ന്യൂഡൽഹിയിലെ കരിയപ്പ ഗ്രൗണ്ടിൽ നടന്ന എൻ‌സി‌സി റാലിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

January 28th, 04:00 pm

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനും രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയുമായ ശ്രീ. രാജ്‌നാഥ് സിംഗ് ജി, വേദിയിൽ സന്നിഹിതരായിരുന്ന മറ്റ് എല്ലാ വിശിഷ്ട വ്യക്തികൾ, രാജ്യമെമ്പാടുമുള്ള എൻ‌സി‌സി, എൻ‌എസ്‌എസ് കേഡറ്റുകളേ, ടാബ്ലോ കലാകാരന്മാരേ, രാഷ്ട്രീയ രംഗശാലയിലെ സഹപ്രവർത്തകരേ, എന്റെ പ്രിയപ്പെട്ട യുവ സുഹൃത്തുക്കളേ. നിങ്ങളുടെ എല്ലാവരുടെയും കഠിനാധ്വാനവും ഇവിടെ കാണാം. നിങ്ങൾ മികച്ച ഏകോപനത്തോടെയാണ് നിങ്ങളുടെ പ്രകടനം നടത്തിയത്.

ഡൽഹിയിൽ നടന്ന വാർഷിക എൻ.സി.സി പി എം റാലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

January 28th, 03:30 pm

ഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടന്ന വാർഷിക എൻ.സി.സി പി എം റാലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. എൻസിസി ദിനാശംസകൾ നേർന്നുകൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്ത അദ്ദേഹം എൻസിസി കേഡറ്റുകൾ, എൻഎസ്എസ് അംഗങ്ങൾ, ടാബ്ലോ കലാകാരന്മാർ, ദേശീയ രംഗശാലയിലെ പ്രവർത്തകർ, രാജ്യത്തുടനീളമുള്ള യുവ പങ്കാളികൾ എന്നിവരുടെ ഏകോപിത പ്രകടനങ്ങളിൽ അവരുടെ പരിശ്രമം വ്യക്തമായി കാണാനാകുമെന്ന് പറഞ്ഞു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാർ ജിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും അന്തരിച്ച വാർത്ത അങ്ങേയറ്റം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. മഹാരാഷ്ട്രയുടെയും രാജ്യത്തിന്റെയും വികസനത്തിന് അജിത് ദാദ നൽകിയ സംഭാവനകൾ വലുതാണെന്നും, പ്രത്യേകിച്ച് ഗ്രാമീണ ജീവിതം മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം മുൻകൈ എടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അജിത് പവാർ ജിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഈ വേദനയുടെ നിമിഷത്തിൽ രാജ്യം അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ദുഃഖത്തിന്റെയും അനുശോചനത്തിന്റെയും ഈ നിമിഷങ്ങൾക്കിടയിലും, അവിടെ സന്നിഹിതരായിരുന്ന സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള എല്ലാ കേഡറ്റുകൾക്കും പ്രധാനമന്ത്രി ആശംസകൾ നേരുകയും ഈ വർഷം പെൺകുട്ടികളായ കേഡറ്റുകളുടെ വലിയ പങ്കാളിത്തത്തെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനാപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

January 28th, 11:22 am

മഹാരാഷ്ട്രയിലെ ബാരാമതി ജില്ലയിൽ ദാരുണമായ വിമാനാപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കുമൊപ്പമാണ് എന്റെ ചിന്തകൾ. അഗാധമായ ദുഃഖത്തിന്റെ ഈ നിമിഷത്തിൽ വിയോഗദുഃഖം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ശക്തിയും ധൈര്യവും ഉണ്ടാവട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു, ശ്രീ മോദി പറഞ്ഞു.

ശ്രീ അജിത് പവാർ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

January 28th, 11:16 am

ശ്രീ അജിത് പവാർ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കുന്നതിൽ മുൻപന്തിയിൽ നിന്ന കഠിനാധ്വാനിയായ വ്യക്തിത്വം എന്ന നിലയിൽ ശ്രീ അജിത് പവാർ ജി പരക്കെ ബഹുമാനിക്കപ്പെട്ടിരുന്നുവെന്ന് ശ്രീ മോദി പ്രസ്താവിച്ചു. ഭരണപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിലുള്ള അഭിനിവേശവും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗം വളരെ ഞെട്ടിക്കുന്നതും ദുഃഖകരവുമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും എണ്ണമറ്റ ആരാധകർക്കും അനുശോചനം, ശ്രീ മോദി പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ദേവേന്ദ്ര ഫഡ്ണവീസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

December 05th, 08:45 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്ണവീസിനെ അഭിനന്ദിച്ചു. ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ഏകനാഥ് ഷിന്ദെ, അജിത് പവാര്‍ എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു. മഹാരാഷ്ട്രയുടെ കൂടുതൽ വികസനത്തിന് കേന്ദ്രത്തില്‍നിന്ന് സാധ്യമായ എല്ലാ പിന്തുണയും ശ്രീ മോദി ഉറപ്പ് നല്‍കി.