എഎൻആർ ഗാരു ഇന്ത്യയുടെ അഭിമാനമാണ്, അദ്ദേഹത്തിന്റെ ഐതിഹാസിക പ്രകടനങ്ങൾ വരുംതലമുറകളെ ആവേശഭരിതരാക്കും: പ്രധാനമന്ത്രി

February 07th, 11:38 pm

ശ്രീ അക്കിനേനി നാഗേശ്വര റാവുവിനെ ഇന്ത്യയുടെ അഭിമാനമായി വിശേഷിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അദ്ദേഹത്തിന്റെ ഐതിഹാസിക പ്രകടനങ്ങൾ വരുംതലമുറകളെ തുടർന്നും ആവേശഭരിതരാക്കുമെന്ന് അഭിപ്രായപ്പെട്ടു. ശ്രീ നാഗാർജുന അക്കിനേനിയെയും കുടുംബത്തെയും കാണാൻ കഴിഞ്ഞതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.

ഭരണഘടന നമ്മുടെ വഴികാട്ടിയാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

December 29th, 11:30 am

മൻ കി ബാത്തിൻ്റെ ഈ എപ്പിസോഡിൽ, ഭരണഘടനയുടെ 75-ാം വാർഷികവും പ്രയാഗ്‌രാജിലെ മഹാകുംഭ മേളയുടെ ഒരുക്കങ്ങളും ഉൾപ്പെടെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. ബസ്തർ ഒളിമ്പിക്‌സിൻ്റെ വിജയത്തെ അദ്ദേഹം അഭിനന്ദിക്കുകയും, ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള മലേറിയ നിർമാർജനം, കാൻസർ ചികിത്സ എന്നിവയിലെ പുരോഗതി പോലുള്ള ആരോഗ്യപരമായ മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു. കൂടാതെ, ഒഡീഷയിലെ കലഹണ്ടിയിലെ കാർഷിക പരിവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു.