സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33-ൽനിന്ന് 37 ആയി ഉയർത്തുന്നതിനു കേന്ദ്രമന്ത്രിസഭാംഗീകാരം
May 05th, 07:22 pm
രാജ്യത്തെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിലവിലുള്ള 33-ൽനിന്ന് (ചീഫ് ജസ്റ്റിസ് ഒഴികെ) 37 ആയി ഉയർത്തുന്നതിനായി, 1956-ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ‘സുപ്രീം കോടതി (ജഡ്ജിമാരുടെഎണ്ണം) ഭേദഗതി ബിൽ, 2026’ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നിർദേശത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.