​ഓസ്‌ട്രേലിയയിൽ നടന്ന ഭീകരാക്രമണത്തെ അ‌പലപിച്ച് പ്രധാനമന്ത്രി

December 14th, 05:23 pm

ജൂതരുടെ ഹനുക്ക ഉത്സവത്തിന്റെ ആദ്യദിനം ആഘോഷിക്കുന്നവരെ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയയിലെ ബോണ്ടി തീരത്ത് ഇന്നുണ്ടായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശക്തമായി അപലപിച്ചു.

ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനും ജോഡി ഹെയ്‌ഡനും വിവാഹാശംസകൾ നേർന്ന് പ്രധാനമന്ത്രി ശ്രീ മോദി

November 29th, 09:05 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉറ്റസുഹൃത്തും ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായ ആന്റണി അൽബനീസിനും ജോഡി ഹെയ്‌ഡനും വിവാഹാശംസകൾ നേർന്നു.

Joint statement by the Government of India, the Government of Australia and the Government of Canada

November 22nd, 09:21 pm

India, Australia, and Canada have agreed to enter into a new trilateral partnership: the Australia-Canada-India Technology and Innovation (ACITI) Partnership. The three sides agreed to strengthen their ambition in cooperation on critical and emerging technologies. The Partnership will also examine the development and mass adoption of artificial intelligence to improve citizens' lives.

ജി-20 നേതൃ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

November 21st, 10:43 pm

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽ നടന്ന ജി-20 നേതൃ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും ഇന്ന് കൂടിക്കാഴ്ച നടത്തി. 2020-ൽ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലേക്കു ബന്ധം ഉയർത്തിയതിന് ശേഷം, കഴിഞ്ഞ വർഷത്തിനിടയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കുകയും വൈവിധ്യവൽക്കരിക്കുകയും ചെയ്തതിൽ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. അടുത്തിടെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി അൽബനീസ് ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടം ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതയും നേതാക്കൾ ആവർത്തിച്ചു.

പ്രധാനമന്ത്രി സെപ്റ്റംബർ 25-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വേൾഡ് ഫുഡ് ഇന്ത്യ 2025 പരിപാടിയിൽ സംബന്ധിക്കും

September 24th, 06:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 25-ന് വൈകുന്നേരം 6:15-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വേൾഡ് ഫുഡ് ഇന്ത്യ 2025 പരിപാടിയിൽ പങ്കെടുക്കും. ചടങ്ങിനെ അദ്ദേഹം അഭിസംബോധന ചെയ്യും.

ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

June 18th, 02:49 pm

2025 ജൂൺ 17-ന് കാനഡയിലെ കനനാസ്‌കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ശ്രീ. ആന്റണി അൽബനീസുമായി കൂടിക്കാഴ്ച നടത്തി

എ ബി പി നെറ്റ് വർക്ക് ഇന്ത്യ@2024 ഉച്ചകോടിയിൽ‍ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

May 06th, 08:04 pm

ഇന്ന് രാവിലെ മുതൽ, ഭാരത് മണ്ഡപം ഒരു ഊർജ്ജസ്വലമായ വേദിയായി മാറിയിരിക്കുന്നു. കുറച്ച് മിനിറ്റ് മുമ്പ്, നിങ്ങളുടെ ടീമിനെ കാണാൻ എനിക്ക് അവസരം ലഭിച്ചു. ഈ ഉച്ചകോടി വൈവിധ്യം നിറഞ്ഞതായിരുന്നു. നിരവധി വിശിഷ്ട വ്യക്തികൾ ഈ ഉച്ചകോടിക്ക് നിറം നൽകിയിട്ടുണ്ട്. നിങ്ങളുടെ അനുഭവവും വളരെ സമ്പന്നമായിരുന്നിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഉച്ചകോടിയിലെ യുവാക്കളുടെയും സ്ത്രീകളുടെയും വലിയ സാന്നിധ്യം ഒരു തരത്തിൽ അതിന്റെ സവിശേഷതയായി മാറിയിരിക്കുന്നു. പ്രത്യേകിച്ചും, നമ്മുടെ ഡ്രോൺ ദീദികളും ലഖ്പതി ദീദികളും പങ്കിട്ട അനുഭവങ്ങൾ - ഇപ്പോൾ ഈ അവതാരകരെയെല്ലാം ഞാൻ കണ്ടുമുട്ടിയപ്പോൾ, അവർ അവരുടെ കഥകൾ പങ്കുവെക്കുന്ന ആവേശം എനിക്ക് കാണാൻ കഴിഞ്ഞു. അവരുടെ ഓരോ സംഭാഷണവും അവർ ഓർത്തു. ഇത് തന്നെ ശരിക്കും പ്രചോദനാത്മകമായ ഒരു അവസരമായിരുന്നു.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ABP നെറ്റ്‌വർക്ക് ഇന്ത്യ @ 2047’ ഉച്ചകോടിയെ അഭിസംബോധന ചെയ്തു

May 06th, 08:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ‘എബിപി നെറ്റ്‌വർക്ക് ഇന്ത്യ@2047’ ഉച്ചകോടിയിൽ പങ്കെടുത്തു. ഭാരത് മണ്ഡപത്തിൽ നടന്ന പരിപാടി ഇന്നു രാവിലെ മുതൽ സജീവമായിരുന്നുവെന്നു സദസ്സിനെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞു. സംഘാടകസംഘവുമായുള്ള തന്റെ ആശയവിനിമയം അദ്ദേഹം പരാമർശിക്കുകയും ഉച്ചകോടിയുടെ സമ്പന്നമായ വൈവിധ്യം എടുത്തുകാട്ടുകയും ചെയ്തു. പരിപാടിയുടെ ചലനാത്മകതയ്ക്കു സംഭാവന നൽകിയ നിരവധി വിശിഷ്ട വ്യക്തികളുടെ പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. എല്ലാ പങ്കാളികൾക്കും വളരെ മികച്ച അനുഭവം ലഭിച്ചതായി പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉച്ചകോടിയിൽ യുവാക്കളുടെയും സ്ത്രീകളുടെയും ഗണ്യമായ സാന്നിധ്യത്തിന് ഊന്നൽ നൽകിയ അദ്ദേഹം, ഡ്രോൺ ദീദികളും ലഖ്പതി ദീദികളും പങ്കിട്ട പ്രചോദനാത്മകമായ അനുഭവങ്ങൾ പ്രത്യേകം എടുത്തുപറഞ്ഞു. അവരുടെ കഥകൾ പ്രചോദനത്തിന്റെ ഉറവിടമായി വർത്തിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ ചരിത്രപരമായ രണ്ടാമൂഴത്തിൽ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

May 06th, 02:41 pm

ഓസ്‌ട്രേലിയയുടെ 32-ാമത് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്റണി അൽബനീസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു ടെലിഫോൺ സംഭാഷണം നടത്തുകയും ചരിത്രപരമായ തുടർ തിരഞ്ഞെടുപ്പ് വിജയം നേടിയ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്റണി അൽബനീസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

May 03rd, 06:57 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്റണി അൽബനീസിനെ അഭിനന്ദനങ്ങൾ അറിയിച്ചു.

When growth is driven by aspirations, it becomes inclusive and sustainable: PM Modi at Rising Bharat Summit

April 08th, 08:30 pm

PM Modi addressed the News18 Rising Bharat Summit. He remarked on the dreams, determination, and passion of the youth to develop India. The PM highlighted key initiatives, including zero tax on income up to ₹12 lakh, 10,000 new medical seats and 6,500 new IIT seats, 50,000 new Atal Tinkering Labs and over 52 crore Mudra Yojana loans. The PM congratulated the Parliament for enacting Waqf law.

ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

April 08th, 08:15 pm

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സമ്മേളനത്തിൽ സംസാരിക്കവേ, ഇന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള ആദരണീയരായ അതിഥികളുമായി ബന്ധപ്പെടാൻ അവസരം നൽകിയതിന് നെറ്റ്‌വർക്ക് 18 ന് അദ്ദേഹം തന്റെ നന്ദി രേഖപ്പെടുത്തി. ഈ വർഷത്തെ ഉച്ചകോടി ഇന്ത്യയിലെ യുവാക്കളുടെ അഭിലാഷങ്ങൾക്ക് ഊന്നൽ നൽകിയതിനെ അദ്ദേഹം അഭിനന്ദിച്ചു. ഈ വർഷം ആദ്യം സ്വാമി വിവേകാനന്ദ ജയന്തി ദിനത്തിൽ ഭാരത് മണ്ഡപത്തിൽ നടന്ന 'വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗി'ന്റെ പ്രാധാന്യം അടിവരയിട്ട്, ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള യുവാക്കളുടെ സ്വപ്നങ്ങളെയും, ദൃഢനിശ്ചയത്തെയും, അഭിനിവേശത്തെയും കുറിച്ച് അദ്ദേഹം പരാമർശിച്ചു. 2047 ഓടെ ഇന്ത്യയുടെ പുരോഗതിക്കായുള്ള രൂപരേഖയ്ക്ക് ഊന്നൽ നൽകിയ അദ്ദേഹം, ഓരോ ഘട്ടത്തിലും നടത്തുന്ന തുടർച്ചയായ ചർച്ചകൾ വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുമെന്ന് പറഞ്ഞു. ഈ ഉൾക്കാഴ്ചകൾ അമൃത് കാൽ തലമുറയെ ഊർജ്ജസ്വലമാക്കുകയും നയിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉച്ചകോടിയുടെ വിജയത്തിന് അദ്ദേഹം അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.

​പ്രധാനമന്ത്രി ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

March 01st, 02:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ NXT സമ്മേളനത്തിൽ, ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രി ടോണി ആബട്ടുമായി കൂടിക്കാഴ്ച നടത്തി.

ലോകം ഈ ആഴ്ച ഇന്ത്യയെക്കുറിച്ച്

February 06th, 01:03 pm

ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും, സാങ്കേതിക, ബഹിരാകാശ പര്യവേഷണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും, ആഗോള സംരക്ഷണ, ആരോഗ്യ സംരക്ഷണ ശ്രമങ്ങൾക്ക് സംഭാവന നൽകുന്നതിലും ഈ ആഴ്ച ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. ഇസ്രായേലുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നത് മുതൽ പുതിയ ഉപഗ്രഹ പരിപാടികൾ വിക്ഷേപിക്കുന്നതുവരെയും വിദേശത്ത് ഇന്ത്യൻ പ്രതിഭകളുടെ നേട്ടങ്ങൾ അംഗീകരിക്കുന്നതുവരെയും, അന്താരാഷ്ട്ര കാര്യങ്ങളിൽ ഇന്ത്യ വളർന്നുവരുന്ന പങ്ക് ഉറപ്പിക്കുന്നത് തുടരുന്നു. ഭാവി സഹകരണത്തിനുള്ള ഒരു പ്രധാന അവസരമായിട്ടാണ് ഇന്ത്യയെ യൂറോപ്പ് കാണുന്നത്. ഈ ആഴ്ചയിലെ ചില പ്രധാന ഹൈലൈറ്റുകൾ ഇതാ.

India is emerging as a major maritime power in the world: PM at dedication of three naval combatants in Mumbai

January 15th, 11:08 am

PM Modi dedicated three frontline naval combatants, INS Surat, INS Nilgiri and INS Vaghsheer, to the nation on their commissioning at the Naval Dockyard in Mumbai. “It is for the first time that the tri-commissioning of a destroyer, frigate and submarine was being done”, highlighted the Prime Minister. He emphasised that it was also a matter of pride that all three frontline platforms were made in India.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഘ്ഷീര്‍ എന്നീ മുന്‍നിര നാവികസേനാ കപ്പലുകൾ രാജ്യത്തിന് സമര്‍പ്പിച്ചു

January 15th, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മൂന്ന് മുന്‍നിര നാവിക കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഘ്ഷീര്‍ എന്നിവ മുംബൈയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ കമ്മീഷന്‍ ചെയ്തു. തുടർന്ന് ഇവ രാജ്യത്തിന് സമര്‍പ്പിച്ചു. കരസേനാ ദിനമായി ആചരിക്കുന്ന ജനുവരി 15 ന് രാജ്യത്തിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി ജീവന്‍ ത്യജിക്കുന്ന ഓരോ ധീര യോദ്ധാവിനെയും അഭിവാദ്യം ചെയ്യുന്നതായി സദസിനെ അഭിസംബോധന ചെയ്തു ശ്രീ മോദി പറഞ്ഞു. ഈ അവസരത്തില്‍ എല്ലാ ധീര യോദ്ധാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് ടീമുമായും, പി എം ഇലവൻ ക്രിക്കറ്റ് ടീമുമായും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു

November 28th, 07:33 pm

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് ഇന്ത്യൻ ക്രിക്കറ്റ് ടീമുമായും പി എം ഇലവൻ ക്രിക്കറ്റ് ടീമുമായും കൂടിക്കാഴ്ച നടത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ മികച്ച തുടക്കത്തിന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും ശ്രീ മോദി അഭിനന്ദിച്ചു.

രണ്ടാമത് ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടി

November 20th, 08:38 pm

റിയോ ഡി ജനീറോയിൽ ജി-20 ഉച്ചകോടിക്കിടെ, നവംബർ 19ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്തണി അൽബനീസും രണ്ടാമത് ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടി നടത്തി. പ്രധാനമന്ത്രി അൽബനീസിന്റെ ഇന്ത്യാ സന്ദർശനവേളയിൽ 2023 മാർച്ച് 10നു ന്യൂഡൽഹിയിലാണ് ഒന്നാം വാർഷിക ഉച്ചകോടി നടന്നത്.

വസ്തുതാപത്രം: 2024 ക്വാഡ് നേതൃ ‌ഉച്ചകോടി

September 22nd, 12:06 pm

2024 സെപ്തംബർ 21ന്, നാലാമത് ക്വാഡ് നേതൃ ഉച്ചകോടിക്ക് അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ ഡെലവേയിലെ വിൽമിങ്ടണിൽ ആതിഥേയത്വം വഹിച്ചു. ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ , ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പങ്കെടുത്തു.

ഫാക്റ്റ് ഷീറ്റ് (വസ്തുതാരേഖ): ഇന്‍ഡോ-പസഫിക്കന്‍ മേഖലയില്‍ ക്യാന്‍സറിന്റെ ക്ലേശം കുറയ്ക്കാന്‍ ക്വാഡ് രാജ്യങ്ങള്‍ ക്യാന്‍സര്‍ മൂണ്‍ഷോട്ട് മുന്‍കൈകയ്ക്ക് തുടക്കം കുറിച്ചു

September 22nd, 12:03 pm

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍ എന്നിവ ഇന്‍ഡോ-പസഫിക്കന്‍ മേഖലയില്‍ കാന്‍സര്‍ (അര്‍ബുദം) ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള ഒരു സൃഷ്ടിപരമായ ശ്രമത്തിന് ഇന്ന് തുടക്കം കുറിയ്ക്കുന്നു. വലിയതോതില്‍ തടയാന്‍ കഴിയുമെങ്കിലും ഈ മേഖലയില്‍ ഇന്ന് വലിയൊരു ആരോഗ്യപ്രതിസന്ധിയായി തുടരുന്ന സെര്‍വിക്കല്‍ കാന്‍സറിനോടൊപ്പം ആരംഭിക്കുകയും ഒപ്പം മറ്റ് തരത്തിലുള്ള അര്‍ബുദങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള അടിത്തറയിടുകയും ചെയ്യുന്നു. ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ നടത്തിയ വിപുലമായ പ്രഖ്യാപനങ്ങളുടെ ഭാഗമാണ് ഈ മുന്‍കൈ.