President of Sri Lanka, Anura Kumara Dissanayake meets Prime Minister
February 20th, 09:49 pm
PM Modi met Sri Lankan President Anura Kumara Dissanayake, reaffirming the strong friendship between India and Sri Lanka. The two leaders reviewed the progress in India–Sri Lanka relations in recent times and discussed avenues of cooperation in multiple areas..വിശുദ്ധ ദേവ്‌നിമോരി തിരുശേഷിപ്പുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശ്രീലങ്കൻ പ്രസിഡന്റിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
February 05th, 10:45 am
കൊളംബോയിലെ പവിത്രമായ ഗംഗാരാമയ ക്ഷേത്രത്തിൽ വിശുദ്ധ ദേവ്‌നിമോരി തിരുശേഷിപ്പുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റുമായി ടെലിഫോൺ സംഭാഷണം നടത്തി
December 01st, 08:45 pm
ദിത്വ ചുഴലിക്കാറ്റിനെത്തുടർന്നു ശ്രീലങ്കയിലുണ്ടായ ജീവഹാനിയിലും വ്യാപകമായ നാശനഷ്ടങ്ങളിലും പ്രധാനമന്ത്രി അഗാധമായ അനുശോചനം രേഖപ്പെടുത്തി. പ്രതിസന്ധിയുടെ ഈ വേളയിൽ ശ്രീലങ്കയിലെ ജനങ്ങൾക്ക് ഇന്ത്യൻ ജനതയുടെ ഐക്യദാർഢ്യവും ഉറച്ച പിന്തുണയുമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.ശ്രീലങ്കയിൽ 'ഡിറ്റ് വാ' ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ജീവഹാനിയിൽ അനുശോചിച്ച് പ്രധാനമന്ത്രി
November 28th, 03:37 pm
'ഡിറ്റ് വാ' ചുഴലിക്കാറ്റ് മൂലമുണ്ടായ വ്യാപക നാശത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രീലങ്കയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ അനുശോചനം അറിയിച്ചു. ദുരിതബാധിതരായ എല്ലാ കുടുംബങ്ങളുടെയും സുരക്ഷയ്ക്കും ആശ്വാസത്തിനും വേഗത്തിലുള്ള വീണ്ടെടുക്കലിനുമായി അദ്ദേഹം പ്രാർത്ഥിച്ചു.ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ലോകം ശക്തമായി അപലപിക്കുന്നു
April 24th, 03:29 pm
2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടപെട്ട സംഭവത്തിൽ ലോക നേതാക്കളിൽ നിന്ന് ശക്തമായ ഐക്യദാർഢ്യം ലഭിച്ചിട്ടുണ്ട്. ആഗോള പിന്തുണയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി, ഭീകരരെയും, അവരെ പിന്തുണയ്ക്കുന്നവരെയും ഭൂമിയുടെ ഏത് അറ്റം വരെ ഇന്ത്യ പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്തു.ശ്രീലങ്കയിൽ, ഇന്ത്യയുടെ സഹായത്തോടെയുള്ള റെയിൽ അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
April 06th, 12:09 pm
ശ്രീലങ്കയിലെ അനുരാധപുരയിൽ, ഇന്ത്യൻ സഹായത്തോടെ നിർമ്മിച്ച രണ്ട് റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകയും ഇന്ന് പങ്കെടുത്തു.പ്രധാനമന്ത്രി ജയ ശ്രീ മഹാബോധി ക്ഷേത്രം സന്ദർശിച്ചു
April 06th, 11:24 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകയും അനുരാധപുരയിലെ പവിത്രമായ ജയ ശ്രീ മഹാബോധി ക്ഷേത്രം സന്ദർശിക്കുകയും ആദരണീയ മഹാബോധിവൃക്ഷത്തിൽ പ്രാർഥന നടത്തുകയും ചെയ്തു.പ്രധാനമന്ത്രി ശ്രീലങ്കന്‍ പ്രസിഡന്റുമായി ഉഭയകക്ഷിചര്‍ച്ച നടത്തി
April 05th, 05:54 pm
കൊളംബോയിലെ പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകയുമായി പ്രധാനമന്ത്രി ഇന്ന് ഫലപ്രദമായ കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രിക്ക് സ്വാതന്ത്ര്യ ചത്വരത്തില്‍ ആചാരപരമായ സ്വീകരണം നല്‍കി. 2024 സെപ്റ്റംബറില്‍ പ്രസിഡന്റ് ദിസനായക അധികാരമേറ്റതിനുശേഷം ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ വിദേശ നേതാവാണ് പ്രധാനമന്ത്രി.പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ സന്ദർശനത്തിന്റെ പരിണതഫലങ്ങൾ
April 05th, 01:45 pm
വൈദ്യുതി ഇറക്കുമതി/കയറ്റുമതിക്കായി HVDC ഇന്റർകണക്ഷൻ നടപ്പാക്കുന്നതിന് ഇന്ത്യാഗവണ്മെന്റും ശ്രീലങ്കൻ ഗവണ്മെന്റും തമ്മിലുള്ള ധാരണാപത്രംശ്രീലങ്കൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രക്കുറിപ്പിനിടെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ
April 05th, 11:30 am
ഇന്ന് പ്രസിഡന്റ് ദിസനായകയിൽ നിന്ന് ‘ശ്രീലങ്ക മിത്ര വിഭൂഷണ’ പുരസ്‌കാരം ലഭിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഈ പുരസ്കാരം എന്നെ മാത്രമല്ല, 140 കോടി ഇന്ത്യക്കാരെയും ആദരിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിനും ആഴത്തിലുള്ള സൗഹൃദത്തിനുമുള്ള ആദരമാണിത്.PM Modi arrives in Sri Lanka
April 04th, 10:06 pm
Prime Minister Narendra Modi arrived in Colombo, Sri Lanka. During his visit, the PM will take part in various programmes. He will meet President Anura Kumara Dissanayake.ഇന്ത്യ - ശ്രീലങ്ക സംയുക്ത പ്രസ്താവന: പൊതുവായ ഭാവിക്കായുള്ള പങ്കാളിത്തം പരിപോഷിപ്പിക്കൽ
December 16th, 03:26 pm
ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശ്രീലങ്കയുടെ പ്രസിഡന്റ് അനുര കുമാര ദിസനായകെയും 2024 ഡിസംബർ 16ന്, ശ്രീലങ്ക പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ, ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ സമഗ്രവും ഫലപ്രദവുമായ ചർച്ചകൾ നടത്തി.ശ്രീലങ്കൻ പ്രസിഡൻ്റുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയുടെ മലയാള പരിഭാഷ
December 16th, 01:00 pm
പ്രസിഡൻ്റ് ദിസനായകയെ ഞാൻ ഇന്ത്യയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. പ്രസിഡണ്ട് എന്ന നിലയിൽ താങ്കളുടെ പ്രഥമ വിദേശ സന്ദർശനത്തിനായി ഇന്ത്യയെ തിരഞ്ഞെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. പ്രസിഡൻ്റ് ദിസനായകയുടെ സന്ദർശനം ഞങ്ങളുടെ ബന്ധത്തിൽ നവോന്മേഷവും ഊർജവും പകർന്നു. ഞങ്ങളുടെ പരസ്പര പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഞങ്ങൾ ഒരു ഭാവി കാഴ്ചപ്പാട് സ്വീകരിച്ചു. സാമ്പത്തിക പങ്കാളിത്തത്തിൽ നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള വളർച്ചയ്ക്കും കണക്റ്റിവിറ്റിക്കും ഞങ്ങൾ ഊന്നൽ നൽകിയിട്ടുണ്ട്. ഭൗതിക, ഡിജിറ്റൽ, ഊർജ്ജ കണക്റ്റിവിറ്റി ഞങ്ങളുടെ പങ്കാളിത്തത്തിൻ്റെ പ്രധാന സ്തംഭങ്ങളായിരിക്കുമെന്ന് തീരുമാനിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ വൈദ്യുതി-ഗ്രിഡ് കണക്റ്റിവിറ്റിയും മൾട്ടി-പ്രൊഡക്റ്റ് പെട്രോളിയം പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കും. സാമ്പൂർ സൗരോർജ പദ്ധതി ത്വരിതപ്പെടുത്തും. മാത്രമല്ല, ശ്രീലങ്കയിലെ വൈദ്യുത നിലയങ്ങൾക്കായി എൽഎൻജി വിതരണം ചെയ്യും. ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഇടിസിഎ ഉടൻതന്നെ പൂർത്തിയാക്കാൻ ഇരുപക്ഷവും ശ്രമിക്കും.ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് നിയുക്ത പ്രസിഡന്റ് അനുര കുമാര ദിസനായകെയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു
September 23rd, 12:11 am
ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് അനുര കുമാര ദിസനായകെയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ബഹുമുഖ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ശ്രീലങ്കയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.