ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മികച്ച വേദിയാണ് 'മൻ കി ബാത്ത്': പ്രധാനമന്ത്രി മോദി
November 30th, 11:30 am
ഈ മാസത്തെ മൻ കി ബാത്തിൽ, ഭരണഘടനാ ദിനാഘോഷങ്ങൾ, വന്ദേമാതരത്തിന്റെ 150-ാം വാർഷികം, അയോധ്യയിൽ ധർമ്മ ധ്വജാരോഹണം, ഐഎൻഎസ് 'മാഹി' ഉൾപ്പെടുത്തലും, കുരുക്ഷേത്രയിലെ അന്താരാഷ്ട്ര ഗീത മഹോത്സവവും ഉൾപ്പെടെയുള്ള നവംബറിലെ പ്രധാന സംഭവങ്ങൾ പ്രധാനമന്ത്രി മോദി എടുത്തുകാട്ടി. റെക്കോർഡ് ഭക്ഷ്യധാന്യ, തേൻ ഉൽപാദനം, ഇന്ത്യയുടെ കായിക വിജയങ്ങൾ, മ്യൂസിയങ്ങൾ, പ്രകൃതി കൃഷി തുടങ്ങിയ നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കാശി-തമിഴ് സംഗമത്തിന്റെ ഭാഗമാകാൻ എല്ലാവരോടും ആഹ്വാനം ചെയ്തു.ഹൈദരാബാദിലെ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി നടത്തിയ പ്രസംഗം
November 26th, 10:10 am
പാർലമെന്റിൽ എത്തേണ്ടതിനാൽ എനിക്ക് സമയ പരിമിതിയുണ്ട്; ബഹുമാനപ്പെട്ട രാഷ്ട്രപതിയുമായി ഒരു പരിപാടിയുണ്ട്. അതിനാൽ, ദീർഘനേരം സംസാരിക്കാതെ, ഞാൻ കുറച്ച് കാര്യങ്ങൾ വേഗത്തിൽ പങ്കുവെക്കുകയും എന്റെ പരാമർശങ്ങൾ അവസാനിപ്പിക്കുകയും ചെയ്യും. ഇന്ന് മുതൽ, ഭാരതത്തിന്റെ വ്യോമയാന മേഖല ഒരു പുതിയ പറക്കൽ നടത്തുകയാണ്. സഫ്രാന്റെ ഈ പുതിയ കേന്ദ്രം ഭാരതത്തിനെ ഒരു ആഗോള എംആർഒ ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും. ഹൈടെക് എയ്‌റോസ്‌പേസ് ലോകത്ത് യുവാക്കൾക്ക് പുതിയ അവസരങ്ങൾ ഈ എംആർഒ കേന്ദ്രം സൃഷ്ടിക്കും. നവംബർ 24 ന് ഞാൻ സഫ്രാൻ ബോർഡിനെയും മാനേജ്‌മെന്റിനെയും അടുത്തിടെ കണ്ടു, നേരത്തെയും ഞാൻ അവരെ കണ്ടിട്ടുണ്ട്. എല്ലാ ചർച്ചകളിലും, ഭാരതത്തെക്കുറിച്ചുള്ള അവരുടെ വിശ്വാസവും പ്രതീക്ഷയും ഞാൻ കണ്ടിട്ടുണ്ട്. ഭാരതത്തിലുള്ള സഫ്രാന്റെ നിക്ഷേപം അതേ വേഗതയിൽ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന്, ഈ സൗകര്യത്തിന് ടീം സഫ്രാനെ ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഹൈദരാബാദിലെ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു
November 26th, 10:00 am
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ GMR എയ്‌റോസ്‌പേസ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് - SEZ-ൽ സ്ഥിതി ചെയ്യുന്ന സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വ്യോമയാന മേഖല ഇന്ന് മുതൽ പുതിയൊരു പാതയിലേക്ക് നീങ്ങുകയാണ്. സഫ്രാന്റെ പുതിയ കേന്ദ്രം ഇന്ത്യയെ ഒരു ആഗോള മെയിൻ്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും എന്ന് ചടങ്ങിൽ പ്രസംഗിക്കവേ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ MRO കേന്ദ്രം യുവാക്കൾക്ക് ഹൈടെക് എയ്‌റോസ്‌പേസ് മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. നവംബർ 24 ന് സഫ്രാൻ ബോർഡിനെയും മാനേജ്‌മെന്റിനെയും താൻ കണ്ടിരുന്നുവെന്നും അവരുമായുള്ള മുമ്പത്തെ എല്ലാ ചർച്ചകളിലും ഇന്ത്യയെക്കുറിച്ചുള്ള അവരുടെ ആത്മവിശ്വാസവും പ്രതീക്ഷയും താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ സഫ്രാന്റെ നിക്ഷേപം അതേ വേഗതയിൽ തുടരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ പുതിയ കേന്ദ്രത്തിന് ടീം സഫ്രാനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി തന്റെ ആശംസകൾ നേർന്നു.അടുത്ത ദശകത്തിലേക്കുള്ള ഇന്ത്യ-ജപ്പാൻ സംയുക്ത ദർശനം: തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം നയിക്കുന്നതിനുള്ള എട്ട് നിർദ്ദേശങ്ങൾ
August 29th, 07:11 pm
ഇന്ത്യയും ജപ്പാനും, നിയമവാഴ്ചയിൽ അധിഷ്ഠിതമായ, സ്വതന്ത്രവും, തുറന്നതും, സമാധാനപരവും, സമൃദ്ധവും, സംഘർഷങ്ങളില്ലാത്തതുമായ ഇന്തോ-പസഫിക് മേഖല എന്ന കാഴ്ചപ്പാടുള്ള രണ്ട് രാഷ്ട്രങ്ങളാണ്. പരസ്പരം പ്രയോജനപ്രദമാകുന്ന തരത്തിലുള്ള വിഭവശേഷി, സാങ്കേതിക ശേഷി, വിപണിയിലെ മത്സരക്ഷമത എന്നിവയുള്ള രണ്ട് സമ്പദ്‌വ്യവസ്ഥകളാണ് ഇന്ത്യയും ജപ്പാനും. സൗഹൃദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ദീർഘകാല പാരമ്പര്യമുള്ള രണ്ട് രാഷ്ട്രങ്ങൾ. ആയതിനാൽ അടുത്ത ദശകത്തിൽ നമ്മുടെ രാജ്യങ്ങളിലെയും ലോകത്തിലെതന്നെയും മാറ്റങ്ങളെയും അവസരങ്ങളെയും സംയുക്തമായി അഭിസംബോധന ചെയ്യാനും, നമ്മുടെ ആഭ്യന്തര ലക്ഷ്യങ്ങൾ കൈവരിക്കാൻ പരസ്പരം സഹായിക്കാനും, നമ്മുടെ രാജ്യങ്ങളെയും അടുത്ത തലമുറയിലെ ജനങ്ങളെയും മുമ്പെന്നത്തേക്കാളും കൂടുതൽ അടുപ്പിക്കാനുമുള്ള നമ്മുടെ ലക്‌ഷ്യം ഇവിടെ അറിയിക്കുകയാണ്.ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ലോക വ്യോമഗതാഗത ഉച്ചകോടിയുടെ പ്ലീനറി സെഷനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
June 02nd, 05:34 pm
കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകരായ റാം മോഹൻ നായിഡു ജി, മുരളീധർ മോഹോൾ ജി, അയാട്ട ബോർഡ് ഓഫ് ഗവർണർമാരുടെ ചെയർമാൻ പീറ്റർ എൽബേഴ്‌സ് ജി, അയാട്ട ഡയറക്ടർ ജനറൽ വില്ലി വാൽഷ് ജി, ഇൻഡിഗോ മാനേജിംഗ് ഡയറക്ടർ രാഹുൽ ഭാട്ടിയ ജി, മറ്റ് എല്ലാ വിശിഷ്ട വ്യക്തികളെ, മഹതികളെ, മാന്യരെ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐഎടിഎയുടെ 81-ാമത് വാർഷിക പൊതുയോഗത്തെയും ലോക വ്യോമഗതാഗത ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തെയും അഭിസംബോധന ചെയ്തു.
June 02nd, 05:00 pm
ലോകോത്തര വ്യോമയാന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിലും പ്രതിബദ്ധത പുലർത്തുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് നടന്ന ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) ന്റെ 81-ാമത് വാർഷിക പൊതുയോഗത്തെയും ലോക വ്യോമ ഗതാഗത ഉച്ചകോടിയുടെ (World Air Transport Summit - WATS) പ്ലീനറി സമ്മേളനത്തെയും അഭിസംബോധന ചെയ്തു. നാല് പതിറ്റാണ്ടിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ഈ പരിപാടിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം അതിഥികളെ സ്വാഗതം ചെയ്തു. ഈ കാലയളവിൽ ഇന്ത്യ കൈവരിച്ച പരിവർത്തനപരമായ മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട്, ഇന്നത്തെ ഇന്ത്യ മുൻപെങ്ങുമില്ലാത്തവിധം ആത്മവിശ്വാസത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. വിശാലമായ വിപണി എന്ന നിലയിൽ മാത്രമല്ല, നയപരമായ നേതൃത്വം, നവീനാശയം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയുടെ പ്രതീകമായും ആഗോള വ്യോമയാന മേഖലയിലുള്ള ഇന്ത്യയുടെ പങ്ക് അദ്ദേഹം അടിവരയിട്ടു. ഇന്ന്, ബഹിരാകാശ-വ്യോമയാന സംയോജനത്തിൽ ഇന്ത്യ ഒരു ആഗോള നേതാവായി ഉയർന്നുവരികയാണ്, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദശകത്തിൽ സിവിൽ വ്യോമയാന മേഖല ചരിത്രപരമായ മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്നും അവ വേണ്ടപോലെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ധീര വ്യോമസേനാ യോദ്ധാക്കളുമായും സൈനികരുമായും ആദംപൂർ വ്യോമതാവളത്തിൽ പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
May 13th, 03:45 pm
ഈ മുദ്രാവാക്യത്തിന്റെ ശക്തി ലോകം ഇപ്പോൾ കണ്ടിരിക്കുന്നു. ഭാരത് മാതാ കീ ജയ് എന്നത് വെറുമൊരു മുദ്രാവാക്യമല്ല, മാ ഭാരതിയുടെ ബഹുമാനത്തിനും അന്തസ്സിനും വേണ്ടി ജീവൻ പണയപ്പെടുത്തുന്ന രാജ്യത്തെ ഓരോ സൈനികന്റെയും ശപഥമാണിത്. രാജ്യത്തിനുവേണ്ടി ജീവിക്കാൻ ആഗ്രഹിക്കുന്ന, എന്തെങ്കിലും നേടാൻ ആഗ്രഹിക്കുന്ന രാജ്യത്തെ ഓരോ പൗരന്റെയും ശബ്ദമാണിത്. ദൗത്യത്തിലും യുദ്ധക്കളത്തിലും ഭാരത് മാതാ കീ ജയ് പ്രതിധ്വനിക്കുന്നു. ഇന്ത്യയിലെ സൈനികർ മാ ഭാരതി കീ ജയ് വിളിക്കുമ്പോൾ, ശത്രുവിന്റെ ഹൃദയം വിറയ്ക്കുന്നു. നമ്മുടെ ഡ്രോണുകൾ ശത്രുവിന്റെ കോട്ടയുടെ മതിലുകൾ നശിപ്പിക്കുമ്പോൾ, നമ്മുടെ മിസൈലുകൾ ഒരു വിറയൽ ശബ്ദത്തോടെ ലക്ഷ്യത്തിലെത്തുമ്പോൾ, ശത്രു കേൾക്കുന്നു - ഭാരത് മാതാ കീ ജയ്! രാത്രിയുടെ ഇരുട്ടിൽ പോലും നമ്മൾ സൂര്യനെ ഉദയം ചെയ്യിക്കുമ്പോൾ, ശത്രു കാണുന്നു - ഭാരത് മാതാ കീ ജയ്! നമ്മുടെ സൈന്യം ആണവ ഭീഷണിയെ പരാജയപ്പെടുത്തുമ്പോൾ, ആകാശത്ത് നിന്ന് പാതാളത്തിലേക്ക് ഒരു കാര്യം മാത്രം മുഴങ്ങുന്നു - ഭാരത് മാതാ കീ ജയ്!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദംപുർ വ്യോമസേനാ താവളത്തിൽ ധീരരായ വ്യോമസേനാ യോദ്ധാക്കളുമായും സൈനികരുമായും സംവദിച്ചു
May 13th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആദംപുരിലെ വ്യോമസേനാ സ്റ്റേഷനിൽ ധീരരായ വ്യോമസേനാ യോദ്ധാക്കളെയും സൈനികരെയും സന്ദർശിച്ച് അവരുമായി ആശയവിനിമയം നടത്തി. സൈനികരെ അഭിസംബോധന ചെയ്യവേ, ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യത്തിന്റെ ശക്തി അദ്ദേഹം എടുത്തുപറഞ്ഞു. ലോകം അതിന്റെ ശക്തിക്ക് സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് വെറുമൊരു മന്ത്രമല്ലെന്നും, ഭാരതമാതാവിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ജീവൻ പണയപ്പെടുത്തുന്ന ഓരോ സൈനികനും ചെയ്യുന്ന ഗൗരവമേറിയ പ്രതിജ്ഞയാണെന്നും പരാമർശിച്ച പ്രധാനമന്ത്രി, രാഷ്ട്രത്തിനുവേണ്ടി ജീവിക്കാനും അർഥവത്തായ സംഭാവന നൽകാനും ആഗ്രഹിക്കുന്ന ഓരോ പൗരന്റെയും ശബ്ദമാണ് ഈ മുദ്രാവാക്യമെന്നും പറഞ്ഞു. യുദ്ധക്കളത്തിലും നിർണായക ദൗത്യങ്ങളിലും ‘ഭാരത് മാതാ കീ ജയ്’ പ്രതിധ്വനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈനികർ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുമ്പോൾ, അത് ശത്രുവിന്റെ നട്ടെല്ലിൽ വിറയൽ ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സൈനിക ശക്തിക്കും അദ്ദേഹം ഊന്നൽ നൽകി. ഇന്ത്യൻ ഡ്രോണുകൾ ശത്രുവിന്റെ കോട്ടകൾ തകർക്കുമ്പോഴും മിസൈലുകൾ കൃത്യതയോടെ ആക്രമിക്കുമ്പോഴും ശത്രു ഒരു വാചകം മാത്രമേ കേൾക്കൂ – ‘ഭാരത് മാതാ കീ ജയ്’. ഏറ്റവും ഇരുണ്ട രാത്രികളിൽ പോലും, ശത്രുവിനെ രാജ്യത്തിന്റെ അജയ്യമായ ചൈതന്യം കാണാൻ നിർബന്ധിതരാക്കുംവിധത്തിൽ ആകാശത്തെ പ്രകാശിപ്പിക്കാൻ ഇന്ത്യക്കു കഴിവുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യൻ സൈന്യം ആണവ ഭീഷണികൾ ഇല്ലാതാക്കുമ്പോൾ, ‘ഭാരത് മാതാ കീ ജയ്’ എന്ന സന്ദേശം ആകാശത്തും ആഴങ്ങളിലും പ്രതിധ്വനിക്കുന്നു- അദ്ദേഹം പറഞ്ഞു.India is not just a workforce, we are a world force driving global change: PM Modi
March 01st, 11:00 am
The Prime Minister Shri Narendra Modi participated in the NXT Conclave in the Bharat Mandapam, New Delhi today. Addressing the gathering, he extended his heartfelt congratulations on the auspicious launch of NewsX World. He highlighted that the network includes channels in Hindi, English, and various regional languages, and today, it is going global. He also remarked on the initiation of several fellowships and scholarships, extending his best wishes for these programs.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി NXT സമ്മേളനത്തിൽ പങ്കെടുത്തു
March 01st, 10:34 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന NXT സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ന്യൂസ് എക്സ് വേൾഡിന്റെ ശുഭകരമായ സമാരംഭത്തിന് അദ്ദേഹം ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. ഹിന്ദിയിലെയും ഇംഗ്ലീഷിലെയും വിവിധ പ്രാദേശിക ഭാഷകളിലെയും ചാനലുകൾ ഈ ശൃംഖലയിൽ ഉൾപ്പെടുന്നുവെന്നും ഇന്നത് ആഗോളതലത്തിലേക്കു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഫെലോഷിപ്പുകളും സ്കോളർഷിപ്പുകളും ആരംഭിച്ചതിനെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, ഈ പരിപാടികൾക്ക് ആശംസകൾ നേരുകയും ചെയ്തു.India is emerging as a major maritime power in the world: PM at dedication of three naval combatants in Mumbai
January 15th, 11:08 am
PM Modi dedicated three frontline naval combatants, INS Surat, INS Nilgiri and INS Vaghsheer, to the nation on their commissioning at the Naval Dockyard in Mumbai. “It is for the first time that the tri-commissioning of a destroyer, frigate and submarine was being done”, highlighted the Prime Minister. He emphasised that it was also a matter of pride that all three frontline platforms were made in India.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഘ്ഷീര്‍ എന്നീ മുന്‍നിര നാവികസേനാ കപ്പലുകൾ രാജ്യത്തിന് സമര്‍പ്പിച്ചു
January 15th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മൂന്ന് മുന്‍നിര നാവിക കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഘ്ഷീര്‍ എന്നിവ മുംബൈയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ കമ്മീഷന്‍ ചെയ്തു. തുടർന്ന് ഇവ രാജ്യത്തിന് സമര്‍പ്പിച്ചു. കരസേനാ ദിനമായി ആചരിക്കുന്ന ജനുവരി 15 ന് രാജ്യത്തിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി ജീവന്‍ ത്യജിക്കുന്ന ഓരോ ധീര യോദ്ധാവിനെയും അഭിവാദ്യം ചെയ്യുന്നതായി സദസിനെ അഭിസംബോധന ചെയ്തു ശ്രീ മോദി പറഞ്ഞു. ഈ അവസരത്തില്‍ എല്ലാ ധീര യോദ്ധാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.പ്രധാനമന്ത്രി ഒക്ടോബർ 28നു ഗുജറാത്ത് സന്ദർശിക്കും
October 26th, 03:28 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 28നു ഗുജറാത്ത് സന്ദർശിക്കും. രാവിലെ പത്തിനു സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനൊപ്പം പ്രധാനമന്ത്രി, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) ക്യാമ്പസിൽ സി-295 വിമാനങ്ങൾ നിർമിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് സമുച്ചയം സംയുക്തമായി ഉദ്ഘാടനം ചെയ്യും. അതിനുശേഷം, പകൽ പതിനൊന്നോടെ അദ്ദേഹം വഡോദരയിലെ ലക്ഷ്മിവിലാസം കൊട്ടാരം സന്ദർശിക്കും. വഡോദരയിൽനിന്ന് അംറേലിയിലേക്കു പോകുന്ന പ്രധാനമന്ത്രി ഉച്ചകഴിഞ്ഞ് 2.45ന് അംറേലിയിലെ ദുധാലയിൽ ഭാരത് മാതാ സരോവർ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു മൂന്നോടെ അംറേലിയിലെ ലാഠിയിൽ 4800 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും.സംയുക്ത വസ്തുതാപത്രം: സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്ത വിപുലീകരണം തുടര്‍ന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ഇന്ത്യയും
September 22nd, 12:00 pm
ആഗോള നന്മയ്ക്കായുള്ള അജണ്ട നിര്‍ണ്ണായകമായി നടപ്പിലാക്കുന്നതാണ് 21ാം നൂറ്റാണ്ടിനെ നിര്‍വചിക്കുന്ന യു.എസ്ഇന്ത്യ സമഗ്ര ആഗോള, നയതന്ത്ര പങ്കാളിത്തമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിരീകരിച്ചു. അമേരിക്കയും ഇന്ത്യയും അഭൂതപൂര്‍വമായ വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും തലത്തിലെത്തുന്നത് കണ്ട ചരിത്രപരമായ കാലഘട്ടത്തെക്കുറിച്ച് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച, മനുഷ്യാവകാശങ്ങള്‍, ബഹുസ്വരത, എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിലാണ് യുഎസ്ഇന്ത്യ പങ്കാളിത്തം ഊന്നല്‍ നല്‍കുന്നതെന്ന് നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. വര്‍ധിച്ച പ്രവര്‍ത്തന ഏകോപനം, വിവരങ്ങള്‍ പങ്കിടല്‍, പ്രതിരോധ വ്യാവസായിക നവീകരണം എന്നിവയുടെ നേട്ടങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് യു.എസ്ഇന്ത്യ മേജര്‍ ഡിഫന്‍സ് പങ്കാളിത്തത്തെ ആഗോള സുരക്ഷയുടെയും സമാധാനത്തിന്റെയും സ്തംഭമാക്കി മാറ്റിയ പുരോഗതിയെ നേതാക്കള്‍ അഭിനന്ദിച്ചു. നമ്മുടെ ജനങ്ങളുടേയും പൗരസ്വകാര്യ മേഖലകളുടേയും ഗവണ്‍മെന്റുകളുടേയും അഗാധമായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള അശ്രാന്ത പരിശ്രമം യു.എസ്ഇന്ത്യ പങ്കാളിത്തത്തെ വരും ദശാബ്ദങ്ങള്‍ മുന്നില്‍ കണ്ട് കൂടുതല്‍ ഉയരങ്ങളിലേക്കുള്ള പാതയിലേക്ക് നയിച്ചുവെന്ന് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും അചഞ്ചലമായ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും പ്രകടിപ്പിച്ചു.India is progressing towards the goal of becoming a leading aviation hub: PM Modi
September 12th, 04:00 pm
PM Modi welcomed global leaders to the Civil Aviation Summit, emphasizing the sector's potential and growth in the Asia Pacific region. Highlighting India's aviation transformation, he noted the inclusive expansion of air travel, especially in Tier-2 and Tier-3 cities, through initiatives like the UDAN scheme. This has made air travel more accessible, benefiting millions, with regional connectivity and sustainable growth being key priorities.ദലിതുകളുടെയും ഒബിസിയുടെയും യഥാർത്ഥ സാമൂഹിക ശാക്തീകരണത്തിന് ബിജെപി ഊന്നൽ നൽകുന്നു: പഞ്ചാബിലെ പട്യാലയിൽ പ്രധാനമന്ത്രി മോദി
May 23rd, 05:00 pm
പഞ്ചാബിലെ പട്യാലയിലെ ജനങ്ങളുടെ ആവേശകരമായ സ്വീകരണത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ റാലിയെ അഭിസംബോധന ചെയ്തു. 'ഗുരു തേജ് ബഹാദൂറിൻ്റെ' ഭൂമിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗം ആരംഭിച്ചത്. അഞ്ച് ഘട്ട വോട്ടെടുപ്പിന് ശേഷം, ഇന്ത്യയിലെ ജനങ്ങളുടെ സന്ദേശം 'ഫിർ എക് ബാർ, മോദി സർക്കാർ' എന്ന് പ്രതിധ്വനിക്കുന്നു, അദ്ദേഹം പറഞ്ഞു. ‘വികസിത ഭാരത്’ ഉറപ്പാക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം പഞ്ചാബിനോട് അഭ്യർത്ഥിച്ചു.പ്രധാനമന്ത്രി പഞ്ചാബിലെ ശക്തമായ റാലിയെ അഭിസംബോധന ചെയ്തു, മോദിക്ക് ആവേശകരമായ സ്വീകരണം
May 23rd, 04:30 pm
പഞ്ചാബിലെ പട്യാലയിലെ ജനങ്ങളുടെ ആവേശകരമായ സ്വീകരണത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ റാലിയെ അഭിസംബോധന ചെയ്തു. 'ഗുരു തേജ് ബഹാദൂറിൻ്റെ' ഭൂമിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗം ആരംഭിച്ചത്. അഞ്ച് ഘട്ട വോട്ടെടുപ്പിന് ശേഷം, ഇന്ത്യയിലെ ജനങ്ങളുടെ സന്ദേശം 'ഫിർ എക് ബാർ, മോദി സർക്കാർ' എന്ന് പ്രതിധ്വനിക്കുന്നു, അദ്ദേഹം പറഞ്ഞു. ‘വിക്ഷിത് ഭാരത്’ ഉറപ്പാക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം പഞ്ചാബിനോട് അഭ്യർത്ഥിച്ചു.രാജസ്ഥാനിലെ പൊഖ്റാനില്‍ നടന്ന 'ഭാരതശക്തി പ്രഘോഷണ' പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
March 12th, 02:15 pm
രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ ഭജന്‍ ലാല്‍ ജി ശര്‍മ്മ, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ രാജ്നാഥ് സിംഗ് ജി, ഗജേന്ദ്ര ഷെഖാവത് ജി, കൈലാഷ് ചൗധരി ജി, പിഎസ്എയില്‍ നിന്നുള്ള പ്രൊഫസര്‍ അജയ് സൂദ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, വ്യോമസേനാ മേധാവി വി.ആര്‍. ചൗധരി, നാവികസേനാ മേധാവി അഡ്മിറല്‍ ഹരികുമാര്‍, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മൂന്ന് സേനകളിലെയും ധീരരായ സൈനികര്‍... പിന്നെ ഇവിടെ പൊഖ്റാനില്‍ ഒത്തുകൂടിയ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ!രാജസ്ഥാനിലെ പൊഖ്റാനില്‍ നടന്ന 'ഭാരത് ശക്തി'യിൽ മൂന്ന് സേനകളുടേയും അഭ്യാസ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി
March 12th, 01:45 pm
രാജസ്ഥാനിലെ പൊഖ്‌റാനില്‍ മൂന്ന് സേനകളുടേയും അഭ്യാസ പ്രകടനത്തിലൂടെ തദ്ദേശീയ പ്രതിരോധ ശേഷികളുടെ സമന്വയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സാക്ഷ്യം വഹിച്ചു. രാജ്യത്തിന്റെ ആത്മനിർഭരത സംരംഭത്തെ മുന്‍നിര്‍ത്തി, രാജ്യത്തിന്റെ കഴിവിന്റെ സാക്ഷ്യപത്രമായ 'ഭാരത് ശക്തി' തദ്ദേശീയമായ ആയുധ സംവിധാനങ്ങളുടെയും പ്ലാറ്റ്‌ഫോമുകളുടെയും ഒരു നിര തന്നെ പ്രദര്‍ശിപ്പിക്കുന്നു.