പ്രധാനമന്ത്രിയു​ടെ അ‌ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

May 10th, 02:31 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അ‌ധ്യക്ഷതയിൽ ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ ഇന്ന് ഉന്നതതല യോഗം ചേർന്നു. പ്രതിരോധമന്ത്രി ശ്രീ രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത ​സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, സായുധ സേന മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

​പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പ്രതിരോധമന്ത്രി, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, സംയുക്ത സൈനിക മേധാവി, സായുധസേന മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു

May 09th, 10:24 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, സായുധസേന മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു.