എഎൻആർ ഗാരു ഇന്ത്യയുടെ അഭിമാനമാണ്, അദ്ദേഹത്തിന്റെ ഐതിഹാസിക പ്രകടനങ്ങൾ വരുംതലമുറകളെ ആവേശഭരിതരാക്കും: പ്രധാനമന്ത്രി

February 07th, 11:38 pm

ശ്രീ അക്കിനേനി നാഗേശ്വര റാവുവിനെ ഇന്ത്യയുടെ അഭിമാനമായി വിശേഷിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അദ്ദേഹത്തിന്റെ ഐതിഹാസിക പ്രകടനങ്ങൾ വരുംതലമുറകളെ തുടർന്നും ആവേശഭരിതരാക്കുമെന്ന് അഭിപ്രായപ്പെട്ടു. ശ്രീ നാഗാർജുന അക്കിനേനിയെയും കുടുംബത്തെയും കാണാൻ കഴിഞ്ഞതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.