ഇറാഖ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ അലി ഫാലിഹ് കാദിം അൽ സെയ്ദിയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

May 16th, 01:35 pm

ഇറാഖ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഫാലിഹ് കാദിം അൽ സെയ്ദിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇറാഖുമായുള്ള ഇന്ത്യയുടെ ദീർഘകാല സൗഹൃദ ബന്ധത്തെ ഇന്ത്യ ഏറെ വിലമതിക്കുന്നുവെന്നും എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഉറച്ചുനിൽക്കുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.