പ്രധാനമന്ത്രി ജനുവരി 4-ന് വാരാണസിയിൽ 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും
January 03rd, 02:41 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജനുവരി 4-ന് ഉച്ചയ്ക്ക് 12ന് വിദൂരദൃശ്യസംവിധാനത്തിലൂടെ 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. വാരാണസിയിലെ ഡോ. സമ്പൂർണാനന്ദ് സ്പോർട്സ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ നടക്കുക.2025 ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ചരിത്ര പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 06th, 04:28 pm
ന്യൂഡൽഹിയിൽ നടന്ന 2025 ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ, ചരിത്ര പ്രകടനം കാഴ്ചവച്ച ഇന്ത്യൻ പാരാ അത്‌ലറ്റ് സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു. മേളയിൽ ഇന്ത്യ എക്കാലത്തെയും മികച്ച മെഡൽ നേട്ടം കൈവരിച്ചു, ഇതിൽ 6 സ്വർണ്ണ മെഡലുകളും ഉൾപ്പെടുന്നു. ഇത് രാജ്യത്തിന്റെ പാരാ സ്‌പോർട്‌സ് യാത്രയിലെ ഒരു പുതിയ നാഴികക്കല്ലായി മാറി. ഇന്ത്യ ആദ്യമായി ഒരു അഭിമാനകരമായ ആഗോള പരിപാടിക്ക് ആതിഥേയത്വം വഹിച്ചതിലും ശ്രീ മോദി അഭിമാനം പ്രകടിപ്പിച്ചു.ദേശീയ കായിക നയം 2025 ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
July 01st, 04:31 pm
ദേശീയ കായിക നയം (NSP) 2025 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. രാജ്യത്തിന്റെ കായിക മേഖലയെ പുനർരൂപകൽപ്പന ചെയ്യുന്നതിനും കായിക വിനോദങ്ങളിലൂടെ പൗരന്മാരെ ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന ഉദ്യമമാണിത്.The strength of India's Yuva Shakti will make India a Viksit Bharat: PM
January 12th, 02:15 pm
PM Modi participated in the Viksit Bharat Young Leaders Dialogue 2025 at Bharat Mandapam, New Delhi, on National Youth Day. Addressing 3,000 young leaders, he highlighted the trust Swami Vivekananda placed in the youth and emphasized his own confidence in their potential. PM Modi recalled India’s G-20 success at the same venue and underscored the role of youth in shaping India’s future, driving the nation toward becoming a Viksit Bharat.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025 ല്‍ പങ്കെടുത്തു
January 12th, 02:00 pm
സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തില്‍ ആഘോഷിക്കുന്ന ദേശീയ യുവജന ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025 ല്‍ പങ്കെടുത്തു. ഇന്ത്യയിലുടനീളമുള്ള 3,000 ഊര്‍ജസ്വലരായ യുവ നേതാക്കളുമായി അദ്ദേഹം സംവദിച്ചു. തദവസരത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്യവെ, ഭാരതമണ്ഡപത്തിന് ജീവനും ഊര്‍ജവും പകര്‍ന്ന ഇന്ത്യയുടെ യുവത്വത്തിന്റെ ജീവസ്സുറ്റ ഊര്‍ജ്ജത്തെ അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തെ യുവജനങ്ങളില്‍ അപാരമായ വിശ്വാസമുണ്ടായിരുന്ന സ്വാമി വിവേകാനന്ദനെ രാജ്യം മുഴുവന്‍ സ്മരിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിംഹങ്ങളെപ്പോലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന യുവതലമുറയില്‍ നിന്ന് തന്റെ ശിഷ്യന്മാര്‍ വരുമെന്ന് സ്വാമി വിവേകാനന്ദന്‍ വിശ്വസിച്ചിരുന്നുവെന്നു ശ്രീ. മോദി കൂട്ടിച്ചേര്‍ത്തു. സ്വാമിജി യുവാക്കളെ വിശ്വസിച്ചതുപോലെ സ്വാമിജിയിലും അദ്ദേഹത്തിന്റെ വിശ്വാസങ്ങളിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം തുടര്‍ന്നുപറഞ്ഞു. യുവത്വത്തെ കുറിച്ചുള്ള സ്വാമിജിയുടെ കാഴ്ചപ്പാടില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാമി വിവേകാനന്ദന്‍ ഇന്ന് നമുക്കിടയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുവാക്കളുടെ ചൈതന്യപൂര്‍ണമായ ശക്തിയും സജീവമായ പ്രയത്‌നവും കണ്ട് പുതിയ ആത്മവിശ്വാസം അദ്ദേഹത്തില്‍ നിറയുമായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.ഭരണഘടന നമ്മുടെ വഴികാട്ടിയാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
December 29th, 11:30 am
മൻ കി ബാത്തിൻ്റെ ഈ എപ്പിസോഡിൽ, ഭരണഘടനയുടെ 75-ാം വാർഷികവും പ്രയാഗ്‌രാജിലെ മഹാകുംഭ മേളയുടെ ഒരുക്കങ്ങളും ഉൾപ്പെടെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. ബസ്തർ ഒളിമ്പിക്‌സിൻ്റെ വിജയത്തെ അദ്ദേഹം അഭിനന്ദിക്കുകയും, ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള മലേറിയ നിർമാർജനം, കാൻസർ ചികിത്സ എന്നിവയിലെ പുരോഗതി പോലുള്ള ആരോഗ്യപരമായ മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു. കൂടാതെ, ഒഡീഷയിലെ കലഹണ്ടിയിലെ കാർഷിക പരിവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു.ഏഷ്യൻ ഗെയിംസിൽ 10,000 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടിയ ഗുൽവീർ സിംഗിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
September 30th, 08:27 pm
ഏഷ്യൻ ഗെയിംസിൽ 10,000 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടിയ ഗുൽവീർ സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു
September 23rd, 08:14 pm
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.ഇന്ത്യൻ പുരുഷന്മാരുടെ 4x400 മീറ്റർ റിലേ ടീമിന്റെ അവിശ്വസനീയമായ പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 27th, 07:03 pm
ഇന്ത്യൻ പുരുഷന്മാരുടെ 4x400 മീറ്റർ റിലേ ടീമംഗങ്ങളായ അനസ്, അമോജ്, രാജേഷ് രമേഷ്, മുഹമ്മദ് അജ്മൽ എന്നിവർ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ആഗസ്ത് 27 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
August 27th, 11:30 am
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ. 'മന്‍ കി ബാത്തി'ന്റെ ഓഗസ്റ്റ് മാസത്തെ അധ്യായത്തില്‍ ഒരിക്കല്‍കൂടി നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. എപ്പോഴെങ്കിലും ശ്രാവണ മാസത്തില്‍ 'മന്‍ കി ബാത്ത്' എന്ന പരിപാടി രണ്ടുതവണ നടന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല. എന്നാല്‍, ഇത്തവണ അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. സാവന്‍ എന്നാല്‍ മഹാശിവന്റെ മാസമാണ്, ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും മാസം. ചന്ദ്രയാന്റെ വിജയം ആഘോഷത്തിന്റെ അന്തരീക്ഷത്തെ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു. ചന്ദ്രയാന്‍ ചന്ദ്രനില്‍ എത്തിയിട്ട് മൂന്ന് ദിവസത്തിലധികം ആകുന്നു. ഈ വിജയം വളരെ വലുതാണ്, അതിനെക്കുറിച്ച് എത്ര ചര്‍ച്ച ചെയ്താലും മതിയാവില്ല. ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍, എന്റെ ഒരു പഴയ കവിതയിലെ ചില വരികള്‍ ഞാന്‍ ഓര്‍ക്കുന്നു.20-ാമത് ഏഷ്യൻ അണ്ടർ 20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിന് കായികതാരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 09th, 08:34 pm
20-ാമത് ഏഷ്യൻ അണ്ടർ 20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന് കായിക താരങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി 17 മെഡലുകൾ നേടിയ വനിതാ അത്‌ലറ്റുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
May 08th, 11:03 pm
റഷ്യയിലെ മോസ്‌കോയിൽ നടന്ന വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനായി 17 മെഡലുകൾ നേടിയ ഇന്ത്യൻ വനിതാ അത്‌ലറ്റുകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഉത്തര്‍പ്രദേശിലെ ജലൗനില്‍ ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
July 16th, 04:17 pm
ഉത്തര്‍പ്രദേശിലെ ജനപ്രിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, യുപി ഉപമുഖ്യമന്ത്രിമാരായ ശ്രീ കേശവ് പ്രസാദ് മൗര്യ ജി, ശ്രീ ബ്രജേഷ് പഥക് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ ഭാനുപ്രതാപ് സിംഗ് ജി, യുപി ഗവണ്‍മെന്റിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികളേ, ബുന്ദേല്‍ഖണ്ഡിലെ എന്റെ പ്രിയ സഹോദരി സഹോദരന്മാരേ,പ്രധാനമന്ത്രി യുപി സന്ദര്‍ശിച്ചു ; ബുന്ദേല്‍ഖണ്ഡ് അതിവേഗ പാത ഉദ്ഘാടനം ചെയ്തു
July 16th, 10:25 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ ജലൗണിലെ ഒറായ് തഹസില്‍ കൈതേരി ഗ്രാമത്തില്‍ ബുന്ദേല്‍ഖണ്ഡ് അതിവേഗപാത ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.For us, development means empowerment of poor, deprived, tribal, mothers and sisters: PM Modi
July 07th, 04:31 pm
PM Modi inaugurated and laid foundation stones of multiple projects worth over Rs. 1800 crores at an event at Dr Sampurnanand Sports Stadium, Sigra, Varanasi. He praised the local people for preferring long-lasting solutions and projects over temporary and short-cut solutions.PM inaugurates and lays the foundation stone of multiple development initiatives worth over Rs. 1800 crores
July 07th, 04:30 pm
PM Modi inaugurated and laid foundation stones of multiple projects worth over Rs. 1800 crores at an event at Dr Sampurnanand Sports Stadium, Sigra, Varanasi. He praised the local people for preferring long-lasting solutions and projects over temporary and short-cut solutions.ബ്രസീലിൽ 2021ലെ ബധിര ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു
May 01st, 09:00 pm
ബ്രസീലിൽ 2021ലെ ബധിര ഒളിമ്പിക്‌സിൽ (ഡെഫ്ലിംപിക്‌സിൽ ) പങ്കെടുക്കുന്ന പ്രതിഭാധനരായ കായികതാരങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഗെയിംസിന് പോകുന്നതിന് മുമ്പ് ദേശീയ യുദ്ധസ്മാരകം സന്ദർശിച്ച കായികതാരങ്ങളുടെ നടപടിയാണ് തന്നെ ശരിക്കും സ്പർശിച്ചതെന്നും ശ്രീ മോദി പറഞ്ഞു.ഇന്ത്യയിലെ യുവാക്കൾ പുതിയതും വലിയ തോതിലും എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
August 29th, 11:30 am
ഇന്ന് മേജർ ധ്യാൻചന്ദിന്റെ ജന്മദിനമാണെന്ന് നമുക്ക് ഏവർക്കും അറിയാമല്ലോ. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഈ ദിനം ദേശീയ കായിക ദിനമായി ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് ഇപ്പോൾ എവിടെയാണെങ്കിലും സന്തോഷിക്കുന്നുണ്ടാകും എന്ന് ഞാൻ വിചാരിക്കുന്നു. എന്തെന്നാൽ ലോകത്തിനുമുന്നിൽ ഇന്ത്യൻ ഹോക്കി വിളംബരം ചെയ്തത് ധ്യാൻചന്ദിന്റെ കാലത്തെ ഹോക്കി ആയിരുന്നു. ഏകദേശം 41 വർഷങ്ങൾക്കുശേഷം ഇന്ത്യയുടെ ചെറുപ്പക്കാർ, ഹോക്കിക്ക് വീണ്ടും പുതുജീവൻ നൽകി. വേറെ എത്രയൊക്കെ മെഡലുകൾ കിട്ടിയാലും ഹോക്കിക്ക് മെഡൽ കിട്ടിയില്ലെങ്കിൽ നമുക്ക് വിജയത്തിന്റെ ആനന്ദം ലഭിക്കില്ല. ഇത്തവണ ഒളിമ്പിക്‌സിൽ നാല് ദശകങ്ങൾക്കു ശേഷം ഹോക്കിക്ക് മെഡൽ ലഭിച്ചു. മേജർ ധ്യാൻചന്ദിന്റെ ആത്മാവിന് എത്ര സന്തോഷം തോന്നിയിട്ടുണ്ടാകും എന്ന് നമ്മൾക്ക് സങ്കൽപിക്കാവുന്നതേയുള്ളൂ. കാരണം അദ്ദേഹത്തിന്റെ ജീവിതം തന്നെ കളിക്ക് സമർപ്പിക്കപ്പെട്ടതായിരുന്നു. ഇന്ന് നമ്മുടെ നാട്ടിലെ യുവാക്കൾക്ക് കളിയിൽ പ്രത്യേക താൽപര്യം തോന്നുന്നുണ്ട്. കുട്ടികൾ കളികളിൽ മുന്നേറുന്നത് അവരുടെ മാതാപിതാക്കൾക്കും സന്തോഷം നൽകുന്നു. കളികളോട് തോന്നുന്ന ഈ ദൃഢമായ ആഗ്രഹം തന്നെയാണ് മേജർ ധ്യാൻചന്ദിന് നൽകാവുന്ന ഏറ്റവും നല്ല ആദരാഞ്ജലി എന്ന് ഞാൻ കരുതുന്നു.2021 ജൂനിയർ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ ഗുസ്തിക്കാർക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
August 23rd, 03:02 pm
2021 ജൂനിയർ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ ഗുസ്തിക്കാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ലോക അത്‌ലറ്റിക്സ് അണ്ടർ 20 നെയ്‌റോബി -2021 ലെ മെഡലുകൾ ജേതാക്കളായ കായിക താരങ്ങൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
August 23rd, 02:52 pm
ലോക അത്‌ലറ്റിക്സ് അണ്ടർ 20 നെയ്‌റോബി -2021 ൽ മെഡലുകൾ നേടിയ കായികതാരങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.