരിമാരുടെയും പെൺമക്കളുടെയും വേദന, കഷ്ടപ്പാട്, കോപം എന്നിവ തനിക്കു തീവ്രമായി അനുഭവപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ നടന്നപ്പോൾ, ലോകമെമ്പാടും ഈ കോപം ദൃശ്യമായെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ ഭീകരരുടെ ഒളിത്താവളങ്ങൾ നശിപ്പിക്കപ്പെട്ട ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. സംഘർഷം അവസാനിപ്പിക്ക​ണമെന്ന ആവശ്യമുന്നയിച്ച് അപേക്ഷിക്കാൻ പാകിസ്ഥാൻ സൈന്യം നിർബന്ധിതരായി. സ്വാതന്ത്ര്യസമരഭൂമിയിൽനിന്നു സൈനികരുടെ ധൈര്യത്തിന് താൻ ആദരം അർപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ കരുണ യാചിച്ച ശത്രു, ഓപ്പറേഷൻ സിന്ദൂർ ഇതുവരെ അവസാനിച്ചിട്ടില്ല എന്നതിനാൽ, മിഥ്യാധാരണയിൽ അകപ്പെടരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ഉറപ്പുള്ള മൂന്ന് തത്വങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. ഒന്നാമതായി, ഓരോ ഭീകരാക്രമണത്തിനും ഇന്ത്യ നിർണായക പ്രതികരണം നൽകും. ഈ പ്രതികരണത്തിന്റെ സമയം, രീതി, വ്യവസ്ഥകൾ എന്നിവ ഇന്ത്യൻ സായുധ സേനയാകും നിർണ്ണയിക്കുക. രണ്ടാമതായി, ആണവ ഭീഷണികളിൽ ഇന്ത്യ ഇനി ഭയപ്പെടില്ല. അത്തരം മുന്നറിയിപ്പുകളെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുകയുമില്ല. മൂന്നാമതായി, ഭീകരതയുടെ സൂത്രധാരന്മാരെയും അവർക്ക് അഭയം നൽകുന്ന ഗവണ്മെന്റുകളെയും ഇന്ത്യ ഒരേ കണ്ണിൽ കാണും. പാകിസ്ഥാന്റെ രാഷ്ട്ര-രാഷ്ട്രേതര കക്ഷികൾ തമ്മിലുള്ള വ്യത്യാസം ഇനി അംഗീകരിക്കപ്പെടില്ല. ശത്രു എവിടെയായാലും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

​പ്രധാനമന്ത്രി മെയ് 29നും 30നും സിക്കിമും പശ്ചിമ ബംഗാളും ബിഹാറും ഉത്തർപ്രദേശും സന്ദർശിക്കും

May 28th, 12:10 pm

പ്രധാനമന്ത്രി മെയ് 29നു രാവിലെ 11നു സിക്കിമിൽ ​‘സിക്കിം@50: ലക്ഷ്യബോധത്തോടെ പുരോഗതിയിലേക്കു കുതിക്കുകയും പ്രകൃതി വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നിടം’ പരിപാടിയിൽ പങ്കെടുക്കും. സിക്കിമിൽ നിരവധി വികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യുന്ന അദ്ദേഹം സദസ്സിനെയും അഭിസംബോധന ചെയ്യും.

വാരാണസിയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ/ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

April 11th, 11:00 am

വേദിയിൽ സന്നിഹിതരായ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ; മുഖ്യമന്ത്രി, ബഹുമാനപ്പെട്ട ശ്രീ യോഗി ആദിത്യനാഥ്; ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്; ബഹുമാനപ്പെട്ട മന്ത്രിമാർ; മറ്റ് ജനപ്രതിനിധികൾ; ബനാസ് ഡയറി ചെയർമാൻ ശങ്കർഭായ് ചൗധരി; അനുഗ്രഹങ്ങൾ സമർപ്പിക്കാൻ ഇത്ര വലിയ അളവിൽ ഇവിടെ തടിച്ചുകൂടിയ എൻ്റെ എല്ലാ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ -

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ 3880 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു

April 11th, 10:49 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ഇന്ന് 3880 കോടിരൂപയുടെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, കാശിയുമായുള്ള ആഴത്തിലുള്ള ബന്ധം അദ്ദേഹം എടുത്തുപറഞ്ഞു. തന്റെ കുടുംബത്തിലെയും പ്രദേശത്തെയും ജനങ്ങളോട്, അവരുടെ അനുഗ്രഹങ്ങൾക്ക് ഹൃദയംഗമമായ നന്ദി പ്രകടിപ്പിച്ച അദ്ദേഹം, തനിക്ക് നൽകിയ സ്നേഹവും പിന്തുണയും എടുത്തുകാട്ടുകയും ചെയ്തു. കാശി തന്റേതാണെന്നും താൻ കാശിയുടേതാണെന്നും പ്രസ്താവിച്ച്, ഈ സ്നേഹത്തോടുള്ള കടപ്പാട് അദ്ദേഹം എടുത്തുകാട്ടി. നാളെ ഹനുമാൻ ജന്മോത്സവത്തിന്റെ ശുഭവേളയാണെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, കാശിയിലെ സങ്കടമോചന മഹാരാജിനെ സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനം പ്രകടിപ്പിച്ചു. ഹനുമാൻ ജന്മോത്സവത്തിനു മുന്നോടിയായി, വികസനത്തിന്റെ ഉത്സവം ആഘോഷിക്കാൻ കാശിയിലെ ജനങ്ങൾ ഒത്തുകൂടിയതെങ്ങനെയെന്നും അദ്ദേഹം എടുത്തുപറഞ്ഞു.