2026-ലെ പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ ആരംഭത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
July 20th, 10:30 am
കാലവർഷം അതിന്റെ ഗുണാത്മക സ്വാധീനം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. അതോടൊപ്പം പാർലമെന്റിന്റെ വർഷകാല സമ്മേളനവും ആരംഭിക്കുകയാണ്. കാലവർഷമായാലും വർഷകാല സമ്മേളനമായാലും രണ്ടും സജീവമായിരിക്കുമ്പോൾ അവ വളരെയധികം ഫലപ്രദമായി മാറുന്നു. രണ്ടും ഫലപ്രദമാകുമ്പോൾ രാജ്യത്തിന്റെയും സർവ്വചരാചരങ്ങളുടെയും ക്ഷേമത്തിന് അവ സംഭാവന നൽകുന്നു. ഈ പ്രതീക്ഷയോടെ കാലവർഷം സജീവമായി തുടരാനും അതുപോലെ തന്നെ വർഷകാല സമ്മേളനം ഫലപ്രദമായിരിക്കാനും നമുക്ക് പ്രാർത്ഥിക്കാം.2026-ലെ പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ ആരംഭത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
July 20th, 10:00 am
2026-ലെ പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ന് പാർലമെന്റ് പരിസരത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. പുതിയ പാർലമെന്റ് സമ്മേളനത്തിലേക്ക് എത്തിയവരെ സ്വാഗതം ചെയ്തുകൊണ്ട്, സ്വാഭാവിക കാലാവസ്ഥാ രീതികളും നിയമനിർമ്മാണ സഭയുടെ ഉൽപ്പാദനക്ഷമതയും തമ്മിൽ ചിന്തോദ്ദീപകമായ ഒരു സാദൃശ്യം പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. സജീവവും ഭാവികാഴ്ചപ്പാടുമുള്ള പ്രവർത്തനങ്ങൾ രാജ്യത്തിന്റെ പൊതുവായ ക്ഷേമത്തിൽ ഉണ്ടാക്കുന്ന വലിയ സ്വാധീനത്തെ ഊന്നിപ്പറഞ്ഞുകൊണ്ട്, എല്ലാ ജീവജാലങ്ങൾക്കും ഒടുവിൽ പ്രയോജനം ചെയ്യുന്ന ഉയർന്ന നിർമ്മാണാത്മകമായ ഫലങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി പങ്കുവെച്ചു. കാലവർഷം സജീവമായി തുടരുമെന്നും വർഷകാലം സമ്മേളനം ഫലപ്രദമായിരിക്കുമെന്നും നാം പ്രാർത്ഥിക്കുന്നു, ശ്രീ മോദി നിരീക്ഷിച്ചു.ഓസ്‌ട്രേലിയയിലെ ഒരു കമ്മ്യൂണിറ്റി പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 09th, 03:22 pm
നമ്മൾ ഇന്ന് ഒത്തുചേർന്നിരിക്കുന്ന ഈ ഭൂമിയുടെ പരമ്പരാഗത ഉടമകളെ കൃതജ്ഞതയോടെ സ്മരിച്ചുകൊണ്ട് ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം അവരുടെ മുൻകാലങ്ങളിലെയും ഇപ്പോഴത്തെയും ഉയർന്നുവരുന്നതുമായ മുതിർന്ന നേതാക്കൾക്ക് ഞാൻ എന്റെ ആദരമർപ്പിക്കുകയും ചെയ്യുന്നു.ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
July 09th, 03:00 pm
മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പ്രത്യേക താല്പര്യത്തോടെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും ചടങ്ങിൽ പങ്കെടുത്തു.ഇന്തോനേഷ്യയിലെ കമ്മ്യൂണിറ്റി പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 07th, 11:47 pm
നിങ്ങൾ ഇത്രയും ഗംഭീരമായ ഒരു പരിപാടി സംഘടിപ്പിച്ചു. ഊർജ്ജസ്വലമായ ഇന്ത്യയുടെ ജീവിക്കുന്ന രൂപമാണ് നിങ്ങൾ. ഇന്ന് ഇവിടെ ഒത്തുകൂടിയ ഇത്രയധികം ആളുകളെ കാണുന്നത് ശരിക്കും സന്തോഷകരമാണ്. സുഹൃത്തുക്കളേ, ഇത്തവണ ഞാൻ ഒറ്റയ്ക്കല്ല ഇവിടെ വന്നത്. എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് പ്രബോവോ ഇന്ന് എന്നോടൊപ്പം ചേരുന്നു.ജക്കാർത്തയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
July 07th, 05:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിൽ ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ എത്തിയ അദ്ദേഹത്തിന് പ്രവാസി സമൂഹവും ഇന്തോനേഷ്യൻ സുഹൃത്തുക്കളും ചേർന്ന് ഊഷ്മളവും ആവേശഭരിതവുമായ സ്വീകരണം നൽകി. ഒരു സവിശേഷ ബഹുമതിയെന്നോണം ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.അടിയന്തരാവസ്ഥക്കാലത്തു ജനാധിപത്യം സംരക്ഷിച്ചവർക്കു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
June 25th, 10:53 am
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായി അടിയന്തരാവസ്ഥയെ വിശേഷിപ്പിച്ച്, ആ കാലത്തു ജനാധിപത്യ മൂല്യങ്ങളെ ദൃഢമായി സംരക്ഷിച്ച ഏവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രദ്ധാഞ്ജലി അർപ്പിച്ചു. മൗനം പാലിക്കാൻ വിസമ്മതിക്കുകയും ഭരണഘടനയിൽ വിഭാവനംചെയ്തിട്ടുള്ള ആദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത അസംഖ്യം ജനങ്ങളുടെ അസാധാരണമായ ധീരതയും അതിജീവനശേഷിയും ആ കാലഘട്ടം ദൃശ്യമാക്കിയതായും അദ്ദേഹം കുറിച്ചു.The trust of 140 crore Indians is our greatest strength and responsibility: PM Modi at the NDA Leaders’ Conclave
June 10th, 06:33 pm
PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.PM Modi addresses NDA Leaders' Conclave, reaffirms commitment to Viksit Bharat
June 10th, 06:30 pm
PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇന്ത്യ-നെതര്‍ലാന്‍ഡ്സ് സംയുക്ത പ്രസ്താവന
May 17th, 03:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 16-17 തീയതികളില്‍ നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി റോബ് യെറ്റന്റെ ക്ഷണപ്രകാരം, നെതര്‍ലാന്‍ഡ്സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനമാണിത്.നെതർലൻഡ്‌സിലെ ഇന്ത്യൻ കമ്മ്യൂണിറ്റി പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 16th, 01:30 pm
ഇത്രയധികം സ്നേഹം. ഇത്ര വലിയ ആവേശം. സത്യം പറഞ്ഞാൽ ഞാൻ ഒരു നിമിഷത്തേക്ക് നെതർലൻഡ്‌സിലാണെന്ന കാര്യം മറന്നുപോയി. ഇന്ത്യയിൽ എവിടെയോ ഒരു ഉത്സവം നടക്കുന്നത് പോലെയാണ് തോന്നുന്നത്!നെതർലാൻഡ്‌സിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
May 16th, 01:20 pm
ഹേഗിൽ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംബന്ധിച്ചു. ചടങ്ങിലെത്തിയ അദ്ദേഹത്തിന് നെതർലാൻഡ്‌സിലെ ഇന്ത്യൻ സമൂഹവും ഇന്ത്യൻ സുഹൃത്തുക്കളും അടങ്ങുന്ന വൻ ജനസഞ്ചയം ഊഷ്മളവും ആവേശഭരിതവുമായ സ്വീകരണമാണ് നൽകിയത്.Cabinet approves Regional Connectivity Scheme – Modified UDAN with a total outlay of Rs.28,840 crore
March 25th, 04:16 pm
The Union Cabinet, chaired by PM Modi, has approved the launch and implementation of the Regional Connectivity Scheme – Modified UDAN for a period of ten years from FY 2026-27 to FY 2035-36, with a total outlay of Rs. 28,840 crore. In line with the Viksit Bharat 2047 vision, this initiative will enhance regional air connectivity, boost economic growth, trade and tourism and promote the indigenous aerospace sector.അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി; ഇന്ത്യയുടെ പുരോഗതിയിൽ നാരീശക്തിയുടെ പങ്കിനെ പ്രശംസിച്ചു
March 08th, 10:17 am
അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് ആശംസകൾ നേർന്നു. ഇന്ത്യയുടെ നാരീശക്തിയുടെ കരുത്തിനും നിശ്ചയദാർഢ്യത്തിനും നേട്ടങ്ങൾക്കും അദ്ദേഹം ആദരമർപ്പിച്ചു.2025-ലെ സിവിൽ സർവീസ് പരീക്ഷാവിജയികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
March 06th, 08:27 pm
2025-ലെ സിവിൽ സർവീസ് പരീക്ഷ വിജയകരമായി പൂർത്തിയാക്കിയ ഏവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അർപ്പണബോധവും സ്ഥിരോത്സാഹവും കഠിനാധ്വാനവുമാണ് ഈ സുപ്രധാന നാഴികക്കല്ലിലെത്താൻ അവരെ പ്രാപ്തരാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ജി നടത്തിയ പ്രചോദനാത്മകമായ പ്രസംഗത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു: പ്രധാനമന്ത്രി
January 28th, 11:00 am
ഇന്നത്തെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ ഇരുസഭകളെയും അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി നടത്തിയ പ്രസംഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഇന്നത്തെ പ്രസംഗം സമഗ്രവും ഉൾക്കാഴ്ച നൽകുന്നതുമായിരുന്നുവെന്ന് ശ്രീ മോദി പ്രസ്താവിച്ചു. ഭാവിയിലേക്കുള്ള വ്യക്തമായ ദിശാബോധം നൽകുന്നതിനൊപ്പം സമീപകാലത്തെ ഇന്ത്യയുടെ ശ്രദ്ധേയമായ വികസന യാത്രയെയും ഇത് പ്രതിഫലിപ്പിച്ചു.പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി നിതി ആയോഗ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി
December 30th, 06:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ നീതി ആ യോഗ് ആസ്ഥാനത്ത് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻമാരുമായും വിദഗ്ധരുമായും സംവദിച്ചു. ‘ആത്മനിർഭരതയും ഘടനാപരമായ പരിവർത്തനവും: വികസിത് ഭാരതത്തിനായുള്ള അജണ്ട’ എന്നതായിരുന്നു കൂടിക്കാഴ്ചയുടെ പ്രമേയം.ഹൈദരാബാദിലെ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി നടത്തിയ പ്രസംഗം
November 26th, 10:10 am
പാർലമെന്റിൽ എത്തേണ്ടതിനാൽ എനിക്ക് സമയ പരിമിതിയുണ്ട്; ബഹുമാനപ്പെട്ട രാഷ്ട്രപതിയുമായി ഒരു പരിപാടിയുണ്ട്. അതിനാൽ, ദീർഘനേരം സംസാരിക്കാതെ, ഞാൻ കുറച്ച് കാര്യങ്ങൾ വേഗത്തിൽ പങ്കുവെക്കുകയും എന്റെ പരാമർശങ്ങൾ അവസാനിപ്പിക്കുകയും ചെയ്യും. ഇന്ന് മുതൽ, ഭാരതത്തിന്റെ വ്യോമയാന മേഖല ഒരു പുതിയ പറക്കൽ നടത്തുകയാണ്. സഫ്രാന്റെ ഈ പുതിയ കേന്ദ്രം ഭാരതത്തിനെ ഒരു ആഗോള എംആർഒ ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും. ഹൈടെക് എയ്‌റോസ്‌പേസ് ലോകത്ത് യുവാക്കൾക്ക് പുതിയ അവസരങ്ങൾ ഈ എംആർഒ കേന്ദ്രം സൃഷ്ടിക്കും. നവംബർ 24 ന് ഞാൻ സഫ്രാൻ ബോർഡിനെയും മാനേജ്‌മെന്റിനെയും അടുത്തിടെ കണ്ടു, നേരത്തെയും ഞാൻ അവരെ കണ്ടിട്ടുണ്ട്. എല്ലാ ചർച്ചകളിലും, ഭാരതത്തെക്കുറിച്ചുള്ള അവരുടെ വിശ്വാസവും പ്രതീക്ഷയും ഞാൻ കണ്ടിട്ടുണ്ട്. ഭാരതത്തിലുള്ള സഫ്രാന്റെ നിക്ഷേപം അതേ വേഗതയിൽ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന്, ഈ സൗകര്യത്തിന് ടീം സഫ്രാനെ ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഹൈദരാബാദിലെ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു
November 26th, 10:00 am
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ GMR എയ്‌റോസ്‌പേസ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് - SEZ-ൽ സ്ഥിതി ചെയ്യുന്ന സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വ്യോമയാന മേഖല ഇന്ന് മുതൽ പുതിയൊരു പാതയിലേക്ക് നീങ്ങുകയാണ്. സഫ്രാന്റെ പുതിയ കേന്ദ്രം ഇന്ത്യയെ ഒരു ആഗോള മെയിൻ്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും എന്ന് ചടങ്ങിൽ പ്രസംഗിക്കവേ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ MRO കേന്ദ്രം യുവാക്കൾക്ക് ഹൈടെക് എയ്‌റോസ്‌പേസ് മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. നവംബർ 24 ന് സഫ്രാൻ ബോർഡിനെയും മാനേജ്‌മെന്റിനെയും താൻ കണ്ടിരുന്നുവെന്നും അവരുമായുള്ള മുമ്പത്തെ എല്ലാ ചർച്ചകളിലും ഇന്ത്യയെക്കുറിച്ചുള്ള അവരുടെ ആത്മവിശ്വാസവും പ്രതീക്ഷയും താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ സഫ്രാന്റെ നിക്ഷേപം അതേ വേഗതയിൽ തുടരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ പുതിയ കേന്ദ്രത്തിന് ടീം സഫ്രാനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി തന്റെ ആശംസകൾ നേർന്നു.48-ാമത് പ്രഗതി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു
June 25th, 09:11 pm
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രമങ്ങളെ തടസ്സമില്ലാതെ സംയോജിപ്പിച്ചുകൊണ്ട്, സജീവമായ ഭരണവും സമയബന്ധിതമായ നടപ്പാക്കലും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ഐസിടി അധിഷ്ഠിത, മൾട്ടി-മോഡൽ പ്ലാറ്റ്‌ഫോമായ പ്രഗതിയുടെ 48-ാമത് യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു.