കവിയും ചിന്തകനുമായ ആന്റെ ശ്രീയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

November 10th, 03:02 pm

പ്രഗത്ഭ കവിയും ചിന്തകനുമായ ആന്റെ ശ്രീയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം നമ്മുടെ സാംസ്കാരിക ബൗദ്ധിക മേഖലകളിൽ ആഴത്തിലുള്ള ശൂന്യത സൃഷ്ടിച്ചിരിക്കുകയാണെന്ന് ശ്രീ മോദി പറഞ്ഞു. അദ്ദേഹത്തിന്റെ ചിന്തകൾ തെലങ്കാനയുടെ ആത്മാവിനെ പ്രതിഫലിപ്പിച്ചു. ഒരു പ്രഗത്ഭനായ കവിയും ചിന്തകനുമായ അദ്ദേഹം ജനങ്ങളുടെ ശബ്ദമായിരുന്നു. അവരുടെ പോരാട്ടങ്ങളും അഭിലാഷങ്ങളും ചൈതന്യവും അദ്ദേഹം ആവിഷ്കരിച്ചു. ഹൃദയങ്ങളെ ഉത്തേജിതമാക്കാനും, ശബ്ദങ്ങളെ ഒന്നിപ്പിക്കാനും, സമൂഹത്തിന്റെ കൂട്ടായ സ്പന്ദനത്തിന് രൂപം നൽകാനും അദ്ദേഹത്തിന്റെ വാക്കുകൾക്ക് ശക്തിയുണ്ടായിരുന്നു. സാമൂഹിക ബോധത്തെ ഗാന സൗന്ദര്യവുമായി അദ്ദേഹം സംയോജിപ്പിച്ച രീതി മികച്ചതായിരുന്നു, ശ്രീ മോദി പറഞ്ഞു.