സായുധസേനാ പതാകദിനത്തിൽ സായുധസേനയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

December 07th, 10:58 am

സായുധസേന ഉദ്യോഗസ്ഥരുടെ അച്ചടക്കവും ദൃഢനിശ്ചയവും അജയ്യമായ മനോഭാവവും രാജ്യത്തെ സംരക്ഷിക്കുകയും ജനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ പ്രതിജ്ഞാബദ്ധത കടമയുടെയും അച്ചടക്കത്തിന്റെയും രാഷ്ട്രത്തോടുള്ള സമർപ്പണത്തിന്റെയും തിളക്കമാർന്ന ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

The Indian Navy stands as the guardian of the Indian Ocean: PM Modi says on board the INS Vikrant

October 20th, 10:30 am

In his address to the armed forces personnel on board INS Vikrant, PM Modi extended heartfelt Diwali greetings to the countrymen. He highlighted that, inspired by Chhatrapati Shivaji Maharaj, the Indian Navy has adopted a new flag. Recalling various operations, the PM emphasized that India stands ready to provide humanitarian assistance anywhere in the world. He also noted that over 100 districts have now fully emerged from Maoist terror.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷിച്ചു

October 20th, 10:00 am

ഐഎൻഎസ് വിക്രാന്തിലെ ദീപാവലി ആഘോഷത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു സായുധസേനാംഗങ്ങളെ അഭിസംബോധന ചെയ്തു. ഇന്നത്തേതു സവിശേഷമായ ദിവസവും അവിസ്മരണീയമായ മുഹൂർത്തവും വിസ്മയകരമായ കാഴ്ചയുമാണെന്നു ശ്രീ മോദി പരാമർശിച്ചു. ഒരുവശത്തു വിശാലമായ സമുദ്രവും മറുവശത്തു ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ അപാരമായ ശക്തിയുമാണുള്ളതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത് അനന്തമായ ചക്രവാളവും അതിരുകളില്ലാത്ത ആകാശവും കാണുമ്പോൾ, മറുവശത്ത് അനന്തമായ കരുത്തിന്റെ പ്രതീകമായ ഐഎൻഎസ് വിക്രാന്തിന്റെ ബൃഹത്തായ ശക്തി ദൃശ്യമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടലിലെ സൂര്യരശ്മികളുടെ തിളക്കം ദീപാവലി സമയത്തു ധീരരായ സൈനികർ കൊളുത്തുന്ന വിളക്കുകൾ പോലെയാണെന്നും അതു ദിവ്യമായ ദീപമാല്യം തീർക്കുന്നുവെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇന്ത്യൻ നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥർക്കൊപ്പം ഈ ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞതിൽ അത്യധികം അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൊൽക്കത്തയിൽ നടന്ന സംയുക്ത കമാൻഡർമാരുടെ സമ്മേളനത്തിൽ സായുധ സേനകളുടെ മെച്ചപ്പെട്ട പ്രവർത്തന സന്നദ്ധതയ്ക്കായി സംയുക്തത, ആത്മനിർഭർത, നൂതനാശയങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

September 15th, 03:34 pm

കൊൽക്കത്തയിൽ ഇന്ന് 16-ാമത് സംയുക്ത കമാൻഡർമാരുടെ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ സമ്മേളനം, രാജ്യത്തിന്റെ ഉന്നത സിവിലിയൻ, സൈനിക നേതൃത്വത്തെ ഒരുമിച്ച് കൊണ്ടുവരുന്ന, ഇന്ത്യയുടെ സൈനിക തയ്യാറെടുപ്പിന്റെ ഭാവി വികസനത്തിന് അടിത്തറയിടുന്ന സായുധ സേനകളുടെ പരമോന്നത തലത്തിലുള്ള ബ്രെയിൻസ്റ്റോമിംഗ് ഫോറമാണ്. സായുധ സേനകളുടെ നിലവിലുള്ള ആധുനികവൽക്കരണത്തിനും പരിവർത്തനത്തിനും അനുസൃതമായി, 'പരിഷ്കാരങ്ങളുടെ വർഷം - ഭാവിയിലേക്കുള്ള പരിവർത്തനം' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.

മാവോയിസത്തിന്റെ ഭീഷണി ഇല്ലാതാക്കാനുള്ള സേനകളുടെ ശ്രമങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി

May 21st, 05:31 pm

മാവോയിസത്തിന്റെ ഭീഷണി ഇല്ലാതാക്കുന്നതിനും നമ്മുടെ ജനങ്ങൾക്ക് സമാധാനത്തിന്റെയും പുരോഗതിയുടെയും ജീവിതം ഉറപ്പാക്കുന്നതിനുമുള്ള ​ഗവൺമെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകളുടെ ശ്രമങ്ങളെ പ്രശംസിച്ചു.

ധീര വ്യോമസേനാ യോദ്ധാക്കളുമായും സൈനികരുമായും ആദംപൂർ വ്യോമതാവളത്തിൽ പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

May 13th, 03:45 pm

ഈ മുദ്രാവാക്യത്തിന്റെ ശക്തി ലോകം ഇപ്പോൾ കണ്ടിരിക്കുന്നു. ഭാരത് മാതാ കീ ജയ് എന്നത് വെറുമൊരു മുദ്രാവാക്യമല്ല, മാ ഭാരതിയുടെ ബഹുമാനത്തിനും അന്തസ്സിനും വേണ്ടി ജീവൻ പണയപ്പെടുത്തുന്ന രാജ്യത്തെ ഓരോ സൈനികന്റെയും ശപഥമാണിത്. രാജ്യത്തിനുവേണ്ടി ജീവിക്കാൻ ആഗ്രഹിക്കുന്ന, എന്തെങ്കിലും നേടാൻ ആഗ്രഹിക്കുന്ന രാജ്യത്തെ ഓരോ പൗരന്റെയും ശബ്ദമാണിത്. ദൗത്യത്തിലും യുദ്ധക്കളത്തിലും ഭാരത് മാതാ കീ ജയ് പ്രതിധ്വനിക്കുന്നു. ഇന്ത്യയിലെ സൈനികർ മാ ഭാരതി കീ ജയ് വിളിക്കുമ്പോൾ, ശത്രുവിന്റെ ഹൃദയം വിറയ്ക്കുന്നു. നമ്മുടെ ഡ്രോണുകൾ ശത്രുവിന്റെ കോട്ടയുടെ മതിലുകൾ നശിപ്പിക്കുമ്പോൾ, നമ്മുടെ മിസൈലുകൾ ഒരു വിറയൽ ശബ്ദത്തോടെ ലക്ഷ്യത്തിലെത്തുമ്പോൾ, ശത്രു കേൾക്കുന്നു - ഭാരത് മാതാ കീ ജയ്! രാത്രിയുടെ ഇരുട്ടിൽ പോലും നമ്മൾ സൂര്യനെ ഉദയം ചെയ്യിക്കുമ്പോൾ, ശത്രു കാണുന്നു - ഭാരത് മാതാ കീ ജയ്! നമ്മുടെ സൈന്യം ആണവ ഭീഷണിയെ പരാജയപ്പെടുത്തുമ്പോൾ, ആകാശത്ത് നിന്ന് പാതാളത്തിലേക്ക് ഒരു കാര്യം മാത്രം മുഴങ്ങുന്നു - ഭാരത് മാതാ കീ ജയ്!

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദംപുർ വ്യോമസേനാ താവളത്തിൽ ധീരരായ വ്യോമസേനാ യോദ്ധാക്കളുമായും സൈനികരുമായും സംവദിച്ചു

May 13th, 03:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആദംപുരിലെ വ്യോമസേനാ സ്റ്റേഷനിൽ ധീരരായ വ്യോമസേനാ യോദ്ധാക്കളെയും സൈനികരെയും സന്ദർശിച്ച് അവരുമായി ആശയവിനിമയം നടത്തി. സൈനികരെ അഭിസംബോധന ചെയ്യവേ, ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യത്തിന്റെ ശക്തി അദ്ദേഹം എടുത്തുപറഞ്ഞു. ലോകം അതിന്റെ ശക്തിക്ക് സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് വെറുമൊരു മന്ത്രമല്ലെന്നും, ഭാരതമാതാവിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ജീവൻ പണയപ്പെടുത്തുന്ന ഓരോ സൈനികനും ചെയ്യുന്ന ഗൗരവമേറിയ പ്രതിജ്ഞയാണെന്നും പരാമർശിച്ച പ്രധാനമന്ത്രി, രാഷ്ട്രത്തിനുവേണ്ടി ജീവിക്കാനും അർഥവത്തായ സംഭാവന നൽകാനും ആഗ്രഹിക്കുന്ന ഓരോ പൗരന്റെയും ശബ്ദമാണ് ഈ മുദ്രാവാക്യമെന്നും പറഞ്ഞു. യുദ്ധക്കളത്തിലും നിർണായക ദൗത്യങ്ങളിലും ‘ഭാരത് മാതാ കീ ജയ്’ പ്രതിധ്വനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈനികർ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുമ്പോൾ, അത് ശത്രുവിന്റെ നട്ടെല്ലിൽ വിറയൽ ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സൈനിക ശക്തിക്കും അദ്ദേഹം ഊന്നൽ നൽകി. ഇന്ത്യൻ ഡ്രോണുകൾ ശത്രുവിന്റെ കോട്ടകൾ തകർക്കുമ്പോഴും മിസൈലുകൾ കൃത്യതയോടെ ആക്രമിക്കുമ്പോഴും ശത്രു ഒരു വാചകം മാത്രമേ കേൾക്കൂ – ‘ഭാരത് മാതാ കീ ജയ്’. ഏറ്റവും ഇരുണ്ട രാത്രികളിൽ പോലും, ശത്രുവിനെ രാജ്യത്തിന്റെ അജയ്യമായ ചൈതന്യം കാണാൻ നിർബന്ധിതരാക്കുംവിധത്തിൽ ആകാശത്തെ പ്രകാശിപ്പിക്കാൻ ഇന്ത്യക്കു കഴിവുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യൻ സൈന്യം ആണവ ഭീഷണികൾ ഇല്ലാതാക്കുമ്പോൾ, ‘ഭാരത് മാതാ കീ ജയ്’ എന്ന സന്ദേശം ആകാശത്തും ആഴങ്ങളിലും പ്രതിധ്വനിക്കുന്നു- അദ്ദേഹം പറഞ്ഞു.

വ്യോമസേനയുടെ ധീരരായ യോദ്ധാക്കളും സൈനികരുമായി കൂടിക്കാഴ്ച നടത്താൻ എ.എഫ്.എസ്. ആദംപൂർ സന്ദർശിച്ച് പ്രധാനമന്ത്രി

May 13th, 01:04 pm

നമ്മുടെ ധീരരായ വ്യോമസേനാ യോദ്ധാക്കളെയും സൈനികരെയും കാണാനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എ.എഫ്.എസ്. ആദംപൂർ സന്ദർശിച്ചു. ധീരത, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമായവരോടൊപ്പം സമയം ചെലവഴിക്കുക എന്നത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു, ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയു​ടെ അ‌ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

May 10th, 02:31 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അ‌ധ്യക്ഷതയിൽ ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ ഇന്ന് ഉന്നതതല യോഗം ചേർന്നു. പ്രതിരോധമന്ത്രി ശ്രീ രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത ​സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, സായുധ സേന മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

​പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പ്രതിരോധമന്ത്രി, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, സംയുക്ത സൈനിക മേധാവി, സായുധസേന മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു

May 09th, 10:24 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, സായുധസേന മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു.

ഇന്ത്യ 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

January 26th, 12:30 pm

കർതവ്യ പാതയിൽ നടന്ന 76-ാമത് റിപ്പബ്ലിക് ദിനാഘോഷം ഇന്ത്യയുടെ ഐക്യം, ശക്തി, പൈതൃകം എന്നിവ പ്രദർശിപ്പിച്ചു. പ്രധാനമന്ത്രി മോദി ദേശീയ യുദ്ധ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവും, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയും പരിപാടിയിൽ പങ്കെടുത്തു. സായുധ സേനയുടെ മാർച്ചിംഗ് സംഘങ്ങൾ അച്ചടക്കവും, വീര്യവും പ്രകടിപ്പിച്ചു, അതേസമയം ഊർജ്ജസ്വലമായ സാംസ്കാരിക പ്രകടനങ്ങൾ ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തെ എടുത്തുകാണിച്ചു. ഇന്ത്യൻ വ്യോമസേനയുടെ അതിശയിപ്പിക്കുന്ന ഫ്ലൈപാസ്റ്റ് കാണികളെ ആകർഷിച്ചു. ആഘോഷങ്ങൾക്കായി ഒത്തുകൂടിയ ജനങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.

ഇന്ത്യൻ കരസേനയുടെ അചഞ്ചലമായ ധൈര്യത്തെ കരസേനാ ദിനത്തിൽ പ്രധാനമന്ത്രി അഭിവാദനം ചെയ്തു

January 15th, 09:18 am

കരസേനാ ദിനമായ ഇന്ന് ഇന്ത്യൻ കരസേനയുടെ അചഞ്ചലമായ ധീരതയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിവാദനം ചെയ്തു. നിശ്ചയദാർഢ്യം, പ്രൊഫഷണലിസം, അർപ്പണബോധം എന്നിവയുടെ ദൃഷ്ടാന്തമാണ് ഇന്ത്യൻ കരസേനയെന്ന് പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു. ''സായുധ സേനകളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിന് ഞങ്ങളുടെ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. ഈ വർഷങ്ങളിൽ ഞങ്ങൾ നിരവധി പരിഷ്‌കാരങ്ങൾ അവതരിപ്പിക്കുകയും ആധുനികവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു'', ശ്രീ മോദി പറഞ്ഞു.

വൺ റാങ്ക് വൺ പെൻഷൻ (ഒ.ആർ.ഒ.പി. ) പദ്ധതി നമ്മുടെ വന്ദ്യവയോധിക സൈനികരുടെയും വിമുക്തഭടന്മാരുടെയും ധീരതയ്ക്കും ത്യാഗത്തിനുമുള്ള ആദരം: പ്രധാനമന്ത്രി

November 07th, 09:39 am

വൺ റാങ്ക് വൺ പെൻഷൻ (ഒ.ആർ.ഒ.പി.) പദ്ധതി ഇന്ന് പത്ത് വർഷം പൂർത്തിയാക്കുന്ന വേളയിൽ, രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജീവൻ സമർപ്പിക്കുന്ന നമ്മുടെ വന്ദ്യവയോധിക സൈനികരുടെയും വിമുക്തഭടന്മാരുടെയും ധീരതയ്ക്കും ത്യാഗത്തിനുമുള്ള ആദരവാണ് ഇതെന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി,പറഞ്ഞു. ഒ.ആർ.ഒ.പി നടപ്പിലാക്കാനുള്ള തീരുമാനം നമ്മുടെ വീരപുത്രന്മാരുടെ ദീർഘകാലമായുള്ള ആവശ്യം പരിഹരിക്കുന്നതിനും അവരോടുള്ള രാജ്യത്തിൻ്റെ കടപ്പാട് ആവർത്തിച്ച് ഉറപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ സായുധ സേനയെ ശക്തിപ്പെടുത്തുന്നതിനും നമ്മെ സേവിക്കുന്നവരുടെ ക്ഷേമത്തിനുമായി ഗവൺമെൻ്റ് എല്ലായ്‌പ്പോഴും സാധ്യമായതെല്ലാം ചെയ്യുമെന്ന് ശ്രീ മോദി ഉറപ്പുനൽകി.

പ്രധാനമന്ത്രി മാർച്ച് 12നു ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും

March 10th, 05:24 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 മാർച്ച് 12നു ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും. രാവിലെ 9.15നു പ്രധാനമന്ത്രി 85,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. രാവിലെ പത്തോടെ സാബർമതി ആശ്രമം സന്ദർശിക്കുന്ന പ്രധാനമന്ത്രി,​ കോച്ച്‌രബ് ആശ്രമം ഉദ്ഘാടനം ചെയ്യും. ഗാന്ധി ആശ്രമം സ്മാരകത്തിന്റെ ആസൂത്രണപദ്ധതി അവതരിപ്പിക്കും. പുലർച്ചെ 1.45നു രാജസ്ഥാനിലെ പോഖ്രണിൽ മൂന്നു സേനാവിഭാഗങ്ങളുടെയും വെടിക്കോപ്പുകളും തന്ത്രങ്ങളും പരിശോധിക്കുന്ന, തദ്ദേശീയ പ്രതിരോധ ശേഷികളുടെ തത്സമയ സംയോജിത അഭ്യാസപ്രകടനമായ ‘ഭാരത് ശക്തി’ക്കു പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും.

Glimpses from 75th Republic Day celebrations at Kartavya Path, New Delhi

January 26th, 01:08 pm

India marked the 75th Republic Day with great fervour and enthusiasm. The country's perse culture, prowess of the Armed Forces were displayed at Kartavya Path in New Delhi. President Droupadi Murmu, Prime Minister Narendra Modi, President Emmanuel Macron of France, who was this year's chief guest, graced the occasion.

India has gained new strategic strength; Borders more secure than ever: PM Modi

August 15th, 02:46 pm

Armed Forces are being modernised, making them young & battle ready to deal with future challenges our top priority, said PM Modi highlighting that India has gained a new strategic strength in recent years and today our borders are more secure than ever.

2022 ബാച്ചിലെ ഐഎഫ്എസ് ഓഫീസർ ട്രെയിനികൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

July 25th, 07:56 pm

ഓഫീസർ ട്രെയിനികളുമായി പ്രധാനമന്ത്രി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും ഗവണ്മെന്റ് സർവീസിൽ ചേർന്നശേഷം ഇതുവരെയുള്ള അനുഭവങ്ങളെക്കുറിച്ച് അവരോട് ആരായുകയും ചെയ്തു. ഗ്രാമസന്ദർശനം, ഭാരതദർശനം, സായുധസേനാബന്ധം എന്നിവ ഉൾപ്പെടെ, പരിശീലനവേളയിൽ ലഭിച്ച പാഠങ്ങൾ ഓഫീസർ ട്രെയിനികൾ പങ്കിട്ടു. ജൽ ജീവൻ ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങി ഗവണ്മെന്റിന്റെ നിരവധി ക്ഷേമപദ്ധതികളുടെ പരിവർത്തനപരമായ പ്രത്യാഘാതങ്ങളെക്കുക്കുറിച്ചും തങ്ങൾ അതു നേരിട്ടു കണ്ടറിഞ്ഞതായും അവർ പ്രധാനമന്ത്രിയെ അറിയിച്ചു.

ലോകം ഇന്ത്യയെയും അതിന്റെ പുരോഗതിയെയും പുകഴ്ത്തുന്നുവെങ്കിൽ അതിന്റെ കാരണം മോദിയല്ല. കേന്ദ്രത്തിൽ ഭൂരിപക്ഷ സർക്കാരിനെ തിരഞ്ഞെടുത്തത് നിങ്ങളും നിങ്ങളുടെ വോട്ടും കൊണ്ടാണ്: പ്രധാനമന്ത്രി മോദി മുദ്ബിദ്രിയിൽ

May 03rd, 11:01 am

തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ മുദ്ബിദ്രിയിൽ ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് ദിവസമായ മെയ് 10 അടുത്തുവരികയാണ്. കർണാടകയെ മികച്ച സംസ്ഥാനമാക്കാൻ ബിജെപി ദൃഢനിശ്ചയം ചെയ്യുന്നു, കർണാടകയെ ഉൽപ്പാദനരംഗത്ത് സൂപ്പർ പവർ ആക്കാനാണ് ബിജെപിയുടെ ദൃഢനിശ്ചയം. ഇതാണ് വരും വർഷങ്ങളിലെ ഞങ്ങളുടെ റോഡ്മാപ്പ്, പ്രധാനമന്ത്രി പറഞ്ഞു.

കർണാടകയിലെ മുദ്ബിദ്രി, അങ്കോള, ബൈൽഹോംഗൽ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

May 03rd, 11:00 am

തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ മുദ്ബിദ്രിയിൽ ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് ദിവസമായ മെയ് 10 അടുത്തുവരികയാണ്. കർണാടകയെ മികച്ച സംസ്ഥാനമാക്കാൻ ബിജെപി ദൃഢനിശ്ചയം ചെയ്യുന്നു, കർണാടകയെ ഉൽപ്പാദനരംഗത്ത് സൂപ്പർ പവർ ആക്കാനാണ് ബിജെപിയുടെ ദൃഢനിശ്ചയം. ഇതാണ് വരും വർഷങ്ങളിലെ ഞങ്ങളുടെ റോഡ്മാപ്പ്, പ്രധാനമന്ത്രി പറഞ്ഞു.

സൈനിക മേധാവികളുടെ സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു.

April 01st, 08:36 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന സൈനിക മേധാവികളുടെ സംയുക്ത സമ്മേളനത്തിൽ പങ്കെടുത്തു.