ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

July 11th, 01:15 pm

ഇന്ത്യയിൽ നമ്മൾ പലപ്പോഴും '20 വർഷങ്ങൾക്ക് ശേഷം' എന്ന വാചകം കേൾക്കാറുണ്ട്. എന്നാൽ ഇന്ന്, നീണ്ട നാല്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിന്റെ മണ്ണിൽ കാല് കുത്തുന്നത്. ഇവിടെയായിരിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. 140 കോടി ഇന്ത്യക്കാരുടെ ആശംസകൾ ന്യൂസിലൻഡിലെ എല്ലാ ജനങ്ങൾക്കായും, ഇവിടെയുള്ള നിങ്ങൾ ഓരോരുത്തർക്കായും ഞാൻ ഒപ്പം കരുതുന്നു.

ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

July 11th, 12:35 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓക്‌ലൻഡിൽ നടന്ന “കിയ ഓര മോദി” ചടങ്ങിൽ ന്യൂസിലൻഡിലെ ബൃഹത്തായ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്തു. സൗഹാർദപരമായ പ്രത്യേക ഇടപെടലായി ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ചടങ്ങിൽ പങ്കെടുത്തു. പതിനായിരത്തിലധികം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ആവേശവും ഊർജവും നിറഞ്ഞതായിരുന്നു ചടങ്ങ്.

ഇന്ത്യ-ന്യൂസിലൻഡ് ബിസിനസ്സ് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ

July 11th, 08:20 am

ഓക്ക്‌ലൻഡിൽ നിങ്ങളെല്ലാവർക്കുമൊപ്പം ഇവിടെയായിരിക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ഇന്ത്യയോടുള്ള അനുകൂലമായ കാഴ്ചപ്പാടിനും ആഴമേറിയ പ്രതിബദ്ധതയ്ക്കും പ്രധാനമന്ത്രി ലക്സണോട് ഞാൻ എന്റെ പ്രത്യേക നന്ദി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു.

Prime Minister addresses business leaders in New Zealand

July 11th, 08:16 am

PM Modi interacted with leading CEOs and business leaders from India and New Zealand, highlighting the vast opportunities for trade, investment and innovation. He invited New Zealand businesses to partner India's growth story and help achieve the shared goal of doubling bilateral trade to NZD 7 billion by 2030.

ന്യൂസിലൻഡ് പ്രധാനമന്ത്രിയുമായി ഔദ്യോഗിക ചർച്ച നടത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

July 11th, 08:09 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓക്‌ലൻഡിലെ ഗവൺമെന്റ് ഹൗസിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണുമായി കൂടിക്കാഴ്ച നടത്തി. ഗവൺമെന്റ് ഹൗസിൽ എത്തിയ അദ്ദേഹത്തിന് പരമ്പരാഗത മാവോറി സ്വീകരണം നൽകി. സമാധാനം, ബഹുമാനം, സ്വാഗതം എന്നിവയെ പ്രതീകവൽക്കരിക്കുന്ന പരമ്പരാഗത മാവോറി ആചാരങ്ങൾ ചടങ്ങിൽ ഉൾപ്പെട്ടിരുന്നു. പരമ്പരാഗത സ്വീകരണത്തിന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു.

ഇന്ത്യ-ന്യൂസിലാൻഡ് സംയുക്ത പ്രസ്താവന

July 11th, 07:59 am

ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂലൈ 10, 11 തീയതികളിൽ ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ ഔദ്യോഗിക സന്ദർശനം നടത്തി. 40 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്. സന്ദർശനം, ഇരു രാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ സൗഹൃദത്തിലും പങ്കാളിത്തത്തിലും ചരിത്ര നാഴികക്കല്ലാകുകയും ഒരു പുതിയ പാത സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇന്ത്യ-ന്യൂസിലൻഡ് പ്രതിനിധിതല ചർച്ചകൾക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആമുഖ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

July 11th, 07:00 am

ഇത് നമ്മുടെ ബന്ധത്തിലെ ഒരു ചരിത്രപരമായ നാഴികക്കല്ലാണ്, നമ്മുടെ ബന്ധത്തിലെ പുതിയ ഊർജ്ജത്തെയും സൗഹൃദത്തോടുള്ള പുതുക്കിയ പ്രതിബദ്ധതയെയും ഇത് വീണ്ടും ഉറപ്പിക്കുന്നു. അങ്ങ് ഇന്ത്യ സന്ദർശിച്ചപ്പോഴാണ് നമ്മൾ എഫ്.ടി.എ (സ്വതന്ത്ര വ്യാപാര കരാർ) പ്രക്രിയയ്ക്ക് തുടക്കം കുറിച്ചത്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ, ഈ എഫ്.ടി.എ മുന്നോട്ട് കൊണ്ടുപോകാനും അത് യാഥാർത്ഥ്യമാക്കാനും ന്യൂസിലൻഡ് ഒന്നടങ്കം കൈകോർത്തു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്തരമൊരു വിജയം കൈവരിക്കുക എന്നത് ഒരുപക്ഷേ ലോകത്തിൽ തന്നെ അപൂർവ്വമായ ഒരു നേട്ടമാണ്. ഇതിനായി അങ്ങയുടെ നേതൃത്വത്തിനും ശ്രമങ്ങൾക്കും, അങ്ങയോടും അങ്ങയുടെ ഗവൺമെന്റി- നോടും അങ്ങയുടെ മുഴുവൻ ടീമിനോടും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

പ്രധാനമന്ത്രി മോദി ഓക്ക്‌ലൻഡിൽ എത്തി ചേർന്നു

July 10th, 02:56 pm

ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിൽ എത്തിയ പ്രധാനമന്ത്രി മോദിയെ പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ ഊഷ്മളമായി സ്വീകരിച്ചു

പ്രധാനമന്ത്രിയുടെ ഇൻഡോനേഷ്യ-ഓസ്ട്രേലിയ-ന്യൂസിലൻഡ് സന്ദർശനം

July 03rd, 08:42 pm

ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂലൈ 6 മുതൽ 8 വരെ ഇൻഡോനേഷ്യ സന്ദർശിക്കും. പ്രധാനമന്ത്രിയുടെ നാലാമത്തെ ഇൻഡോനേഷ്യൻ സന്ദർശനമാണിത്. 2018 മെയ് മാസത്തിൽ ഇന്ത്യ-ഇൻഡോനേഷ്യ ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്ത തലത്തിലേക്ക് ഉയർത്തിയശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഉഭയകക്ഷിസന്ദർശനമാണിത്. സന്ദർശനവേളയിൽ പ്രധാനമന്ത്രി പ്രസിഡന്റ് പ്രബോവോയുമായി ഉഭയകക്ഷിചർച്ചകൾ നടത്തും. പങ്കാളിത്തത്തിൽ കൈവരിച്ച പുരോഗതിയും അവലോകനംചെയ്യും. ജക്കാർത്തയിൽ പ്രധാനമന്ത്രി ഇന്ത്യൻ പ്രവാസികളുടെ ബൃഹത്തായ കൂട്ടായ്മയെ അഭിസംബോധനചെയ്യും. ഇന്ത്യയും ഇൻഡോനേഷ്യയും ജനങ്ങൾ തമ്മിലുള്ള ചരിത്രപരവും ഊഷ്മളവുമായ ബന്ധമാണു പങ്കിടുന്നത്. ഈ സവിശേഷമായ ബന്ധം നിലനിർത്തി, പ്രധാനമന്ത്രി ഇൻഡോനേഷ്യയിലെ പ്രമുഖ UNESCO ലോക പൈതൃകകേന്ദ്രമായ യോഗ്യകർത്തയിലെ പ്രംബാനൻ ക്ഷേത്രസമുച്ചയം സന്ദർശിക്കും.