നേട്ടങ്ങളുടെ പട്ടിക: സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാം പ്രസിഡൻ്റിൻ്റെ ഔദ്യോഗിക ഇന്ത്യാ സന്ദ‍ർശനം

May 06th, 03:44 pm

IREL (ഇന്ത്യ) ലിമിറ്റഡും വിയറ്റ്‌നാമിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നോളജി ഓഫ് റേഡിയോ ആക്ടീവ് ആൻഡ് റെയർ എലമെന്റ്സും (ITRRE) തമ്മിലുള്ള പരസ്പര സഹകരണത്തിനുള്ള ധാരണാപത്രം

ഇന്ത്യൻ പ്രധാനമന്ത്രി വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും വിയറ്റ്‌നാം പ്രസിഡന്റുമായ തോ ലാമുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ പൂർണ്ണരൂപം

May 06th, 01:00 pm

ഇന്ത്യ-വിയറ്റ്‌നാം പങ്കാളിത്തത്തിൽ പൈതൃകവും വികസനവും ഒരുപോലെ പ്രാധാന്യമർഹിക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള ബുദ്ധൻ്റെ തിരു അവശേഷിപ്പുകൾ വിയറ്റ്‌നാമിലേക്ക് കൊണ്ടുപോയപ്പോൾ, വിയറ്റ്‌നാം ജനസംഖ്യയുടെ ഏകദേശം പതിനഞ്ച് ശതമാനമായ ഒന്നരക്കോടിയിലധികം ജനങ്ങൾ ആദരവ് അർപ്പിച്ചു. നമ്മുടെ പങ്കിട്ട പൈതൃകം സംരക്ഷിക്കുന്നതിനായി, വിയറ്റ്‌നാമിലെ മൈ സൺ (My Son), ൻഹാൻ ടവേഴ്സ് (Nhan Towers) എന്നിവിടങ്ങളിലെ പുരാതന ചാം നാഗരികതയുടെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഞങ്ങൾ ഏറ്റെടുക്കുകയാണ്. ഇനി ഞങ്ങൾ ചാം നാഗരികതയുടെ കയ്യെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്യുകയും അതുവഴി വരുംതലമുറകൾക്കായി ഈ വിലപ്പെട്ട പൈതൃകം സംരക്ഷിക്കുകയും ചെയ്യും.

ഇന്ത്യ സിംഗപ്പൂർ സംയുക്ത പ്രസ്താവന

September 04th, 08:04 pm

സിംഗപ്പൂർ റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ ലോറൻസ് വോങ്ങിന്റെ ഇന്ത്യ സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളും തമ്മിൽ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തെ കുറിച്ചുള്ള സംയുക്ത പ്രസ്ഥാവന.

സിംഗപ്പൂർ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ

September 04th, 12:45 pm

പ്രധാനമന്ത്രി വോങ് അധികാരമേറ്റതിനുശേഷം ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിന് അദ്ദേഹത്തെ ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷമുള്ള സന്ദർശനം പ്രത്യേകിച്ചും അതിപ്രാധാന്യം അർഹിക്കുന്നു.

ഫിലിപ്പീൻസ് പ്രസിഡന്റുമായുള്ള സംയുക്ത പത്രപ്രസ്താവനക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം വിവർത്തനം

August 05th, 11:06 am

ആദ്യമായി, പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും ഇന്ത്യയിലേക്ക് ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ഈ വർഷം ഇന്ത്യയും ഫിലിപ്പീൻസും നയതന്ത്ര ബന്ധത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഈ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. നമ്മുടെ നയതന്ത്ര ബന്ധങ്ങൾ സമീപകാലത്താണ് രൂപംകൊണ്ടതെങ്കിലും, നമ്മുടെ നാഗരിക ബന്ധം പുരാതന കാലം മുതലുള്ളതാണ്. രാമായണത്തിന്റെ ഫിലിപ്പൈൻ പതിപ്പ് - മഹാരാഡിയ ലവാന നമ്മുടെ ആഴത്തിൽ വേരൂന്നിയ സാംസ്കാരിക ബന്ധത്തിന്റെ ജീവിക്കുന്ന തെളിവാണ്. ഇരു രാജ്യങ്ങളുടെയും ദേശീയ പുഷ്പങ്ങൾ ഉൾക്കൊള്ളുന്ന അടുത്തിടെ പുറത്തിറങ്ങിയ തപാൽ സ്റ്റാമ്പുകൾ നമ്മുടെ സൗഹൃദത്തിന്റെ സുഗന്ധത്തെ മനോഹരമായി പ്രതീകപ്പെടുത്തുന്നു.