ഗുവാഹത്തിയിൽ നടന്ന പരമ്പരാഗത ബോഡോ സാംസ്കാരിക പരിപാടിയായ 'ബാഗുറൂമ്പ ദോഹോ'യിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 17th, 06:30 pm
അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ ജി, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകരായ സർബാനന്ദ സോനോവാൾ ജി, പബിത്ര മാർഗരിറ്റ ജി, അസം നിയമസഭാ സ്പീക്കർ ബിശ്വജിത് ദോയ്മാരി ജി, ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് മെമ്പർ ഹാഗ്രാമാ മോഹീലാരി ജി, സംസ്ഥാന ഗവൺമെന്റ് മന്ത്രിമാർ, വിശിഷ്ട പൗരന്മാരായ സഹോദരീസഹോദരന്മാരേ, അസമിലെ എന്റെ സഹോദരീസഹോദരന്മാരേ,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ ഗുവാഹാട്ടിയിൽ ബാഗുരുംബ ദോഹോ പരിപാടിയെ അഭിസംബോധന ചെയ്തു
January 17th, 06:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുവാഹാട്ടിയിലെ സരുസജായ് സ്റ്റേഡിയത്തിൽ ബോഡോ സമൂഹത്തിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്ന ചരിത്ര-സാംസ്കാരിക പരിപാടിയായ ‘ബാഗുരുംബ ദോഹോ 2026’-നെ അഭിസംബോധനചെയ്തു. അസമിന്റെ സംസ്കാരം നേരിട്ടു കാണാനും ബോഡോ സമൂഹത്തിന്റെ പാരമ്പര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും കഴിഞ്ഞതു തന്റെ ഭാഗ്യമാണെന്നു ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. മറ്റൊരു പ്രധാനമന്ത്രിയും തന്നെപ്പോലെ ഇത്രയധികം തവണ അസം സന്ദർശിച്ചിട്ടില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അസമിന്റെ കലയും സംസ്കാരവും വലിയ വേദികൾ നേടണമെന്നും ഇത്തരം മഹത്തായ ആഘോഷങ്ങളിലൂടെ രാജ്യത്തും ലോകമെമ്പാടും അംഗീകാരം നേടണമെന്നുമാണു തന്റെ എപ്പോഴത്തെയും ആഗ്രഹമെന്നു ശ്രീ മോദി പറഞ്ഞു. വലിയ തോതിലുള്ള ബിഹു ആഘോഷങ്ങൾ, ഝുമോർ ബിനന്ദിനിയുടെ ആവിഷ്കാരം, ഒന്നരവർഷംമുമ്പു ന്യൂഡൽഹിയിൽ നടന്ന മഹത്തായ ബോഡോ മഹോത്സവം, മറ്റു സാംസ്കാരിക പരിപാടികൾ എന്നിവ ഉദാഹരണമായി ചൂണ്ടിക്കാട്ടി, ഈ ദിശയിൽ തുടർച്ചയായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അസമിന്റെ കലയുടെയും സംസ്കാരത്തിന്റെയും സവിശേഷമായ ആനന്ദം അനുഭവിക്കാനുള്ള ഒരവസരവും താൻ പാഴാക്കാറില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ബാഗുരുംബ ഉത്സവം വീണ്ടും സംഘടിപ്പിക്കപ്പെടുകയാണെന്നും, ഇതു ബോഡോ സ്വത്വത്തിന്റെ ചടുലമായ ആഘോഷമാണെന്നും അസമിന്റെ പാരമ്പര്യത്തിനുള്ള ആദരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഈ പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും, പ്രത്യേകിച്ചു കലാകാരന്മാർക്ക്, ശ്രീ മോദി ആശംസകളും അഭിനന്ദനങ്ങളും നേർന്നു.അസമിലെ ഗോലാഘട്ടിൽ പോളി പ്രൊപ്പിലീൻ പ്ലാൻ്റിൻ്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 14th, 03:30 pm
കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ വടക്കുകിഴക്കൻ പ്രദേശത്താണ്. വടക്കുകിഴക്കൻ പ്രദേശത്തേക്ക് വരുമ്പോഴെല്ലാം എനിക്ക് ഒരുപാട് സ്നേഹവും അനുഗ്രഹങ്ങളും ലഭിക്കാറുണ്ട്. പ്രത്യേകിച്ച് അസമിലെ ഈ മേഖലയിൽ എനിക്ക് ലഭിക്കുന്ന സ്നേഹവും വാത്സല്യവും അത്ഭുതകരമാണ്. നിങ്ങൾക്കെല്ലാവർക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസ്സമിലെ ഗോലാഘട്ടിൽ ബയോഎഥനോൾ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയും, പോളിപ്രൊപ്പൈലീൻ യൂണിറ്റിന് തറക്കല്ലിടുകയും ചെയ്തു.
September 14th, 03:00 pm
ശുദ്ധമായ ഊർജ്ജം പ്രോത്സാഹിപ്പിക്കാനും ഫോസിൽ ഇന്ധനങ്ങളിലുള്ള ആശ്രിതത്വം കുറയ്ക്കാനും ലക്ഷ്യമിട്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസ്സമിലെ ഗോലാഘട്ടിൽ നുമാലിഗഡ് റിഫൈനറി ലിമിറ്റഡിന്റെ (NRL) ബയോഎഥനോൾ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയും പോളിപ്രൊപ്പൈലീൻ പ്ലാന്റിന് തറക്കല്ലിടുകയും ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ശാരദീയ ദുർഗ്ഗാ പൂജയുടെ വേളയിൽ എല്ലാ പൗരന്മാർക്കും അസ്സമിലെ ജനങ്ങൾക്കും ഹൃദയപൂർവ്വമായ ആശംസകൾ അറിയിച്ചു. മഹാനും ആത്മീയ വ്യക്തിത്വമായ ശ്രീമന്ത ശങ്കരദേവന്റെ ജന്മദിനത്തിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട് ആദരണീയരായ ഗുരുജനങ്ങൾക്ക് അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു.