ഫിഡെ വേൾഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ അർജുൻ എറിഗൈസിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
December 31st, 09:04 am
ദോഹയിൽ നടന്ന ഫിഡെ വേൾഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ചെസ് ഗ്രാൻഡ്മാസ്റ്റർ അർജുൻ എറിഗൈസിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദനമറിയിച്ചു. ഫിഡെ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയതിന് തൊട്ടുപിന്നാലെയാണ് എറിഗൈസി ഈ നേട്ടം കൈവരിക്കുന്നത്. ഇത് ആഗോള ചെസ് രംഗത്ത് ഇന്ത്യയ്ക്ക് മറ്റൊരു അഭിമാന നിമിഷമായി അടയാളപ്പെടുത്തപ്പെടുന്നു.2025 ലെ ഫിഡെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ അർജുൻ എറിഗൈസിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
December 29th, 03:38 pm
ദോഹയിൽ നടന്ന ഫിഡെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ അർജുൻ എറിഗൈസിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചു. അദ്ദേഹത്തിന്റെ ആത്മവീര്യം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ഭാവി പരിശ്രമങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു, ശ്രീ മോദി പറഞ്ഞു.ലൈവ് ചെസ് റേറ്റിങ്ങിൽ 2800 എന്ന നാഴികക്കല്ലു പിന്നിട്ട അർജുൻ എറിഗൈസിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
October 27th, 11:08 am
ലൈവ് ചെസ് റേറ്റിങ്ങിൽ 2800 എന്ന നാഴികക്കല്ലു പിന്നിട്ട ഇന്ത്യയുടെ ചെസ് ഗ്രാൻഡ്മാസ്റ്റർ അർജുൻ എറിഗൈസിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.