ആൻഡി ജാസി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
June 25th, 02:30 pm
ആമസോൺ സിഇഒ ആൻഡി ജാസി ഇന്നു ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ആമസോൺ ഇന്ത്യയിൽ നടത്തുന്ന 48 ശതകോടി ഡോളറിന്റെ റെക്കോർഡ് നിക്ഷേപം ഇന്ത്യയിൽ നിക്ഷേപം നടത്താൻ ലോകമെമ്പാടും താൽപ്പര്യം വർധിച്ചുവരുന്നതിനെയാണു സൂചിപ്പിക്കുന്നതെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു.