അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിൽ 14,105.83 കോടി രൂപാ ചെലവിൽ 1200 മെഗാവാട്ട് കലായ്-II ജലവൈദ്യുത പദ്ധതി നിർമ്മാണത്തിനുള്ള നിക്ഷേപ നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
April 08th, 04:28 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിൽ ലോഹിത് നദിക്ക് കുറുകെ കലായ്-II ജലവൈദ്യുത പദ്ധതി (HEP) നിർമ്മിക്കുന്നതിനായി 14,105.83 കോടി രൂപയുടെ നിക്ഷേപത്തിന് അംഗീകാരം നൽകി. 78 മാസമാണ് പദ്ധതിയുടെ പൂർത്തീകരണ കാലാവധി.അരുണാചൽ പ്രദേശിലെ കാംലെ, ക്രാ ദാദി, കുറുങ് കുമേ ജില്ലകളിലായി 1720 മെഗാവാട്ട് ശേഷിയിൽ കമല ജലവൈദ്യുത പദ്ധതി നിർമ്മിക്കുന്നതിനുള്ള 26,069.50 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
April 08th, 04:26 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, അരുണാചൽ പ്രദേശിലെ കംലെ, ക്രാ ദാദി, കുറുങ് കുമേ ജില്ലകളിലായി നിർമ്മിക്കുന്ന കമല ജലവൈദ്യുത പദ്ധതിയ്ക്ക് (HEP) 26,069.50 കോടി രൂപയുടെ നിക്ഷേപം അംഗീകരിച്ചു. പദ്ധതി പൂർത്തിയാക്കാൻ ഏകദേശം 96 മാസമെടുക്കുമെന്നാണ് കണക്കാക്കുന്നത്.മൻ കി ബാത്തിൽ, പശ്ചിമേഷ്യൻ പ്രതിസന്ധി മറികടക്കാൻ 140 കോടി ഇന്ത്യക്കാരുടെ ഐക്യത്തിൽ പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു
March 29th, 11:30 am
ഈ മാസത്തെ മൻ കി ബാത്ത് പരിപാടിയിൽ, പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിക്കുകയും പ്രതിസന്ധി മറികടക്കാൻ ഐക്യത്തോടെ നിലകൊള്ളേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. കിംവദന്തികളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും സർക്കാർ നൽകുന്ന വിവരങ്ങളിൽ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. ജ്ഞാനഭാരതം സർവേ, കായികക്ഷമതയും ഫിറ്റ്നസും, ജലസംരക്ഷണം, മത്സ്യകൃഷി, സൗരോർജ്ജം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.സംസ്ഥാന രൂപീകരണ ദിനത്തിൽ അരുണാചൽ പ്രദേശ് ജനതയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
February 20th, 09:35 am
സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അരുണാചൽ പ്രദേശ് ജനതയ്ക്ക് ആശംസകൾ നേർന്നു.ആദ്യ വോട്ട് മുതൽ സ്റ്റാർട്ടപ്പ് ഇന്ത്യ വരെ, പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ ഇന്ത്യയുടെ യുവാക്കളെ ആഘോഷിക്കുന്നു
January 25th, 11:30 am
ദേശീയ വോട്ടർ ദിനത്തിലെ ഈ വർഷത്തെ ആദ്യ മാൻ കി ബാത്തിൽ, പ്രധാനമന്ത്രി മോദി വോട്ടിംഗിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. സ്റ്റാർട്ടപ്പുകൾ, ജലസംരക്ഷണം, ഗുണനിലവാരം, സംസ്കാരം, ഉത്സവങ്ങൾ, ശുചിത്വം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ലോകമെമ്പാടുമുള്ള വിദഗ്ധർ പങ്കെടുക്കുന്ന അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.അസമിലെ കാസിരംഗ എലിവേറ്റഡ് കോറിഡോർ പദ്ധതിയുടെ ഭൂമി പൂജാവേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 18th, 11:30 am
ഇന്ന്, എനിക്ക് വീണ്ടും കാസിരംഗയിലേക്ക് വരാനുള്ള ഭാഗ്യം ലഭിച്ചു. സ്വാഭാവികമായി എന്റെ മുൻ സന്ദർശനം ഞാൻ ഓർക്കുന്നു. വളരെ സ്വാഭാവികമാണത്. രണ്ട് വർഷം മുമ്പ് കാസിരംഗയിൽ ചെലവഴിച്ച നിമിഷങ്ങൾ എന്റെ ജീവിതത്തിലെ വളരെ സവിശേഷമായ അനുഭവങ്ങളിൽ ഒന്നാണ്. കാസിരംഗ ദേശീയോദ്യാനത്തിൽ ഒരു രാത്രി തങ്ങാൻ എനിക്ക് അവസരം ലഭിച്ചു, പിറ്റേന്ന് രാവിലെ ആന സഫാരിയിൽ, ഈ പ്രദേശത്തിന്റെ ഭംഗി എനിക്ക് വളരെ അടുത്ത് അനുഭവപ്പെട്ടു.അസമിലെ കാലിയാബോറിൽ 6,950 കോടിയിലധികം രൂപ ചെലവ് വരുന്ന കാസിരംഗ എലവേറ്റഡ് കോറിഡോർ പദ്ധതിയുടെ ഭൂമിപൂജ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു
January 18th, 11:00 am
അസമിലെ കാലിയാബോറിൽ ഇന്ന് 6,950 കോടിയിലധികം രൂപ ചിലവ് വരുന്ന കാസിരംഗ എലവേറ്റഡ് കോറിഡോർ പദ്ധതിയുടെ (NH-715-ലെ കാലിയാബോർ-നുമാലിഗഡ് വിഭാഗം 4-വരിയാക്കൽ) ഭൂമിപൂജ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു. ചടങ്ങിനെ അഭിസംഭോധനചെയ്തുകൊണ്ട്, ഇത്രയധികം ആളുകൾ തന്നെ അനുഗ്രഹിക്കാൻ എത്തിയതിൽ ശ്രീ മോദി നന്ദി പ്രകടിപ്പിക്കുകയും എല്ലാവരോടും കടപ്പാടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. കാസിരംഗ വീണ്ടും സന്ദർശിച്ചപ്പോൾ തന്റെ മുൻപത്തെ യാത്രയുടെ ഓർമ്മകൾ ഉണർന്നുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വർഷം മുമ്പ് കാസിരംഗയിൽ ചിലവഴിച്ച നിമിഷങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ അനുഭവങ്ങളിൽ ഒന്നാണെന്ന് അദ്ദേഹം അനുസ്മരിച്ചു. കാസിരംഗ നാഷണൽ പാർക്കിൽ രാത്രി താമസിക്കാൻ തനിക്ക് അവസരം ലഭിച്ചുവെന്നും, തൊട്ടടുത്ത ദിവസം രാവിലെ നടത്തിയ ആന സഫാരിയിലൂടെ ആ പ്രദേശത്തിന്റെ മനോഹാരിത അടുത്തറിയാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
December 11th, 06:39 pm
അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.Prime Minister interacts with traders and entrepreneurs in Itanagar
September 22nd, 03:43 pm
PM Modi had an interaction with the traders and entrepreneurs in Itanagar, Arunachal Pradesh. Stating that they expressed their appreciation for the GST reforms and the launch of the GST Bachat Utsav, the PM highlighted how these initiatives will benefit key sectors. He emphasised quality standards and encouraged buying Made in India products.ഇറ്റാനഗറിലെ വ്യാപാരികളുമായും സംരംഭകരുമായും സംവദിച്ച് പ്രധാനമന്ത്രി
September 22nd, 03:39 pm
ഇറ്റാനഗറിലെ വ്യാപാരികളുമായും സംരംഭകരുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംവദിച്ചു. ജിഎസ്ടി പരിഷ്കാരങ്ങൾക്കും ജിഎസ്ടി ബചത് ഉത്സവ് ആരംഭിച്ചതിനും അവർ നന്ദി പ്രകടിപ്പിച്ചതായും മത്സ്യബന്ധനം, കൃഷി, മറ്റ് പ്രാദേശിക സംരംഭങ്ങൾ തുടങ്ങിയ പ്രധാന മേഖലകൾക്ക് ഈ സംരംഭങ്ങൾ എങ്ങനെ ഗുണം ചെയ്യുമെന്ന് അവർ എടുത്തുകാണിച്ചതായും ശ്രീ മോദി പറഞ്ഞു.അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നടന്ന വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 22nd, 11:36 am
ആരാചൽ പ്രദേശ് ഗവർണർ ശ്രീ കെ. ടി. പർനായിക് ജി, സംസ്ഥാനത്തിന്റെ ജനപ്രിയനും ഊർജ്ജസ്വലനുമായ മുഖ്യമന്ത്രി പേമ ഖണ്ഡു ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ കിരൺ റിജിജു, സംസ്ഥാന ഗവൺമെന്റിലെ മന്ത്രിമാർ, എന്റെ സഹ പാർലമെന്റ് അംഗങ്ങൾ നബാം റെബിയ ജി, തപിർ ഗാവോ ജി, എല്ലാ എംഎൽഎമാർ, മറ്റ് പൊതു പ്രതിനിധികൾ, അരുണാചൽ പ്രദേശിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാർ,അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ 5,100 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു
September 22nd, 11:00 am
അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ 5,100 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, എല്ലാവർക്കും അനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ച അദ്ദേഹം, സർവ്വശക്തനായ ഡോണി പോളോയ്ക്ക് ആദരവറിയിച്ചു.പ്രധാനമന്ത്രി സെപ്റ്റംബർ 22ന് അരുണാചൽ പ്രദേശും ത്രിപുരയും സന്ദർശിക്കും
September 21st, 09:54 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 22ന് അരുണാചൽ പ്രദേശും ത്രിപുരയും സന്ദർശിക്കും. ഇറ്റാനഗറിൽ 5100 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും പൊതുചടങ്ങിൽ പ്രസംഗിക്കുകയും ചെയ്യും.അസമിലെ ഗുവാഹത്തിയിൽ ഭാരതരത്‌ന ഡോ. ഭൂപൻ ഹസാരികയുടെ നൂറാം ജന്മദിനം ആഘോഷിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 13th, 08:57 pm
ആസാം ഗവർണർ, ശ്രീ ലക്ഷ്മൺ പ്രസാദ് ആചാര്യ ജി, ഈ സംസ്ഥാനത്തിൻ്റെ ജനപ്രിയ മുഖ്യമന്ത്രി, ശ്രീ ഹിമന്ത ബിശ്വ ശർമ്മ ജി, അരുണാചൽ പ്രദേശിൻ്റെ യുവ മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു ജി, എൻ്റെ കാബിനറ്റ് സഹപ്രവർത്തകൻ ശ്രീ സർബാനന്ദ സോനോവാൾ ജി, ഭൂപേൻ ഹസാരിക ജിയുടെ സഹോദരൻ ശ്രീ സമർ ഹസാരിക ജി, ഭുപേൻ ഹസാരികയുടെ സഹോദരൻ എസ്. കവിത ബറുവ ജി, ഭൂപേൻ ദായുടെ മകൻ, ശ്രീ തേജ് ഹസാരിക ജി—തേജ്, ഞാൻ നിങ്ങളെ 'കേം ചോ!' ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളേ, അസമിലെ എന്റെ സഹോദരീ സഹോദരന്മാരേ!അസമിലെ ഗുവാഹത്തിയില്‍ ഭാരതരത്‌ന ഡോ. ഭൂപെന്‍ ഹസാരികയുടെ 100-ാം ജന്മവാര്‍ഷിക ആഘോഷത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
September 13th, 05:15 pm
ഭാരതരത്‌ന ഡോ. ഭൂപന്‍ ഹസാരികയുടെ 100-ാം ജന്മവാര്‍ഷിക ആഘോഷങ്ങളെ അസമിലെ ഗുവാഹത്തിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഇന്ന് ശ്രദ്ധേയമായ ദിവസമാണെന്നും ഈ നിമിഷം ശരിക്കും വിലപ്പെട്ടതാണെന്നും സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി, പറഞ്ഞു. താന്‍ സാക്ഷ്യം വഹിച്ച ആഘോഷ പരിപാടികളുടെ ആവേശവും,ഏകോപനവും ആഴത്തില്‍ പ്രചോദമുളവാക്കുന്നവയായിരുന്നുവെന്നത് അദ്ദേഹം പങ്കുവെച്ചു. പരിപാടിയിലുടനീളം പ്രതിധ്വനിച്ച ഭുപെന്‍ ദായുടെ സംഗീതത്തിന്റെ താളവും അദ്ദേഹം എടുത്തുകാട്ടി. അദ്ദേഹത്തിന്റെ ഗാനത്തിലെ ചില വാക്കുകള്‍ മനസില്‍ മുഴങ്ങികൊണ്ടിരിക്കുന്നതായി ഭൂപെൻ ഹസാരികയെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഭൂപെൻ സംഗീതത്തിന്റെ അലയൊലികൾ എല്ലായിടത്തും അനന്തമായി ഒഴുകണമെന്ന് തന്റെ ഹൃദയം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ കലാകാരന്മാരെയും പ്രധാനമന്ത്രി ഹൃദയംഗമമായി അഭിനന്ദിച്ചു. ഇന്നത്തെ പ്രകടനങ്ങള്‍ അസാധാരണമായ തയ്യാറെടുപ്പിനെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇവിടെ നടക്കുന്ന ഓരോ പരിപാടിയിലും പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുകയെന്നതാണ് അസമിന്റെ മനോഭാവം എന്നും പറഞ്ഞു. എല്ലാ കലാകാരന്മാരെയും അദ്ദേഹം അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു.അരുണാചൽ പ്രദേശിലെ ഷി യോമി ജില്ലയിൽ 700 മെഗാവാട്ടിന്റെ ടാറ്റോ-II ജലവൈദ്യുത പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 8146.21 കോടി രൂപ ചെലവിൽ 72 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും.
August 12th, 03:29 pm
അരുണാചൽ പ്രദേശിലെ ഷി യോമി ജില്ലയിൽ ടാറ്റോ-II ജലവൈദ്യുത പദ്ധതിയുടെ (HEP) നിർമ്മാണത്തിനായി 8146.21 കോടി രൂപയുടെ നിക്ഷേപത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിഅംഗീകാരം നൽകി. 72 മാസമാണ് പദ്ധതിയുടെ പൂർത്തീകരണ കാലാവധി.റൈസിംഗ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
May 23rd, 11:00 am
കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകരായ ജ്യോതിരാദിത്യ സിന്ധ്യാ ജി, സുകാന്ത മജുംദാർ ജി, മണിപ്പൂർ ഗവർണർ അജയ് ഭല്ല ജി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ജി, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ജി, നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ ജി, മിസോറം മുഖ്യമന്ത്രി ലാൽദുഹോമ ജി, എല്ലാ വ്യവസായ പ്രമുഖരേ നിക്ഷേപകരേ, മഹതികളേ മാന്യരേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025ലെ റൈസിങ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്തു
May 23rd, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്നു നടന്ന റൈസിങ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി 2025 (Rising North East Investors Summit 2025) ഉദ്ഘാടനം ചെയ്തു. പരിപാടിയിലേക്ക് എല്ലാ വിശിഷ്ടാതിഥികളെയും ഹൃദയപൂർവം സ്വാഗതം ചെയ്ത പ്രധാനമന്ത്രി, വടക്കുകിഴക്കൻ മേഖലയുടെ ഭാവിയിൽ അഭിമാനവും ഊഷ്മളതയും വലിയ ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ഭാരത് മണ്ഡപത്തിൽ അടുത്തിടെ നടന്ന അഷ്ടലക്ഷ്മി മഹോത്സവം അദ്ദേഹം അനുസ്മരിച്ചു. ഇന്നത്തെ പരിപാടി വടക്കുകിഴക്കൻ മേഖലയിലെ നിക്ഷേപത്തിന്റെ ആഘോഷമാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ അവസരങ്ങളെ ചുറ്റിപ്പറ്റിയുള്ള ആവേശം പ്രതിഫലിപ്പിക്കുന്നതാണ് ഉച്ചകോടിയിൽ വ്യവസായ പ്രമുഖരുടെ ശ്രദ്ധേയമായ സാന്നിധ്യമെന്നു പ്രധാനമന്ത്രി പറഞ്ഞു. അഭിവൃദ്ധി പ്രാപിക്കുന്ന നിക്ഷേപസൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ എല്ലാ മന്ത്രാലയങ്ങളും സംസ്ഥാന ഗവണ്മെന്റുകളും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ആശംസകൾ നേർന്ന പ്രധാനമന്ത്രി, നോർത്ത് ഈസ്റ്റ് റൈസിങ് സമ്മിറ്റിനെ പ്രശംസിച്ച്, മേഖലയുടെ തുടർച്ചയായ വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ചു.രാജസ്ഥാനിലെ ബിക്കാനീറിൽ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
May 22nd, 12:00 pm
രാജസ്ഥാൻ ഗവർണർ ഹരിഭാവു ബാഗ്‌ഡെ ജി, ഈ സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീമാൻ ഭജൻ ലാൽ ജി, മുൻ മുഖ്യമന്ത്രി സഹോദരി വസുന്ധര രാജെ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ അശ്വിനി വൈഷ്ണവ് ജി, അർജുൻ റാം മേഘ്‌വാൾ ജി, രാജസ്ഥാൻ ഉപമുഖ്യമന്ത്രി ദിയ കുമാരി ജി, പ്രേം ചന്ദ് ജി, രാജസ്ഥാൻ ഗവൺമെന്റിലെ മറ്റ് മന്ത്രിമാർ, പാർലമെന്റിലെ എന്റെ സഹപ്രവർത്തകൻ മദൻ റാത്തോഡ് ജി, മറ്റ് എംപിമാരേ, എംഎൽഎമാരേ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ബീക്കാനേറിൽ 26,000 കോടി രൂപയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും സമർപ്പിക്കുകയും ചെയ്തു
May 22nd, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാജസ്ഥാനിലെ ബീക്കാനേറിൽ 26,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, 18 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ജനങ്ങൾ വലിയ തോതിൽ ഓൺലൈനായി പങ്കെടുക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. നിരവധി ഗവർണർമാരും മുഖ്യമന്ത്രിമാരും ലെഫ്റ്റനന്റ് ഗവർണർമാരും മറ്റു ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തതായി അദ്ദേഹം സൂചിപ്പിച്ചു. രാജ്യമെമ്പാടുമുള്ള എല്ലാ ആദരണീയ വ്യക്തികൾക്കും പൗരന്മാർക്കും പ്രധാനമന്ത്രി അഭിവാദ്യമർപ്പിച്ചു.