Yoga is the best way to maintain a healthy lifestyle with minimal expense: PM Modi at World Yogasana Championship in Ahmedabad

June 04th, 06:41 pm

PM Modi inaugurated the first World Yogasana Championship in Ahmedabad, calling yoga India’s timeless gift to humanity and expressing confidence that Yogasana will gain recognition as a competitive sport in global multi-sport events, including the Olympics. Highlighting yoga’s role in health, wellness and healthy ageing, he urged participants to become ambassadors of the ‘Yoga 365’ campaign and spread yoga’s message worldwide.

ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

June 04th, 06:40 pm

ആഗോള കായിക പാരമ്പര്യത്തിൽ ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഹമ്മദാബാദിലെ പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ഇന്ന്, അഹമ്മദാബാദിന്റെ മണ്ണിൽ നിന്ന്, ലോകത്തിന്റെ കായിക പാരമ്പര്യത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി കൂട്ടിച്ചേർക്കപ്പെടുകയാണ്, ശ്രീ മോദി പറഞ്ഞു.

22-ാമത് ഏഷ്യൻ U20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 19 മെഡലുകൾ നേടിയ ഇന്ത്യൻ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

June 01st, 12:47 pm

22-ാമത് ഏഷ്യൻ U20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

മൻ കി ബാത്തിൽ, പശ്ചിമേഷ്യൻ പ്രതിസന്ധി മറികടക്കാൻ 140 കോടി ഇന്ത്യക്കാരുടെ ഐക്യത്തിൽ പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു

March 29th, 11:30 am

ഈ മാസത്തെ മൻ കി ബാത്ത് പരിപാടിയിൽ, പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിക്കുകയും പ്രതിസന്ധി മറികടക്കാൻ ഐക്യത്തോടെ നിലകൊള്ളേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. കിംവദന്തികളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും സർക്കാർ നൽകുന്ന വിവരങ്ങളിൽ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. ജ്ഞാനഭാരതം സർവേ, കായികക്ഷമതയും ഫിറ്റ്നസും, ജലസംരക്ഷണം, മത്സ്യകൃഷി, സൗരോർജ്ജം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.

ടോക്കിയോയിൽ നടന്ന 25-ാമത് സമ്മർ ഡെഫ്ലിംപിക്സ് 2025-ലെ അസാധാരണ പ്രകടനത്തിന് ഇന്ത്യൻ ഡെഫ്ലിംപ്യൻമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

November 27th, 05:10 pm

ടോക്കിയോയിൽ നടന്ന 25-ാമത് സമ്മർ ഡെഫ്ലിംപിക്സ് 2025-ലെ അസാധാരണ പ്രകടനത്തിന് ഇന്ത്യൻ കായികതാരങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേർന്നു.

2025 ലെ ലോക ബോക്സിംഗ് കപ്പ് ഫൈനലിൽ അസാധാരണ പ്രകടനവും റെക്കോർഡ് നേട്ടവും കൈവരിച്ച ഇന്ത്യൻ കായികതാരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

November 24th, 12:22 pm

2025 ലെ ലോക ബോക്സിംഗ് കപ്പ് ഫൈനലിൽ അസാധാരണ പ്രകടനവും റെക്കോർഡ് നേട്ടവും കൈവരിച്ച ഇന്ത്യൻ കായികതാരങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

Prime Minister congratulates Indian Archery team on their best ever performance at Asian Archery Championships 2025

November 17th, 05:59 pm

The Prime Minister, Shri Narendra Modi has congratulated the Indian Archery team for their best ever performance at Asian Archery Championships 2025.

ഏഷ്യൻ യൂത്ത് ഗെയിംസ് 2025ലെ ചരിത്രപ്രകടനത്തിന് യുവ കായികതാരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

November 02nd, 01:09 pm

ഏഷ്യൻ യൂത്ത് ഗെയിംസ് 2025-ൽ 48 മെഡലുകൾ നേടി തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച യുവ കായികതാരങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഡൽഹിയിൽ നടക്കുന്ന 2025-ലെ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

September 27th, 06:03 pm

2025-ലെ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ന് ന്യൂഡൽഹിയിൽ തുടക്കമായ വേളയിൽ, എല്ലാ കായികതാരങ്ങൾക്കും പ്രതിനിധികൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ സ്വാഗതം ആശംസിച്ചു.

ഈ വർഷത്തെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടിയ മിനാക്ഷിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

September 14th, 07:48 pm

ലിവർപൂളിൽ നടന്ന ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് - 2025 ൽ, 48 കിലോഗ്രാം വിഭാഗത്തിൽ ഇന്ന് നേടിയ അഭിമാനകരമായ വിജയത്തിന് ഇന്ത്യൻ ബോക്സർ മിനാക്ഷിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഈ വർഷത്തെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 57 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടിയ ബോക്സർ ജെയ്‌സ്മിൻ ലംബോറിയയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

September 14th, 07:44 pm

ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 57 കിലോഗ്രാം വിഭാഗത്തിൽ ശ്രദ്ധേയമായ വിജയം നേടിയ ഇന്ത്യൻ ബോക്സർ ജെയ്‌സ്മിൻ ലംബോറിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

‘വോക്കൽ ഫോർ ലോക്കൽ ’ – മാൻ കി ബാത്തിൽ, സ്വദേശി ഉൽപ്പന്നങ്ങളിലൂടെ അഭിമാനത്തോടെ ഉത്സവങ്ങൾ ആഘോഷിക്കാൻ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു

August 31st, 11:30 am

ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകിയ സുരക്ഷാ സേനയ്ക്കും പൗരന്മാർക്കും പ്രധാനമന്ത്രി മോദി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ കായിക മത്സരങ്ങൾ, സൗരോർജ്ജം, ‘ഓപ്പറേഷൻ പോളോ’, ഇന്ത്യൻ സംസ്കാരത്തിന്റെ ആഗോള വ്യാപനം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഉത്സവകാലത്ത് ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങേണ്ടതിന്റെയും, ശുചിത്വം പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി പൗരന്മാരെ ഓർമ്മിപ്പിച്ചു.

​2025ലെ ഊലാൻബറ്റാർ ഓപ്പണിലെ മികച്ച പ്രകടനത്തിനു ഗുസ്തി താരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

June 02nd, 08:15 pm

2025ലെ ഊലാൻബറ്റാർ ഓപ്പണിലെ മൂന്നാം റാങ്കിങ് സീരീസിലെ സവിശേഷ പ്രകടനത്തിന്,​ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുസ്തി താരങ്ങളെ അഭിനന്ദിച്ചു. “നമ്മുടെ നാരീശക്തി റാങ്കിങ് സീരീസിൽ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. ഇത് ഈ നേട്ടത്തെ കൂടുതൽ അവിസ്മരണീയമാക്കുന്നു. ഈ കായികപ്രകടനം വരാനിരിക്കുന്ന നിരവധി കായികതാരങ്ങൾക്കു പ്രചോദനമാകും” - ശ്രീ മോദി പറഞ്ഞു.

2025ലെ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ സംഘത്തിന്റെ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

June 02nd, 03:01 pm

ദക്ഷിണ കൊറിയയിൽ അടുത്തിടെ നടന്ന 2025ലെ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സംഘത്തിന്റെ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഓരോ അത്‌ലറ്റിന്റെയും കഠിനാധ്വാനവും ദൃഢനിശ്ചയവും ടൂർണമെന്റിലുടനീളം വ്യക്തമായി കാണാമായിരുന്നു, ശ്രീ മോദി പറഞ്ഞു.

സ്‌പെഷ്യൽ ഒളിമ്പിക്‌സ് വേൾഡ് വിന്റർ ഗെയിംസിൽ 33 മെഡലുകൾ നേടിയ ഇന്ത്യൻ കായികസംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

March 18th, 02:40 pm

ഇറ്റലിയിലെ ടൂറിനിൽ നടന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സ് വേൾഡ് വിന്റർ ഗെയിംസ് 2025-ലെ ഇന്ത്യൻ കായികതാരങ്ങളുടെ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ആഗോള വേദിയിൽ രാജ്യത്തിന് അഭിമാനം പകർന്നുകൊണ്ട് ഇന്ത്യൻ സംഘം നാടിനുവേണ്ടി 33 മെഡലുകൾ കൊണ്ടുവന്നു.

The National Games are a celebration of India's incredible sporting talent: PM Modi in Dehradun

January 28th, 09:36 pm

PM Modi during the 38th National Games inauguration in Dehradun addressed the nation's youth, highlighting the role of sports in fostering unity, fitness, and national development. He emphasized the government's efforts in promoting sports, the importance of sports infrastructure, and India's growing sports economy.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡെറാഡൂണിൽ 38-ാം ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തു

January 28th, 09:02 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ 38-ാം ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്യവേ, യുവാക്കളുടെ ഊർജത്താൽ ദീപ്തമാണ് ഇന്ന് ഉത്തരാഖണ്ഡെന്ന് അദ്ദേഹം പറഞ്ഞു. ബാബ കേദാർനാഥ്, ബദരീനാഥ്, ഗംഗാമാതാവ് എന്നിവരുടെ അനുഗ്രഹത്തോടെയാണ് 38-ാം ദേശീയ ഗെയിംസ് ആരംഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡ് രൂപീകൃതമായതിന്റെ 25-ാം വർഷമാണിതെന്ന് എടുത്തുപറഞ്ഞ അദ്ദേഹം, രാജ്യത്തുടനീളമുള്ള യുവാക്കൾ ഈ യുവസംസ്ഥാനത്ത് കഴിവുകൾ പ്രകടിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടു. ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്നതിന്റെ മനോഹരമായ ചിത്രമാണ് ഈ പരിപാടി പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ഗെയിംസിന്റെ ഈ പതിപ്പിൽ നിരവധി പ്രാദേശിക കായിക ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം, പരിസ്ഥിതിസൗഹൃദസാമഗ്രികളുടെ ഉപയോഗത്തിന്റെ പശ്ചാത്തലത്തിൽ ‘ഗ്രീൻ ഗെയിംസ്’ എന്നതാണ് ഈ ഗെയിംസിന്റെ പ്രമേയമെന്നും ചൂണ്ടിക്കാട്ടി. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ വിശദീകരിച്ച അ​​ദ്ദേഹം, ട്രോഫികളും മെഡലുകളും പോലും ഇ-മാലിന്യങ്ങൾ കൊണ്ടാണ് നിർമിച്ചതെന്നും ഓരോ മെഡൽ ജേതാവിന്റെയും പേരിൽ ഒരു മരം നട്ടുപിടിപ്പിക്കുമെന്നും അത് മികച്ച സംരംഭമാണെന്നും പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനായി എല്ലാ കായികതാരങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. ഇത്രയും മഹത്തായ പരിപാടി സംഘടിപ്പിച്ചതിന് ഉത്തരാഖണ്ഡ് ഗവണ്മെന്റിനെയും ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യൻ പാരാലിമ്പിക്സ് സംഘം എക്കാലത്തെയും ഉയർന്ന മെഡലുകൾ എന്ന റെക്കോർഡ് നേട്ടത്തിലെത്തിയതിൽ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ച് പ്രധാനമന്ത്രി

September 04th, 04:33 pm

ഇന്ത്യൻ സംഘം പാരാലിമ്പിക്സുകളിൽ രാജ്യത്തിനായി എക്കാ​ലത്തെയും ഉയർന്ന മെഡൽ നേട്ടം എന്ന റെക്കോർഡ് സ്വന്തമാക്കിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വളരെയധികം അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചു. കായികതാരങ്ങളുടെ അർപ്പണബോധത്തെയും ഉത്സാഹത്തെയും പ്രശംസിച്ച ശ്രീ മോദി, ശ്രദ്ധേയമായ നേട്ടങ്ങൾക്ക് ഓരോ കളിക്കാരനെയും അഭിനന്ദിച്ചു.

പാരീസ് പാരാലിംപിക് ഗെയിംസിനുള്ള ഇന്ത്യൻ സംഘവുമായി പ്രധാനമന്ത്രി മോദി സംവദിച്ചു

August 19th, 06:30 pm

പാരീസ് പാരാലിംപിക് ഗെയിംസിനുള്ള ഇന്ത്യൻ സംഘവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്ലാദകരമായ ആശയവിനിമയം നടത്തി. ശീതൾ ദേവി, ആവണി ലേഖര, സുനിൽ ആൻ്റിൽ, മാരിയപ്പൻ തങ്കവേലു, അരുണ തൻവർ തുടങ്ങിയ കായികതാരങ്ങളുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചു. ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു.

പാരിസ് ഒളിമ്പിക്‌സ് 2024 സമാപിച്ച പശ്ചാത്തലത്തിൽ ഇന്ത്യൻ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

August 11th, 11:40 pm

ഫ്രാൻസിലെ പാരിസിൽ നടന്ന ഒളിമ്പിക്‌സ് 2024 സമാപിച്ച പശ്ചാത്തലത്തിൽ ഇന്ത്യൻ സംഘത്തിൻ്റെ പ്രയത്നത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.