ഡോ.ഭൂപൻ ഹസാരികയുടെ നൂറാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

September 08th, 11:55 am

ഇതിഹാസ തുല്യനായ ഡോ. ഭൂപൻ ഹസാരികയുടെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു.

അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

August 20th, 09:42 pm

അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

അസമിൽ 8,970.20 കോടി രൂപയുടെ ഹൈവേ നിർമ്മാണ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി.

August 06th, 04:12 pm

പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, അസമിലെ എൻഎച്ച്-15 ലെ 135.871 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി പ്രവേശന നിയന്ത്രണ ഗുവാഹത്തി-തേജ്പൂർ ഇടനാഴിയുടെ വികസനത്തിന് 8970.20 കോടി രൂപ അനുവദിച്ചു. ഈ പദ്ധതി ശരാശരി യാത്രാ വേഗത 100% വർദ്ധിപ്പിക്കുകയും യാത്രാ സമയം പകുതിയായി കുറയ്ക്കുകയും മൊത്തത്തിലുള്ള റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ഇന്ധനക്ഷമത വർദ്ധിപ്പിക്കുകയും വാഹന പ്രവർത്തന ചെലവ് കുറയ്ക്കുകയും അതുവഴി പ്രാദേശിക മൊബിലിറ്റിയും സാമൂഹിക-സാമ്പത്തിക വികസനവും വർദ്ധിപ്പിക്കുകയും ചെയ്യും.

അസമിലെ എംപിമാരുമായി സംസ്ഥാനത്തെ പ്രളയ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

July 28th, 02:12 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ നിലവിലുള്ള പ്രളയ സാഹചര്യം ചർച്ച ചെയ്യുകയും ചെയ്തു.

ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

July 11th, 01:15 pm

ഇന്ത്യയിൽ നമ്മൾ പലപ്പോഴും '20 വർഷങ്ങൾക്ക് ശേഷം' എന്ന വാചകം കേൾക്കാറുണ്ട്. എന്നാൽ ഇന്ന്, നീണ്ട നാല്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിന്റെ മണ്ണിൽ കാല് കുത്തുന്നത്. ഇവിടെയായിരിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. 140 കോടി ഇന്ത്യക്കാരുടെ ആശംസകൾ ന്യൂസിലൻഡിലെ എല്ലാ ജനങ്ങൾക്കായും, ഇവിടെയുള്ള നിങ്ങൾ ഓരോരുത്തർക്കായും ഞാൻ ഒപ്പം കരുതുന്നു.

ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

July 11th, 12:35 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓക്‌ലൻഡിൽ നടന്ന “കിയ ഓര മോദി” ചടങ്ങിൽ ന്യൂസിലൻഡിലെ ബൃഹത്തായ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്തു. സൗഹാർദപരമായ പ്രത്യേക ഇടപെടലായി ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ചടങ്ങിൽ പങ്കെടുത്തു. പതിനായിരത്തിലധികം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ആവേശവും ഊർജവും നിറഞ്ഞതായിരുന്നു ചടങ്ങ്.

'മൻ കി ബാത്തിന്റെ' 135-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന ( 28.06.2026)

June 28th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. മൻ കി ബാത്തിൽ ഒരിക്കൽ കൂടി നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. 2026ന്റെ പകുതി കടന്നിരിക്കുന്നു. ഈ ആറ് മാസത്തിനുള്ളിൽ, മൻ കി ബാത്തിൽ നമ്മുടെ നാട്ടുകാരുടെ നിരവധി നേട്ടങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തു. ജൂൺമാസത്തിലും, ഓരോ പൗരനും അഭിമാനിക്കാവുന്ന ചില നേട്ടങ്ങൾ രാജ്യം കൈവരിച്ചു. ഈ വിജയങ്ങൾ രാജ്യത്തിന്റെ സുരക്ഷയുമായും സ്വാശ്രയത്വവുമായും ബന്ധപ്പെട്ടിരിക്കുന്നു. അടുത്തിടെ, കൊൽക്കത്തയിൽ നടന്ന നാവികസേനയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. അവിടെ, ഐ.എൻ.എസ്. ദുനാഗിരി, ഐ.എൻ.എസ്. സൻശോധക്ക്, ഐ.എൻ.എസ്. അഗ്രയ് എന്നിവ ഇന്ത്യൻ നാവികസേനയുടെ വ്യൂഹത്തിൽ ഉൾപ്പെടുത്തി. ഈ കപ്പലുകളുടെ രൂപകൽപ്പന, നിർമ്മാണം തുടങ്ങി എല്ലാം തദ്ദേശീയമാണ്.

​പരിസ്ഥിതിസംരക്ഷണത്തിലെ മികച്ച നേട്ടത്തിന് അസം ജനതയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

June 05th, 11:42 pm

പരിസ്ഥിതിസംരക്ഷണത്തിൽ കൈവരിച്ച മികച്ച നേട്ടത്തിന് ​അസമിലെ ജനങ്ങളെ,​ പ്രത്യേകിച്ച്, സംസ്ഥാനത്തെ നാരീശക്തിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഹൃദയപൂർവം അഭിനന്ദിച്ചു. സുസ്ഥിരമായ ഭൂമി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ സുപ്രധാന ശ്രമത്തിനു സംസ്ഥാനത്തെ നാരീശക്തി നേതൃത്വം നൽകിയതായി പ്രധാനമന്ത്രി കുറിച്ചു.

From waste to wealth: PM Modi showcases Surat’s green development model

June 05th, 04:30 pm

At the launch of development projects in Surat, Gujarat, PM Modi called upon all elected representatives of local bodies to work even harder for the state's progress. Expressing pride in Surat being one of the cleanest cities in the country, he lauded the continuous efforts of all stakeholders. He credited Gujarat for its significant contribution to India's energy self-reliance, noting that the state produces one-fifth (50 GW) of the nation's 250 GW renewable energy capacity.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സൂറത്തിൽ 18,800 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും നിർവഹിച്ചു

June 05th, 04:16 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ സൂറത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. വിശാലമായ ജനസമൂഹത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ഗുജറാത്തിലെ ജനങ്ങൾ നൽകുന്ന അചഞ്ചലമായ പിന്തുണയ്ക്കു നന്ദി രേഖപ്പെടുത്തി. “തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഇതാദ്യമായാണു ഞാൻ സൂറത്ത് സന്ദർശിക്കുന്നത്. സൂറത്തിൽനിന്നു ഗുജറാത്തിലെയാകെ ജനങ്ങളെ ഞാൻ അഭിവാദ്യം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു”- ശ്രീ മോദി പറഞ്ഞു.

അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

May 30th, 06:04 pm

അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ഇന്ന് ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

നെതർലൻഡ്‌സിലെ ഇന്ത്യൻ കമ്മ്യൂണിറ്റി പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

May 16th, 01:30 pm

ഇത്രയധികം സ്നേഹം. ഇത്ര വലിയ ആവേശം. സത്യം പറഞ്ഞാൽ ഞാൻ ഒരു നിമിഷത്തേക്ക് നെതർലൻഡ്‌സിലാണെന്ന കാര്യം മറന്നുപോയി. ഇന്ത്യയിൽ എവിടെയോ ഒരു ഉത്സവം നടക്കുന്നത് പോലെയാണ് തോന്നുന്നത്!

നെതർലാൻഡ്‌സിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

May 16th, 01:20 pm

ഹേഗിൽ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംബന്ധിച്ചു. ചടങ്ങിലെത്തിയ അദ്ദേഹത്തിന് നെതർലാൻഡ്‌സിലെ ഇന്ത്യൻ സമൂഹവും ഇന്ത്യൻ സുഹൃത്തുക്കളും അടങ്ങുന്ന വൻ ജനസഞ്ചയം ഊഷ്മളവും ആവേശഭരിതവുമായ സ്വീകരണമാണ് നൽകിയത്.

ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റലിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

May 11th, 06:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു. സോമനാഥ ക്ഷേത്രത്തിന്റെ 75-ാം പ്രതിഷ്ഠാ വാർഷികം ആഘോഷിക്കുന്ന അതേ ദിവസം തന്നെ വഡോദരയിലെ സർദാർധാമിൽ നടന്ന വിശിഷ്ട സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടനവും ആത്മീയ സ്മരണയും ഒരുമിച്ച് വന്നതിനെ ശുഭകരമായ ഒരു യാദൃശ്ചികതയെന്ന് വിശേഷിപ്പിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു

May 11th, 06:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു. സോമനാഥ ക്ഷേത്രത്തിന്റെ 75-ാം പ്രതിഷ്ഠാ വാർഷികം ആഘോഷിക്കുന്ന അതേ ദിവസം തന്നെ വഡോദരയിലെ സർദാർധാമിൽ നടന്ന വിശിഷ്ട സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടനവും ആത്മീയ സ്മരണയും ഒരുമിച്ച് വന്നതിനെ ശുഭകരമായ ഒരു യാദൃശ്ചികതയെന്ന് വിശേഷിപ്പിച്ചു.

"കോൺഗ്രസിൻ്റെയും ബിആർഎസിൻ്റെയും സ്വജനപക്ഷപാത രാഷ്ട്രീയത്തിൽ ജനങ്ങൾ മടുത്തു: പ്രധാനമന്ത്രി മോദി ഹൈദരാബാദിൽ

May 10th, 06:05 pm

തെലങ്കാനയിലെ ഹൈദരാബാദിൽ നടന്ന വമ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി, ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഗോള നിലവാരം, ബിജെപിയുടെ സമീപകാല തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പ്രാധാന്യം, ആഗോള സാമ്പത്തിക, ഭൗമരാഷ്ട്രീയ വെല്ലുവിളികൾക്കിടയിൽ രാജ്യത്തിന്റെ കൂട്ടായ ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് സംസാരിച്ചു.

ഹൈദരാബാദിലെ പ്രധാനമന്ത്രി മോദിയുടെ വൻ റാലി സ്വാശ്രയത്വത്തിനും വികസിത തെലങ്കാനയ്ക്കും പ്രാധാന്യം നൽകി

May 10th, 06:00 pm

തെലങ്കാനയിലെ ഹൈദരാബാദിൽ നടന്ന വമ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി, ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഗോള നിലവാരം, ബിജെപിയുടെ സമീപകാല തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പ്രാധാന്യം, ആഗോള സാമ്പത്തിക, ഭൗമരാഷ്ട്രീയ വെല്ലുവിളികൾക്കിടയിൽ രാജ്യത്തിന്റെ കൂട്ടായ ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് സംസാരിച്ചു.

"ഗംഗോത്രി മുതൽ ഗംഗാസാഗർ വരെ... എല്ലായിടത്തും താമര വിരിയുന്നു: ബിജെപി ആസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി മോദി

May 04th, 07:01 pm

പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ ഉജ്ജ്വല വിജയങ്ങൾക്ക് ശേഷം ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, ജനാധിപത്യത്തിലും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഭരണത്തിലും വിശ്വാസത്തിന്റെ ശക്തമായ സ്ഥിരീകരണവും ചരിത്രപരവും വൈകാരികവുമായ നിമിഷമാണെന്ന് വിശേഷിപ്പിച്ചു. പരമ്പരാഗത ബംഗാളി വസ്ത്രവും ധോത്തിയും ധരിച്ച പ്രധാനമന്ത്രിയുടെ രൂപം ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തെ പ്രതിഫലിപ്പിക്കുകയും ബംഗാളിന്റെ നാഴികക്കല്ലായ ജനവിധിയുടെ പ്രാധാന്യത്തെ പ്രതീകപ്പെടുത്തുകയും ചെയ്തു.

സംസ്ഥാനങ്ങളിലുടനീളം തകർപ്പൻ വിജയങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദി ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തു

May 04th, 07:00 pm

പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ ഉജ്ജ്വല വിജയങ്ങൾക്ക് ശേഷം ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, ജനാധിപത്യത്തിലും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഭരണത്തിലും വിശ്വാസത്തിന്റെ ശക്തമായ സ്ഥിരീകരണവും ചരിത്രപരവും വൈകാരികവുമായ നിമിഷമാണെന്ന് വിശേഷിപ്പിച്ചു. പരമ്പരാഗത ബംഗാളി വസ്ത്രവും ധോത്തിയും ധരിച്ച പ്രധാനമന്ത്രിയുടെ രൂപം ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തെ പ്രതിഫലിപ്പിക്കുകയും ബംഗാളിന്റെ നാഴികക്കല്ലായ ജനവിധിയുടെ പ്രാധാന്യത്തെ പ്രതീകപ്പെടുത്തുകയും ചെയ്തു

അസം വിശ്വാസം വീണ്ടും ഉറപ്പിച്ചു: ബിജെപി-എൻ‌ഡി‌എ ഹാട്രിക് വിജയം കുറിക്കുന്നു!

May 04th, 06:39 pm

അസം വിധാൻ സഭാ തെരഞ്ഞെടുപ്പിൽ ബിജെപി-എൻ‌ഡി‌എ വീണ്ടും നിർണായക ജനവിധി നേടി, സംസ്ഥാനത്ത് ശ്രദ്ധേയമായ ഹാട്രിക് വിജയങ്ങൾ പൂർത്തിയാക്കി. വികസനത്തിൽ സഖ്യത്തിന്റെ ശ്രദ്ധയും ജനങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്താനുള്ള പ്രതിബദ്ധതയും ജനങ്ങൾ നൽകിയ അചഞ്ചലമായ പിന്തുണയാണ് ഈ വിജയം പ്രതിഫലിപ്പിക്കുന്നത്.