പ്രശസ്ത ചലച്ചിത്ര താരം ബി. സരോജ ദേവി ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
July 14th, 03:40 pm
പ്രശസ്ത ചലച്ചിത്ര താരം ബി. സരോജ ദേവി ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.This is the right time to Create In India, Create For The World: PM Modi at WAVES Summit
May 01st, 03:35 pm
At the inaugural address of WAVES 2025, PM Modi called it a landmark moment for the global creative community. He emphasized that the summit unites over 100 nations through storytelling, music, gaming, and innovation, showcasing India's leadership in culture and creativity.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘വേവ്സ് 2025’ ഉദ്ഘാടനം ചെയ്തു
May 01st, 11:15 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യയിലെ പ്രഥമ ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടിയായ WAVES 2025, മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇന്ന് ആഘോഷിക്കുന്ന മഹാരാഷ്ട്ര ദിനത്തിലും ഗുജറാത്ത് സംസ്ഥാന രൂപീകരണ ദിനത്തിലും ഏവർക്കും ആശംസകൾ നേർന്നു. എല്ലാ അന്താരാഷ്ട്ര വിശിഷ്ട വ്യക്തികളുടെയും, അംബാസഡർമാരുടെയും, സർഗാത്മക വ്യവസായത്തിലെ പ്രമുഖരുടെയും സാന്നിധ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, 100-ലധികം രാജ്യങ്ങളിലെ കലാകാരർ, നൂതനാശയ ഉപജ്ഞാതാക്കൾ, നിക്ഷേപകർ, നയആസൂത്രകർ എന്നിവർ ഒത്തുചേർന്ന് കഴിവുകളുടെയും സർഗാത്മകതയുടെയും ആഗോള ആവാസവ്യവസ്ഥയ്ക്ക് അടിത്തറ പാകിയെന്നു ചൂണ്ടിക്കാട്ടി. “WAVES എന്നതു വെറും ചുരുക്കപ്പേരല്ല; മറിച്ച് സംസ്കാരം, സർഗാത്മകത, സാർവത്രിക വിനിമയക്ഷമത എന്നിവയെ പ്രതിനിധാനം ചെയ്യുന്ന തരംഗമാണ്” – അദ്ദേഹം പറഞ്ഞു. സിനിമകൾ, സംഗീതം, ഗെയിമിങ്, അനിമേഷൻ, കഥപറച്ചിൽ എന്നിവയുടെ വിപുലമായ ലോകത്തെയാണ് ഉച്ചകോടി പ്രദർശിപ്പിക്കുന്നതെന്നും, കലാകാരർക്കും സ്രഷ്ടാക്കൾക്കും ഒത്തുചേരാനും സഹകരിക്കാനുമുള്ള ആഗോള വേദി ഇതു വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപ്രധാനമായ ഈ വേളയിൽ പങ്കെടുത്ത ഏവരെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള വിശിഷ്ടാതിഥികൾക്ക് ഊഷ്മളമായ സ്വാഗതം ആശംസിക്കുകയും ചെയ്തു.പത്മശ്രീ രാംസഹായ് പാണ്ഡെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
April 09th, 04:58 pm
പ്രശസ്ത നാടോടി കലാകാരൻ പത്മശ്രീ രാംസഹായ് പാണ്ഡെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.പ്രധാനമന്ത്രി ഫെബ്രുവരി 28നു ന്യൂഡൽഹിയിൽ ‘ജഹാൻ-ഇ-ഖുസ്രോ 2025’ൽ പങ്കെടുക്കും
February 27th, 06:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 28നു രാത്രി 7.30നു ന്യൂഡൽഹിയിലെ സുന്ദർ നഴ്സറിയിൽ മഹത്തായ സൂഫി സംഗീതോത്സവം ‘ജഹാൻ-ഇ-ഖുസ്രോ 2025’ൽ പങ്കെടുക്കും.Netaji Subhas Chandra Bose's legacy will continue to inspire us in building a Viksit Bharat: PM Modi
January 23rd, 11:30 am
PM Modi addressed the nation on Parakram Diwas, paying tribute to Netaji Subhas Chandra Bose. He emphasized Netaji’s legacy of unity, sacrifice, and determination, urging everyone to step out of their comfort zones to achieve a Viksit Bharat. He highlighted the global opportunities for India and the need to stay united and vigilant against pisive forces.പരാക്രം ദിവസിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിസംബോധന
January 23rd, 11:25 am
പരാക്രം ദിവസ് ആയി ആചരിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജയന്തി ദിനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഈ അവസരത്തിൽ ജനങ്ങൾക്ക് ആശംസകൾ അറിയിച്ച പ്രധാനമന്ത്രി നേതാജിയുടെ ജന്മദിനമായ ഇന്ന് രാഷ്ട്രം മുഴുവൻ അദ്ദേഹത്തെ ആദരപൂർവ്വം സ്മരിക്കുകയാണെന്ന് പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്ര ബോസിന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ഈ വർഷത്തെ പരാക്രം ദിവസിന്റെ മഹത്തായ ആഘോഷങ്ങൾ ഒഡീഷയിലെ അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് നടക്കുകയാണെന്ന് ശ്രീ മോദി വ്യക്തമാക്കി. ഈ വേളയിൽ അദ്ദേഹം ഒഡീഷ ഗവണ്മെന്റിനെയും അവിടുത്തെ ജനങ്ങളെയും അഭിനന്ദിച്ചു. നേതാജിയുടെ ജീവ ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വലിയ പ്രദർശനം ഒഡീഷയിലെ കട്ടക്കിൽ നടക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. നേതാജിയുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങൾ നിരവധി കലാകാരന്മാർ ക്യാൻവാസിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതാജിയെ പറ്റിയുള്ള നിരവധി പുസ്തകങ്ങളുടെ ശേഖരവും അതിൽ ഉൾപ്പെടുന്നു. നേതാജിയുടെ ജീവിതയാത്രയുടെ ഈ പൈതൃകങ്ങളെല്ലാം മേരി യുവ ഭാരത് അല്ലെങ്കിൽ മൈ ഭാരതിന് പുതിയ ഊർജ്ജം പകരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.PM Modi's candid interaction with students on board Namo Bharat train
January 05th, 08:50 pm
PM Modi took a ride on the Namo Bharat Train, interacted with young children, praised their artwork and poems, and engaged with female loco pilots, wishing them success in their roles.ദേശീയ കൈത്തറി ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
August 07th, 10:14 am
ദേശീയ കൈത്തറി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഇന്ത്യൻ കരകൗശലത്തൊഴിലാളികളുടെ പ്രയത്‌നങ്ങളെ പ്രശംസിക്കുന്നതിനിടെ, 'വോക്കൽ ഫോർ ലോക്കൽ' സംരംഭത്തോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയേയും അദ്ദേഹം ആവർത്തിച്ചു.വികസിത ഭാരത് അംബാസഡർ ആർട്ടിസ്റ്റ് വർക്ക്ഷോപ്പ് ഡൽഹിയിലെ പുരാണ ക്വിലയിൽ വമ്പിച്ച പങ്കാളിത്തം ആകർഷിച്ചു
March 10th, 11:18 pm
2024 മാർച്ച് 10-ന് ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ പുരാണ ക്വില 'വികസിത ഭാരത് അംബാസഡേഴ്‌സ് ആർട്ടിസ്റ്റ് വർക്ക്‌ഷോപ്പ്' സംഘടിപ്പിച്ചപ്പോൾ കോട്ട കലാപരമായ ഊർജ്ജം കൊണ്ട് നിറഞ്ഞു. ലളിതകലാ അക്കാദമിയുടെയും ഇന്ത്യൻ സർക്കാരിൻ്റെ സാംസ്കാരിക മന്ത്രാലയത്തിൻ്റെയും സഹകരണത്തോടെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ആണ് ശിൽപശാല സംഘടിപ്പിച്ചത്. '2047-ഓടെ വികസിത ഇന്ത്യ' എന്നതായിരുന്നു ഒരു ദിവസത്തെ ശിൽപശാലയുടെ വിഷയം. ശില്പശാലയുടെ രജിസ്ട്രേഷൻ രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിച്ചു. സ്കെച്ചിംഗ് മുതൽ അക്രിലിക് പെയിൻ്റിംഗ്, ഫോട്ടോഗ്രാഫി, മറ്റ് കലകൾ എന്നിവയിൽ ഓരോ കലാകാരനും സ്വയം കഴിവ് പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു.പരാക്രം ദിവസ് ആഘോഷങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 23rd, 06:31 pm
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ കിഷന്‍ റെഡ്ഡി ജി, അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മീനാക്ഷി ലേഖി ജി, അജയ് ഭട്ട് ജി, ബ്രിഗേഡിയര്‍ ആര്‍ എസ് ചിക്കാരാ ജി, ഐഎന്‍എ വെറ്ററന്‍ ലെഫ്റ്റനന്റ് ആര്‍ മാധവന്‍ ജി, എന്റെ പ്രിയപ്പെട്ട നാട്ടുകാരെ!പരാക്രം ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
January 23rd, 06:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ ചെങ്കോട്ടയിൽ പരാക്രം ദിനാഘോഷങ്ങളിൽ പങ്കെടുത്തു. റിപ്പബ്ലിക് ദിന ടാബ്ലോകളിലൂടെയും സാംസ്കാരിക പ്രദർശനങ്ങളിലൂടെയും രാജ്യത്തിന്റെ സമ്പന്നമായ വൈവിധ്യം പ്രദർശിപ്പിക്കുന്ന ‘ഭാരത് പർവി’ന് അദ്ദേഹം തുടക്കംകുറിച്ചു. നേതാജിയെക്കുറിച്ചുള്ള ഫോട്ടോകൾ, പെയിന്റിങ്ങുകൾ, പുസ്തകങ്ങൾ, ശിൽപ്പങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നാഷണൽ ആർക്കൈവ്സിന്റെ സംവേദനാത്മക പ്രദർശനം വീക്ഷിച്ച പ്രധാനമന്ത്രി, നേതാജിയുടെ ജീവിതത്തെക്കുറിച്ചുള്ള പ്രൊജക്ഷൻ മാപ്പിങ്ങുമായി സമന്വയിപ്പിച്ച് നാഷണൽ സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിച്ച നാടകത്തിനും സാക്ഷിയായി. ജീവിച്ചിരിക്കുന്ന ഏക ഐഎൻഎ അംഗമായ മുതിർന്ന ലഫ്റ്റനന്റ് ആർ മാധവനെയും അദ്ദേഹം ആദരിച്ചു. സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിച്ച പ്രഗത്ഭരുടെ സംഭാവനകളെ ആദരിക്കുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, 2021 മുതൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിൽ പരാക്രം ദിനം ആഘോഷിക്കുന്നു.താൻ രചിച്ച ഗർബ ഗാനം ആലപിച്ച കലാകാരന്മാർക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു
October 14th, 11:57 am
വർഷങ്ങൾക്ക് മുമ്പ് താൻ രചിച്ച ഒരു ഗർബാ ഗാനത്തിന് സംഗീതം നൽകിയതിനും അവതരിപ്പിച്ചതിനും കലാകാരന്മാരായ ധ്വനി ഭാനുശാലി, തനിഷ്ക് ബാഗ്ചി, ജസ്റ്റ് സംഗീത സംഘം എന്നിവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നന്ദി പറഞ്ഞു. വരാനിരിക്കുന്ന നവരാത്രി വേളയിൽ തന്റെ പുതിയ ഗർബ പങ്കിടുമെന്നും അദ്ദേഹം അറിയിച്ചു.ന്യൂ ഡല്‍ഹിയില്‍ കര്‍ത്തവ്യ പഥ് ഉദ്ഘാടനമ ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 08th, 10:41 pm
രാജ്യം മുഴുവന്‍ ഇന്നത്തെ ചരിത്രപ്രധാനമായ ഈ പരിപാടി വീക്ഷിക്കുകയും ഇതില്‍ പങ്കുകൊള്ളുകയും ചെയ്യുന്നുണ്ട്. ഞാന്‍ നിങ്ങളെയെല്ലാവരെയും സ്വാഗതം ചെയ്യുന്നു, ഈ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷികളാകാന്‍ അവസരം ലഭിച്ച എല്ലാപൗരന്മാരെയും അഭിനന്ദിക്കുന്നു. ഈ ചരിത്ര നിമിഷത്തില്‍ കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ ശ്രീ.ഹര്‍ദീപ് പുരി ജി, ശ്രീ. ജി കൃഷ്ണ റെഡ്ഡി ജി, ശ്രീ. അര്‍ജുന്‍ റാം മേഖ്വാള്‍ ജി, ശ്രീമതി മീനാക്ഷി ലെഖി ജി, ശ്രീ.കൗശല്‍ കിഷോര്‍ ജി എന്നിവനരും എന്നോടൊപ്പം വേദിയിലുണ്ട്. രാജ്യമെമ്പാടും നിന്നുള്ള ധാരാളം വിശിഷ്ടാതിഥികളും ഇവിടെ സന്നിഹിതരായിട്ടുണ്ട്്.PM inaugurates 'Kartavya Path' and unveils the statue of Netaji Subhas Chandra Bose at India Gate
September 08th, 07:00 pm
PM Modi inaugurated Kartavya Path and unveiled the statue of Netaji Subhas Chandra Bose. Kingsway i.e. Rajpath, the symbol of colonialism, has become a matter of history from today and has been erased forever. Today a new history has been created in the form of Kartavya Path, he said.നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ശിൽപം പ്രധാനമന്ത്രി ഏറ്റുവാങ്ങി
April 05th, 02:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ശിൽപം ശില്പകലാകാരനായ അരുൺ യോഗിരാജിൽ നിന്ന് ഏറ്റുവാങ്ങി.പണ്ഡിറ്റ് ഭീംസെൻ ജോഷിയെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു
February 04th, 07:57 pm
പണ്ഡിറ്റ് ഭീംസെൻ ജോഷിയുടെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തെ അനുസ്മരിച്ചു.100 കോടി വാക്സിൻ ഡോസുകൾക്ക് ശേഷം, ഇന്ത്യ പുതിയ ആവേശത്തിലും ഊർജ്ജത്തിലും മുന്നേറുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
October 24th, 11:30 am
നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍. കോടി കോടി നമസ്‌ക്കാരം. നൂറു കോടി വാക്സിന്‍ ഡോസ് നല്‍കിയതിനു ശേഷം ഇന്ന് നമ്മുടെ രാജ്യം പുത്തന്‍ ഉണര്‍വോടും ഉത്സാഹത്തോടും മുന്നേറിക്കൊണ്ടിരിക്കുന്നതിനാലാണ് ഞാന്‍ നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നത്. നമ്മുടെ വാക്സിന്‍ പരിപാടിയുടെ വിജയം ഭാരതത്തിന്റെ സാധ്യതകള്‍ കാണിക്കുന്നു, എല്ലാവരുടെയും പ്രയത്നത്തിന്റെ മാന്ത്രികശക്തി കാണിക്കുന്നു.യുവ കലാകാരന്റെ പെയിന്റിംഗുകൾക്കും പൊതുജനാരോഗ്യത്തോടുള്ള ആശങ്കയ്ക്കും പ്രധാനമന്ത്രിയുടെ അഭിനന്ദനം
August 26th, 06:02 pm
ബെംഗളൂരുവിൽ നിന്നുള്ള സ്റ്റീവൻ ഹാരിസ് എന്ന വിദ്യാർത്ഥിയുടെ ചിത്രങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കത്തെഴുതി 20 വയസ്സുള്ള ഈ യുവ കലാകാരൻ പ്രധാനമന്ത്രിയുടെ രണ്ട് മനോഹരമായ ചിത്രങ്ങളും പ്രധാനമന്ത്രിക്കയച്ച കത്തിനോടൊപ്പം വച്ചിരുന്നു. പ്രോത്സാഹനവും പ്രശംസയും ഉൾപ്പെടുത്തിയാണ് പ്രധാനമന്ത്രി മറുപടി നൽകിയത്മധ്യപ്രദേശിലെ ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായുള്ള ആശയവിനിമയത്തില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം
August 07th, 10:55 am
മധ്യപ്രദേശ് ഗവര്‍ണറും എന്റെ വളരെ പഴയ സഹപ്രവര്‍ത്തകനുമായ, ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായും ഗോത്ര സമൂഹത്തിന്റെ ഉന്നമനത്തിനായും ജീവിതം മുഴുവന്‍ ചെലവഴിച്ച മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ്, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ പരിപാടിയില്‍ പങ്കെടുക്കുന്ന സഹോദരി സഹോദരന്മാരേ,