പ്രധാനമന്ത്രി ബ്രസീൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

July 09th, 06:02 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രസീലിയയിൽ ഔദ്യോഗിക സന്ദർശനത്തിലാണ്. ഇന്ന് അദ്ദേഹം ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി ബ്രസീലിയയിലെ അൽവോറാഡ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. കൊട്ടാരത്തിൽ എത്തിയ പ്രധാനമന്ത്രിയെ , പ്രസിഡന്റ് ലുല ഊഷ്മളമായി സ്വീകരിക്കുകയും,അദ്ദേഹത്തിന് വർണ്ണാഭവും ആചാരപരവുമായ സ്വീകരണം നൽകുകയും ചെയ്തു.