മലേഷ്യൻ പ്രധാനമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി
March 19th, 04:52 pm
ആശംസകൾ കൈമാറുന്നതിനും പശ്ചിമേഷ്യയിലെ പ്രാദേശിക ആശങ്കകൾ പരിഹരിക്കുന്നതിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി സംഭാഷണം നടത്തി.പ്രധാനമന്ത്രി മലേഷ്യൻ പ്രധാനമന്ത്രിയുമായി ഔദ്യോഗിക ചർച്ച നടത്തി
February 08th, 11:19 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഇന്ന് പെർദാന പുത്ര സമുച്ചയത്തിൽ മലേഷ്യൻ പ്രധാനമന്ത്രി ദത്തോ സെറി അൻവർ ഇബ്രാഹിം ഔദ്യോഗിക സ്വീകരണം നൽകി. തുടർന്ന്, പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിൻ്റെ ഔദ്യോഗിക വസതിയായ സെറി പെർദാനയിൽ നേതാക്കൾ പരിമിതമായ അംഗങ്ങൾ പങ്കെടുത്ത ചർച്ചയും പ്രതിനിധിതലത്തിലുള്ള ചർച്ചയും നടത്തി.പ്രധാനമന്ത്രിയുടെ മലേഷ്യ സന്ദർശനം : ഫലങ്ങളുടെ പട്ടിക
February 08th, 11:05 am
ഇന്ത്യാ ഗവണ്മെന്റും മലേഷ്യൻ ഗവണ്മെന്റും തമ്മിലുള്ള ഓഡിയോ-വിഷ്വൽ സഹകരണ കരാർമലേഷ്യൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയിൽ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
February 08th, 08:35 am
ആദ്യമായി, എന്റെ അടുത്ത സുഹൃത്ത് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. കഴിഞ്ഞ വർഷം, ആസിയാൻ ഉച്ചകോടിക്കായി എനിക്ക് മലേഷ്യ സന്ദർശിക്കാൻ കഴിഞ്ഞില്ല. എന്നാൽ എത്രയും വേഗം ഞാൻ മലേഷ്യയിലേക്ക് വരുമെന്ന് എന്റെ പ്രിയ സുഹൃത്തിന് വാഗ്ദാനം നൽകിയിരുന്നു. ഇന്ന്, 2026 ലെ എന്റെ ആദ്യ വിദേശ സന്ദർശനത്തിൽ തന്നെ, ഞാൻ ഇവിടെ മലേഷ്യയിൽ എത്തിയിരിക്കുകയാണ്.ഇന്ത്യൻ പ്രധാനമന്ത്രിയുടെ മലേഷ്യ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചുള്ള ഇന്ത്യ - മലേഷ്യ സംയുക്തപ്രസ്താവന
February 08th, 08:30 am
മലേഷ്യൻ പ്രധാനമന്ത്രി ദത്തോ സെറി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരം, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 7-നും 8-നും മലേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നാഗരിക ബന്ധങ്ങളിൽ അധിഷ്ഠിതമായ ആഴത്തിലുള്ള സൗഹൃദത്തെയും നിലനിൽക്കുന്ന ജനങ്ങൾ തമ്മിലുള്ള ബന്ധത്തെയുമാണ് ഈ സന്ദർശനം പ്രതിഫലിപ്പിച്ചത്. ഇന്ത്യ-മലേഷ്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ഏകീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ഇരുനേതാക്കളുടെയും പങ്കിട്ട പ്രതിജ്ഞാബദ്ധത ഈ സന്ദർശനം ആവർത്തിച്ചുറപ്പിച്ചു.മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായുള്ള പ്രതിനിധിതല ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 08th, 08:20 am
എന്റെ പ്രിയ സുഹൃത്തേ, പ്രധാനമന്ത്രി, താങ്കളോട് ഞാൻ എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. എനിക്കും എന്റെ പ്രതിനിധി സംഘത്തിനും ലഭിച്ച സ്വീകരണവും, പാരമ്പര്യങ്ങൾക്കും അപ്പുറം മലേഷ്യൻ ജീവിതത്തിന്റെ സത്ത വെറും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇത്ര മനോഹരമായി താങ്കൾ അവതരിപ്പിച്ച രീതിയും എന്റെ ഓർമ്മയിൽ എന്നും നിലനിൽക്കും. ഇതിനായി ഞാൻ എന്റെ ആഴമായ നന്ദി പ്രകടിപ്പിക്കുന്നു. സൗഹൃദത്തിന്റെ അർത്ഥവും അതിന്റെ ആഴവും പരപ്പും ഞാൻ യഥാർത്ഥത്തിൽ അനുഭവിച്ചറിഞ്ഞു, അതിന് ഞാൻ താങ്കളോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
February 07th, 03:59 pm
ആദ്യമായി, ഈ സമൂഹത്തിന്റെ ആഘോഷത്തിൽ പങ്കുചേർന്നതിന് എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനോട് ഞാൻ നന്ദി പറയുന്നു. ഇന്ത്യ-മലേഷ്യ സൗഹൃദത്തിന്റെ വ്യാപ്തിയെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും അദ്ദേഹം ഇപ്പോൾ നടത്തിയ പ്രസംഗത്തിലെ ദയാപൂർവമായ വാക്കുകൾക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്തു
February 07th, 03:15 pm
എണ്ണൂറിലധികം നര്‍ത്തകര്‍ തികഞ്ഞ ഐക്യത്തോടെ അവതരിപ്പിച്ച റെക്കോര്‍ഡ് സൃഷ്ടിച്ച സാംസ്‌കാരിക പ്രകടനം വരുംവര്‍ഷങ്ങളില്‍ ഓര്‍മ്മിക്കപ്പെടുമെന്ന് പറഞ്ഞ പ്രധാനമന്ത്രി എല്ലാ കലാകാരന്മാരെയും അഭിനന്ദിച്ചു. പ്രധാനമന്ത്രിയാകുന്നതിന് മുമ്പുതന്നെ താനും പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും സുഹൃത്തുക്കളായിരുന്നുവെന്ന് പറഞ്ഞ ശ്രീ മോദി പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ പരിഷ്‌കാരങ്ങളിലുള്ള ശ്രദ്ധ, അദ്ദേഹത്തിന്റെ മികച്ച ബുദ്ധിശക്തി, 2025-ല്‍ ആസിയാന്‍ അധ്യക്ഷപദവി മികച്ച രീതിയിൽ കൈകാര്യം ചെയ്തത് എന്നിവ പ്രശംസിച്ചു.ക്വാലാലംപൂരിലെത്തിയ പ്രധാനമന്ത്രിയെ മലേഷ്യൻ പ്രധാനമന്ത്രി സ്വീകരിച്ചു
February 07th, 02:30 pm
മലേഷ്യൻ പ്രധാനമന്ത്രി ദാതോ സെറി അൻവർ ഇബ്രാഹിമിൻ്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 7-8 തീയതികളിൽ മലേഷ്യ സന്ദർശിക്കുന്നു. 2015-ന് ശേഷം പ്രധാനമന്ത്രിയുടെ മൂന്നാമത്തെ മലേഷ്യൻ സന്ദർശനമാണിത്.മലേഷ്യ സന്ദർശനത്തിനു പുറപ്പെടുന്നതിനുമുമ്പായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
February 07th, 08:45 am
“എന്റെ സുഹൃത്തുകൂടിയായ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരം ഞാൻ ഇന്നു മലേഷ്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുകയാണ്.ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മലേഷ്യയിലെ ക്വാലാലംപൂരിലേക്കുള്ള ഔദ്യോഗിക സന്ദർശനം
February 04th, 04:17 pm
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി മോദി 2026 ഫെബ്രുവരി 7 മുതൽ 8 വരെ മലേഷ്യ സന്ദർശിക്കും. സന്ദർശന വേളയിൽ, പ്രധാനമന്ത്രി മലേഷ്യൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഉഭയകക്ഷി സഹകരണത്തിന്റെ മുഴുവൻ ശ്രേണിയും അവലോകനം ചെയ്യുകയും ചെയ്യും. ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായും വ്യവസായ, ബിസിനസ് പ്രതിനിധികളുമായും അദ്ദേഹം സംവദിക്കുകയും പത്താമത് ഇന്ത്യ-മലേഷ്യ സിഇഒ ഫോറത്തിൽ പങ്കെടുക്കുകയും ചെയ്യും.22-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 26th, 02:20 pm
ബഹുമാനപ്പെട്ട , പ്രധാനമന്ത്രിയും , എന്റെ സുഹൃത്തുമായ അൻവർ ഇബ്രാഹിം അവർകളെ ,ക്വാലാലംപൂരിൽ നടന്ന 22-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ പങ്കാളിത്തം
October 26th, 02:06 pm
22-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടി 2025 ഒക്ടോബർ 26-ന് ക്വാലാലംപൂരിൽ നടന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉച്ചകോടിയിൽ വെർച്വലായി പങ്കെടുത്തു. പ്രധാനമന്ത്രിയും ആസിയാൻ നേതാക്കളും സംയുക്തമായി ആസിയാൻ-ഇന്ത്യ ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യുകയും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഉദ്യമങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ഇന്ത്യ-ആസിയാൻ ഉച്ചകോടിയിലെ 12-ാമത്തെ പങ്കാളിത്തമായിരുന്നു ഇത്.ആസിയാൻ അധ്യക്ഷസ്ഥാനം ലഭിച്ചതിൽ മലേഷ്യൻ പ്രധാനമന്ത്രിയുമായി സംസാരിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്ത് പ്രധാനമന്ത്രി
October 23rd, 10:55 am
സംഭാഷണത്തിനിടെ, ആസിയാൻ അധ്യക്ഷസ്ഥാനം മലേഷ്യ ഏറ്റെടുത്തതിൽ പ്രധാനമന്ത്രി ഇബ്രാഹിമിനെ ശ്രീ മോദി ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. മലേഷ്യയുടെ നേതൃത്വത്തിൽ വരാനിരിക്കുന്ന ആസിയാൻ അനുബന്ധ ഉച്ചകോടികൾ വിജയകരമായി നടത്താൻ അദ്ദേഹം എല്ലാവിധ ആശംസകളും നേർന്നു.ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
July 07th, 05:13 am
2024 ഓഗസ്റ്റിൽ മലേഷ്യൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിനുശേഷം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ടൂറിസം, എന്നീ മേഖലകളിൽ ഉൾപ്പെടെ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി നേതാക്കൾ അവലോകനം ചെയ്തു.