ഇന്ത്യയുടെ ജി20 അധ്യക്ഷതയേയും ഉച്ചകോടിയെയും കുറിച്ചുള്ള ശ്രീ അമിതാഭ് കാന്തിന്റെ പുസ്തകത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

January 21st, 03:44 pm

ഇന്ത്യയുടെ ജി20 അധ്യക്ഷതയേയും 2003ലെ ഉച്ചകോടിയെയും കുറിച്ച് ഒരു പുസ്തകം എഴുതിയ ശ്രീ അമിതാഭ് കാന്തിന്റെ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ട്, മെച്ചപ്പെട്ട ഒരു ലോകത്തിനായുള്ള ശ്രമത്തിൽ മനുഷ്യ കേന്ദ്രീകൃത വികസനം മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമായ ഒരു വീക്ഷണം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

ആഗോള എണ്ണ വാതക കമ്പനി മേധാവികളും വിദഗ്ദ്ധരുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം

October 09th, 02:26 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ലോകത്തെമ്പാടുമുള്ള എണ്ണ വാതക കമ്പനി സി.ഇ.ഒ. മാരുമായും വിദഗ്ദ്ധരുമായും ആശയവിനിമയം നടത്തി.കേന്ദ്ര മന്ത്രിമാരായ ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍, ശ്രീ. ആര്‍.കെ. സിംഗ് എന്നിവരും നിതി ആയോഗ്, പ്രധാനമന്ത്രിയുടെ ഓഫീസ്, പെട്രോളിയം, ധന മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളിള്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.