സ്ലോവാക് റിപ്പബ്ലിക്കിന്റെ പരമോന്നത ദേശീയ ബഹുമതിയായ ''ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്, ഫസ്റ്റ് ക്ലാസ്'' പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് സമ്മാനിച്ചു

June 15th, 11:35 pm

സ്ലൊവാക്യയുടെ പരമോന്നത ദേശീയ ബഹുമതിയായ ദി ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്, ഫസ്റ്റ് ക്ലാസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സ്ലൊവാക് പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനി പ്രത്യേക ചടങ്ങിൽ സമ്മാനിച്ചു.

നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ്’ പ്രധാനമന്ത്രി ഏറ്റുവാങ്ങി

May 18th, 07:35 pm

ഓസ്‌ലോയിൽ നടന്ന പ്രത്യേക ചടങ്ങിൽ നോർവേയിലെ രാജാവ് ഹെറാൾഡ് അഞ്ചാമൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ‘ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ്’ സമ്മാനിച്ചു. വിദേശ ഗവണ്മെന്റ് തലവന്മാർക്കു നോർവേ നൽകുന്ന പരമോന്നത ബഹുമതിയാണിത്. നോർവേയുടെയും മാനവരാശിയുടെയും താൽപ്പര്യങ്ങൾക്കായി നൽകിയ മികച്ച സേവനങ്ങൾക്കുള്ള അംഗീകാരമായാണു പുരസ്കാരം സമ്മാനിച്ചത്.

​പ്രധാനമന്ത്രിക്ക് സ്വീഡനിൽ ‘റോയൽ ഓർഡർ ഓഫ് ദ പോളാർ സ്റ്റാർ, ഡിഗ്രി കമാൻഡർ ഗ്രാൻഡ് ക്രോസ്’ ബഹുമതി ലഭിച്ചു

May 17th, 11:13 pm

സ്വീഡനിലെ ഗോഥൻബർഗിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ, സ്വീഡിഷ് കിരീടാവകാശി വിക്ടോറിയ രാജകുമാരി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കു ‘റോയൽ ഓർഡർ ഓഫ് ദ പോളാർ സ്റ്റാർ, ഡിഗ്രി കമാൻഡർ ഗ്രാൻഡ് ക്രോസ്’ ബഹുമതി സമ്മാനിച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ പുരസ്കാരം, സ്വീഡന്റെ ഏറ്റവും പഴക്കമേറിയതും വിശിഷ്ടവുമായ ബഹുമതികളിൽ ഒന്നാണ്. അസാധാരണമായ പൊതുസേവനത്തെയും സ്വീഡനുമായുള്ള ബന്ധം കരുത്തുറ്റതാക്കുന്നതിനായുള്ള സംഭാവനകളെയും മുൻനിർത്തി വിദേശ ഗവണ്മെന്റ് തലവന്മാർക്കു സ്വീഡൻ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്.

പ്രധാനമന്ത്രിക്ക് ബ്രസീലിന്റെ പരമോന്നത ദേശീയ ബഹുമതിയായ "ദി ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ്" സമ്മാനിച്ചു

July 09th, 12:58 am

ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ബ്രസീലിന്റെ പരമോന്നത ദേശീയ ബഹുമതിയായ ദി ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ് സമ്മാനിച്ചു.

സൈപ്രസിലെ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ് III’ ബഹുമതി സ്വീകരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര​ മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

June 16th, 01:35 pm

‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ് III’ എനിക്കു സമ്മാനിച്ചതിനു സൈപ്രസ് ഗവണ്മെന്റിനും ജനങ്ങൾക്കും ഞാൻ നന്ദി പറയുന്നു.

പ്രധാനമന്ത്രിക്ക് സൈപ്രസിന്റെ ​ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മാകരിയോസ് ​​​III ബഹുമതി

June 16th, 01:33 pm

സൈപ്രസിന്റെ ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകരിയോസ് ​IIIഎന്ന ബഹുമതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ് ഇന്ന് സമ്മാനിച്ചു.

ഏപ്രിൽ 21 ന് സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

April 19th, 01:16 pm

പതിനേഴാമത് സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ച്, ഏപ്രിൽ 21 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങളും അദ്ദേഹം സമ്മാനിക്കും.

ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ് അവാർഡിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി

March 07th, 10:02 am

'ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ്' അവാർഡിന് ബാർബഡോസ് ഗവൺമെന്റിനോടും ജനങ്ങളോടും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി. ഈ അവാർഡ് 1.4 ബില്യൺ ഇന്ത്യക്കാർക്കും ഇന്ത്യയും ബാർബഡോസും തമ്മിലുള്ള അടുത്ത ബന്ധത്തിനും ശ്രീ മോദി സമർപ്പിച്ചു.

ദേശീയ പഞ്ചായത്ത് അവാർഡു ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

April 18th, 09:51 am

ദേശീയ പഞ്ചായത്ത് അവാർഡ് ജേതാക്കളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

സൻസദ് രത്‌ന അവാർഡ് ലഭിച്ച സഹ എംപിമാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

February 22nd, 12:47 pm

കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി ശ്രീ പ്രഹ്ളാദ് ജോഷിയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

ജനകീയ പത്മ പുരസ്‌കാര ജേതാവ് ശ്രീ ബിരേൻ കുമാർ ബസക്കിന്റെ സമ്മാനത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു

November 13th, 09:08 am

പ്രശസ്ത നെയ്ത്തുകാരനും പത്മ പുരസ്‌കാര ജേതാവുമായ ശ്രീ ബിരേൻ കുമാർ ബസാക്കുമായുള്ള ആശയവിനിമയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ സമ്മാനത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

ഹെൽത്ത്ഗിരി അവാർഡ് 21 വിജയികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 02nd, 06:17 pm

ഇക്കൊല്ലത്തെ ഹെൽത്ത്ഗിരി പുരസ്‌കാര ജേതാക്കളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഖേൽ രത്ന അവാർഡ് മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ് എന്ന് വിളിക്കപ്പെടും: പ്രധാനമന്ത്രി

August 06th, 02:15 pm

മേജർ ധ്യാൻ ചന്ദിന്റെ പേരിൽ ഖേൽ രത്‌ന അവാർഡ് നൽകണമെന്ന് ഇന്ത്യയിലുടനീളമുള്ള നിരവധി അഭ്യർത്ഥനകൾ തനിക്ക് ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. അവരുടെ വികാരത്തെ മാനിച്ച്, ഖേൽ രത്ന അവാർഡ് മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ് എന്ന് വിളിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ പദ്‌മ പുരസ്‌ക്കാരങ്ങൾക്ക് പ്രചോദനാത്മകമായ പേരുകൾ നാമനിർദ്ദേശം ചെയ്യാൻ പ്രധാനമന്ത്രി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു

July 11th, 11:40 am

താഴേത്തട്ടിൽ അസാധാരണമായ പ്രവർത്തനങ്ങൾ നടത്തുന്നവരെയും എന്നാൽ കൂടുതൽ അറിയപ്പെടാ ത്തവരുമായവരുടെ പേരുകൾ ജനങ്ങളുടെ പദ്‌മ പുരസ്‌ക്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യണ മെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൊതുജനങ്ങ ളോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 15 വരെ നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം.

സെറാ വാരത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ മുഖ്യ പ്രഭാഷണം

March 05th, 06:59 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സെറാ വാരം 2021ല്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യപ്രഭാഷണം നടത്തി. അദ്ദേഹത്തിന് സി.ഇ.ആര്‍.എ വാരം ആഗോള ഊര്‍ജ്ജ പാരിസ്ഥിതിക നേതൃത്വ പുരസ്‌ക്കാരം സമ്മാനിച്ചു. '' വളരെ വിനയത്തോടെയാണ് ഞാന്‍ സി.ഇ.ആര്‍.എ വാരം ആഗോള ഊര്‍ജ്ജ പരിസ്ഥിതി നേതൃത്വ പുരസ്‌ക്കാരം സ്വീകരിക്കുന്നത്. ഞാന്‍ ഈ പുരസ്‌ക്കാരം നമ്മുടെ മഹത്തായ മാതൃഭൂമിയായ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. ഞാന്‍ ഈ പുരസ്‌ക്കാരം നമ്മുടെ പാരിസ്ഥിതിക കരുതലിന്റെ കാര്യത്തില്‍ കാട്ടുന്ന നമ്മുടെ നാടിന്റെ ശ്രേഷ്ഠമായ പാരമ്പര്യത്തിന് ഈ പുരസ്‌ക്കാരം സമര്‍പ്പിക്കുന്നു'' അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായി പാരിസ്ഥിതിക കരുതലിന്റെ കാര്യത്തില്‍ ഇന്ത്യാക്കാരാണ് മാര്‍ഗ്ഗദര്‍ശികള്‍. നമ്മുടെ സംസ്‌ക്കാരവും പ്രകൃതിയും ദിവ്യത്വവും വളരെ അടുത്ത് ബന്ധിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സി.ഇ.ആര്‍.എ വാരം 2021ല്‍ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തി;

March 05th, 06:56 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സെറാ വാരം 2021ല്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യപ്രഭാഷണം നടത്തി. അദ്ദേഹത്തിന് സി.ഇ.ആര്‍.എ വാരം ആഗോള ഊര്‍ജ്ജ പാരിസ്ഥിതിക നേതൃത്വ പുരസ്‌ക്കാരം സമ്മാനിച്ചു. '' വളരെ വിനയത്തോടെയാണ് ഞാന്‍ സി.ഇ.ആര്‍.എ വാരം ആഗോള ഊര്‍ജ്ജ പരിസ്ഥിതി നേതൃത്വ പുരസ്‌ക്കാരം സ്വീകരിക്കുന്നത്. ഞാന്‍ ഈ പുരസ്‌ക്കാരം നമ്മുടെ മഹത്തായ മാതൃഭൂമിയായ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. ഞാന്‍ ഈ പുരസ്‌ക്കാരം നമ്മുടെ പാരിസ്ഥിതിക കരുതലിന്റെ കാര്യത്തില്‍ കാട്ടുന്ന നമ്മുടെ നാടിന്റെ ശ്രേഷ്ഠമായ പാരമ്പര്യത്തിന് ഈ പുരസ്‌ക്കാരം സമര്‍പ്പിക്കുന്നു'' അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായി പാരിസ്ഥിതിക കരുതലിന്റെ കാര്യത്തില്‍ ഇന്ത്യാക്കാരാണ് മാര്‍ഗ്ഗദര്‍ശികള്‍. നമ്മുടെ സംസ്‌ക്കാരവും പ്രകൃതിയും ദിവ്യത്വവും വളരെ അടുത്ത് ബന്ധിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി സെറാവീക്ക് ആഗോള ഊർജ്ജ പരിസ്ഥിതി നേതൃത്വ അവാർഡ് സ്വീകരിക്കുകയും സെറാവീക്ക് 2021 ൽ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും.

March 04th, 06:31 pm

പ്രധാനമന്ത്രിശ്രീ നരേന്ദ്ര മോദി സെറാവീക്ക് ആഗോള ഊർജ്ജ പരിസ്ഥിതി നേതൃത്വ അവാർഡ് സ്വീകരിക്കുകയും കേംബ്രിഡ്ജ് എനർജി റിസർച്ച് അസോസിയേറ്റ്സ് വീക്ക് (സെറാവീക്ക്) 2021 മാർച്ച് 5 ന് വൈകുന്നേരം 7 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും.

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരാസ്കാര അവാർഡ് ജേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ സംവാദം

January 25th, 12:08 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര (പിഎംആർബിപി) അവാർഡ് ജേതാക്കളുമായി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിച്ചു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനിയും ചടങ്ങിൽ പങ്കെടുത്തു.

ഇക്കൊല്ലത്തെ രാഷ്ട്രീയ ബാല പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

January 25th, 12:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര (പിഎംആർബിപി) അവാർഡ് ജേതാക്കളുമായി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിച്ചു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനിയും ചടങ്ങിൽ പങ്കെടുത്തു.

പ്രധാനമന്ത്രി രാഷ്ട്ര ബാൽ പുരാസ്‌ക്കാര ജേതാക്കളുമായി നാളെ സംവദിക്കും

January 24th, 04:35 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 ജനുവരി 25 ന്) ഉച്ചയ്ക്ക് 12 ന് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരാസ്‌കർ (പിഎംആർബിപി) ജേതാക്കളുമായി സംവദിക്കും. കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.