പ്രധാനമന്ത്രി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് രാഷ്ട്രത്തിനു സമര്‍പ്പിക്കും, ഗുജറാത്തില്‍ രണ്ടു പൊതുയോഗങ്ങളില്‍ പ്രസംഗിക്കും

September 16th, 02:19 pm

ഗുജറാത്തിലെ കെവാദിയയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് 2017 സെപ്റ്റംബര്‍ 17നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിക്കും. അടുത്തിടെ അണക്കെട്ടിന്റെ ഉയരം 138.68 മീറ്ററായി ഉയര്‍ത്തുകയും ഉപയോഗയോഗ്യമായ സംഭരണശേഷി 4.73 മില്യണ്‍ ഏക്കര്‍ ഫീറ്റാ(എം.എ.എഫ്.)യി ഉയര്‍ത്തുകയും ചെയ്തിരുന്നു. പങ്കാളിത്തമുള്ള സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഇതു ഗുണം ചെയ്യും.