ഒഡിഷയിലെ ഝാർസുഗുഡയിൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
September 27th, 11:45 am
ഇവിടെയുള്ള ചില യുവ സുഹൃത്തുക്കൾ നിരവധി കലാസൃഷ്ടികൾ കൊണ്ടുവന്നിട്ടുണ്ട്. ഒഡിഷയുടെ കലയോടുള്ള സ്നേഹം ലോകപ്രശസ്തമാണ്. നിങ്ങളുടെ എല്ലാവരിൽ നിന്നും ഞാൻ ഈ സമ്മാനങ്ങൾ സ്വീകരിക്കുന്നു, എന്റെ SPG സഹപ്രവർത്തകരോട് ഈ സമ്മാനങ്ങളെല്ലാം നിങ്ങളിൽ നിന്ന് ശേഖരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പേരും വിലാസവും പിന്നിൽ എഴുതിയാൽ, തീർച്ചയായും നിങ്ങൾക്ക് എന്നിൽ നിന്ന് ഒരു കത്ത് ലഭിക്കും. അവിടെ, പിന്നിൽ, ഒരു കുട്ടി വളരെ നേരം എന്തോ പിടിച്ചിരിക്കുന്നത് ഞാൻ കാണുന്നു. അവന്റെ കൈകൾ വേദനിക്കുന്നുണ്ടാകണം. ദയവായി അവനെ സഹായിക്കുകയും അതും കൂടി ശേഖരിക്കുകയും ചെയ്യുക. പിന്നിൽ നിങ്ങളുടെ പേര് എഴുതിയിട്ടുണ്ടെങ്കിൽ, ഞാൻ തീർച്ചയായും നിങ്ങൾക്ക് എഴുതാം. ഈ കലാസൃഷ്ടികൾ തയ്യാറാക്കിയതിന് നിങ്ങളുടെ ഈ സ്നേഹത്തിന് എല്ലാ യുവാക്കൾക്കും യുവതികൾക്കും കൊച്ചുകുട്ടികൾക്കും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷയിലെ ഝാർസുഗുഡയിൽ 60,000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു
September 27th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒഡിഷയിലെ ഝാർസുഗുഡയിൽ 60,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്ത്, ചടങ്ങിൽ സന്നിഹിതരായ എല്ലാ വിശിഷ്ട വ്യക്തികൾക്കും പ്രധാനമന്ത്രി അഭിവാദ്യമർപ്പിച്ചു. നവരാത്രി ഉത്സവത്തിൻ്റെ ഈ പുണ്യദിനങ്ങളിൽ, മാതാ സമലായിയുടെയും മാതാ രാമചന്ദിയുടെയും പുണ്യഭൂമി സന്ദർശിക്കാനും അവിടെ ഒത്തുചേർന്ന ജനങ്ങളെ കാണാനും തനിക്ക് ഭാഗ്യം ലഭിച്ചതായി ശ്രീ മോദി പറഞ്ഞു. പരിപാടിയിൽ ധാരാളം അമ്മമാരുടെയും സഹോദരിമാരുടെയും സാന്നിധ്യം അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി. അവരുടെ അനുഗ്രഹങ്ങളാണ് ശക്തിയുടെ യഥാർത്ഥ ഉറവിടമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ജനങ്ങൾക്ക് അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.2023 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ
February 01st, 02:01 pm
വികസിത ഇന്ത്യയുടെ മഹത്തായ ദർശനം പൂർത്തീകരിക്കുന്നതിനുള്ള ശക്തമായ അടിത്തറ പണിയുന്നതാണ് അമൃതകാലത്തെ ഈ ആദ്യ ബജറ്റ്. ഈ ബജറ്റ് നിർധനർക്ക് മുൻഗണന നൽകുന്നു. ഈ ബജറ്റ് ഇന്നത്തെ അഭിലാഷ സമൂഹത്തിന്റെ - ഗ്രാമീണർ , ദരിദ്രർ, കർഷകർ, ഇടത്തരക്കാർ എന്നിവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും .ഈ ബജറ്റ് നിരാലംബർക്കു മുൻഗണനയേകുന്നു: പ്രധാനമന്ത്രി
February 01st, 02:00 pm
ഇന്ത്യയുടെ അമൃതകാലത്തെ ആദ്യ ബജറ്റ് വികസിത ഇന്ത്യയുടെ അഭിലാഷങ്ങളും ദൃഢനിശ്ചയങ്ങളും നിറവേറ്റുന്നതിനുള്ള ശക്തമായ അടിത്തറ സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ ബജറ്റ് നിരാലംബർക്ക് മുൻഗണന നൽകുകയും വികസനത്വരയുള്ള സമൂഹത്തിന്റെയും പാവപ്പെട്ടവരുടെയും ഗ്രാമങ്ങളുടെയും ഇടത്തരക്കാരുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ ബജറ്റിന് ധനമന്ത്രിയെയും സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു. പരമ്പരാഗത കരകൗശലത്തൊഴിലാളികൾ, ലോഹർ (ഇരുമ്പ് പണിക്കാർ) സുനാർ (സ്വർണപ്പണിക്കാർ), കുംഹാർ (കുശവർ), ശിൽപ്പികൾ തുടങ്ങിയവരെ രാഷ്ട്രത്തിന്റെ സ്രഷ്ടാവ് എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) മൂന്ന് മാസത്തേക്ക് കൂടി കേന്ദ്ര ഗവണ്‍മെന്റ് നീട്ടി (2022 ഒക്ടോബര്‍-ഡിസംബര്‍)
September 28th, 04:06 pm
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ (പിഎംജികെഎവൈ-ഏഴാം ഘട്ടം) വിപുലീകരണത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മൂന്നു മാസത്തേക്കാണിത്. 2021-ല്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിനും പിഎംജികെഎവൈക്കു കീഴില്‍ അധിക ഭക്ഷ്യസുരക്ഷ വിജയകരമായി നടപ്പാക്കിയതിനും അനുസൃതമായാണ് നടപടി.