RJD forced Congress to surrender its CM claim at gunpoint: PM Modi in Bhagalpur, Bihar
November 06th, 12:01 pm
In the Bhagalpur rally, PM Modi criticised RJD and Congress for never understanding the value of self-reliance or Swadeshi. He reminded the people that the Congress can never erase the stain of the Bhagalpur riots. Outlining NDA’s roadmap for progress, PM Modi said the government is working to make Bihar a hub for textiles, tourism and technology.No IIT, no IIM, no National Law University — a whole generation’s future was devoured by RJD’s leadership: PM Modi in Araria, Bihar
November 06th, 11:59 am
PM Modi addressed a large public gathering in Araria, Bihar, where people turned up in huge numbers to express their support for the NDA. Speaking with conviction, PM Modi said that the people of Bihar have already made up their minds – ‘Phir Ekbar, NDA Sarkar!’PM Modi stirs up massive rallies with his addresses in Araria & Bhagalpur, Bihar
November 06th, 11:35 am
PM Modi addressed large public gatherings in Araria & Bhagalpur, Bihar, where people turned up in huge numbers to express their support for the NDA. Speaking with conviction, PM Modi said that the people of Bihar have already made up their minds – ‘Phir Ekbar, NDA Sarkar!’നവ റായ്പൂരിൽ ഛത്തീസ്ഗഢ് രജത് മഹോത്സവത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
November 01st, 03:30 pm
ഛത്തീസ്ഗഢ് രൂപീകരിച്ചിട്ട് ഇന്ന് 25 വർഷം പൂർത്തിയാകുന്നു. ഈ സുപ്രധാന അവസരത്തിൽ, ഛത്തീസ്ഗഢിലെ എല്ലാ ജനങ്ങൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഛത്തീസ്ഗഢ് രജത് മഹോത്സവത്തെ അഭിസംബോധന ചെയ്തു
November 01st, 03:26 pm
ഛത്തീസ്ഗഢ് സംസ്ഥാന രൂപീകരണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് നവ റായ്പൂരിൽ ഇന്ന് നടന്ന ഛത്തീസ്ഗഢ് രജത മഹോത്സവത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. റോഡുകൾ, വ്യവസായം, ആരോഗ്യം, ഊർജ്ജം തുടങ്ങിയ പ്രധാന മേഖലകൾ ഉൾപ്പെടുന്ന 14,260 കോടിയിലധികം രൂപയുടെ വികസനപരവും പരിവർത്തനപരവുമായ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിച്ചു. ഛത്തീസ്ഗഢ് സംസ്ഥാനം രൂപീകൃതമായിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാകുകയാണെന്ന് ചടങ്ങിൽ പ്രധാനമന്ത്രി ജനങ്ങളെ ഓർമ്മിപ്പിച്ചു. ഈ വേളയിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേർന്നു.രാജ്യത്ത് മെഡിക്കൽ ബിരുദാനന്തര, ബിരുദ വിദ്യാഭ്യാസ ശേഷി വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
September 24th, 05:52 pm
രാജ്യത്ത്, നിലവിലുള്ള സംസ്ഥാന/കേന്ദ്ര ഗവണ്മെന്റ് മെഡിക്കൽ കോളേജുകൾ, പി.ജി. സ്ഥാപനങ്ങൾ, ഗവണ്മെന്റ് ആശുപത്രികൾ എന്നിവ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയുടെ (CSS) മൂന്നാം ഘട്ടത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ, അംഗീകാരം നൽകി. ഇതിലൂടെ 5,000 പി.ജി. സീറ്റുകൾ വർദ്ധിപ്പിക്കാനും, നിലവിലുള്ള ഗവണ്മെന്റ് മെഡിക്കൽ കോളേജുകൾ നവീകരിച്ച് 5,023 എം.ബി.ബി.എസ്. സീറ്റുകൾ കൂടി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിനായി ഒരു സീറ്റിന് 1.50 കോടി രൂപയുടെ വർദ്ധിപ്പിച്ച ചെലവ് പരിധി നിശ്ചയിച്ചിട്ടുണ്ട്.അസമിലെ ദരംഗിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ.
September 14th, 11:30 am
ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്! അസമിന്റെ ജനപ്രിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ സർബാനന്ദ സോനോവാൾ ജി, അസം ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, തുടർച്ചയായ മഴയെ അവഗണിച്ചും ഞങ്ങളെ അനുഗ്രഹിക്കാൻ ഇവിടെ എത്തിയ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാർ - നമസ്കാരം.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസ്സമിലെ ദാരംഗിൽ 6,500 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
September 14th, 11:00 am
ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് ശേഷം ആദ്യമായി ഇന്നലെയാണ് താൻ അസം സന്ദർശിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ ഉജ്ജ്വല വിജയം മാ കാമാഖ്യയുടെ അനുഗ്രഹം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ പുണ്യഭൂമിയിൽ കാലുകുത്തിയപ്പോൾ തനിക്ക് ആഴത്തിലുള്ള ആത്മീയ സംതൃപ്തി അനുഭവപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജന്മാഷ്ടമി ദിനത്തിൽ അസ്സമിലെ ജനങ്ങൾക്ക് അദ്ദേഹം ആശംസകൾ അറിയിക്കുകയും ചെയ്തു. ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽ നിന്നുള്ള തന്റെ വാക്കുകൾ ആവർത്തിച്ചുകൊണ്ട്, ഇന്ത്യയുടെ സുരക്ഷാ തന്ത്രത്തിൽ 'സുദർശന-ചക്രം' എന്ന ആശയം താൻ അവതരിപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. സംസ്കാരത്തിന്റെയും ചരിത്രപരമായ അഭിമാനത്തിന്റെയും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയുടെയും സംഗമസ്ഥാനമായി ശ്രീ മോദി മംഗൾഡോയിയെ ഉയർത്തിക്കാട്ടി. അസ്സമിന്റെ സ്വത്വത്തിന്റെ പ്രതീകമായി ഈ പ്രദേശം നിലകൊള്ളുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രചോദനവും വീര്യവും നിറഞ്ഞ ഈ ഭൂമിയിൽ, ജനങ്ങളെ കാണാനും അവരുമായി സംവദിക്കാനും അവസരം ലഭിച്ചതിൽ താൻ അനുഗ്രഹീതനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.The journey to a Viksit Bharat will move forward hand in hand with Digital India: PM Modi in Bengaluru
August 10th, 01:30 pm
PM Modi launched metro projects worth around Rs 22,800 crore in Bengaluru, Karnataka. Noting that Bengaluru is now recognized alongside major global cities, the PM emphasized that India must not only compete globally but also lead. He highlighted that in recent years, the Government of India has launched projects worth thousands of crores for Bengaluru and today, this campaign is gaining new momentum.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകയിലെ ബെംഗളൂരുവിൽ ഏകദേശം 22,800 കോടി രൂപയുടെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
August 10th, 01:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കർണാടകയിലെ ബെംഗളൂരുവിൽ ഏകദേശം 7160 കോടി രൂപയുടെ ബെംഗളൂരു മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്യുകയും 15,610 കോടി രൂപയുടെ ബെംഗളൂരു മെട്രോ പദ്ധതി മൂന്നാം ഘട്ടത്തിന്റെ തറക്കല്ലിടുകയും ചെയ്തു. ബെംഗളൂരുവിലെ കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ മൂന്ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യവേ, കർണാടകയുടെ മണ്ണിൽ കാലുകുത്തിയപ്പോൾ സ്വന്തം നാട്ടിലെത്തിയ അനുഭവമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കർണാടക സംസ്കാരത്തിന്റെ സമ്പന്നത, ജനങ്ങളുടെ സ്നേഹം, ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്ന കന്നഡ ഭാഷയുടെ മാധുര്യം എന്നിവ എടുത്തുകാട്ടി, ബെംഗളൂരുവിൽ നിലകൊള്ളുന്ന അന്നമ്മ തായി ദേവിയുടെ കാൽക്കൽ ആദരമർപ്പിച്ചാണു ശ്രീ മോദി അഭിസംബോധന ആരംഭിച്ചത്. നൂറ്റാണ്ടുകൾക്കുമുമ്പു നാദപ്രഭു കെമ്പഗൗഡ ബെംഗളൂരു നഗരത്തിന് അടിത്തറ പാകിയ കാര്യം അനുസ്മരിച്ച്, പാരമ്പര്യത്തിൽ വേരൂന്നിയ നഗരമാണു കെമ്പഗൗഡ വിഭാവനം ചെയ്തതെന്നും ഈ നഗരം പുരോഗതിയുടെ പുതിയ ഉയരങ്ങളിലെത്തിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ബെംഗളൂരു എപ്പോഴും ആ ചൈതന്യത്തിൽ ജീവിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്തു. ഇന്ന് ബെംഗളൂരു ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്” - പ്രധാനമന്ത്രി പറഞ്ഞു.ശ്രീനാരായണ ഗുരുവും ഗാന്ധിജിയും തമ്മിലുള്ള സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷ പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
June 24th, 11:30 am
ഇന്ന് ഈ സമുച്ചയം രാജ്യത്തിന്റെ ചരിത്രത്തിലെ അഭൂതപൂർവമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നൽകുക മാത്രമല്ല, സ്വാതന്ത്ര്യ ലക്ഷ്യത്തിനും സ്വതന്ത്ര ഇന്ത്യ എന്ന സ്വപ്നത്തിനും മൂർത്തമായ അർത്ഥം നൽകുകയും ചെയ്ത ഒരു ചരിത്ര സംഭവം. 100 വർഷങ്ങൾക്ക് മുമ്പ് ശ്രീ നാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ആ കൂടിക്കാഴ്ച ഇന്നും പ്രചോദനാത്മകവും പ്രസക്തവുമായി തുടരുന്നു. 100 വർഷങ്ങൾക്ക് മുമ്പ് നടന്ന ആ കൂടിക്കാഴ്ച, സാമൂഹിക ഐക്യത്തിനും വികസിത ഇന്ത്യയുടെ കൂട്ടായ ലക്ഷ്യങ്ങൾക്കും ഇന്നും ഒരു വലിയ ഊർജ്ജ സ്രോതസ്സായി തുടരുന്നു. ഈ ചരിത്ര അവസരത്തിൽ, ഞാൻ ശ്രീ നാരായണ ഗുരുവിന്റെ കാൽക്കൽ വണങ്ങുന്നു. ഗാന്ധിജിക്കും ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
June 24th, 11:00 am
ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ, ധാർമ്മിക നേതാക്കളായ ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ അഭിസംബോധന ചെയ്തു. ഇന്നത്തെ വേദി രാജ്യത്തിന്റെ ചരിത്രത്തിലെ അഭൂതപൂർവമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, സന്യാസിവര്യന്മാരുൾപ്പെടെയുള്ളവർക്ക് ആദരപൂർവ്വം ആശംസകൾ നേർന്നു. നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നൽകിയ, സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യങ്ങൾക്കും സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നത്തിനും മൂർത്തമായ അർത്ഥം നൽകിയ ഒരു ചരിത്ര സംഭവമാണ് ശ്രീ നാരായണ ഗുരുവും ഗാന്ധിജിയും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് അദ്ദേഹം പറഞ്ഞു. “100 വർഷങ്ങൾക്ക് മുമ്പ് നടന്ന കൂടിക്കാഴ്ച ഇന്നും പ്രചോദനാത്മകവും പ്രസക്തവുമായി തുടരുന്നു, കൂടാതെ സാമൂഹിക ഐക്യത്തിനും വികസിത ഇന്ത്യയുടെ കൂട്ടായ ലക്ഷ്യങ്ങൾക്കും ശക്തമായ ഊർജ്ജ സ്രോതസ്സായി വർത്തിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു. ഈ ചരിത്ര അവസരത്തിൽ, അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ പാദങ്ങളിൽ വന്ദിക്കുകയും മഹാത്മാഗാന്ധിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 11-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
June 21st, 07:06 am
ആന്ധ്രാപ്രദേശ് ഗവർണർ സയ്യിദ് അബ്ദുൾ നസീർ ജി, ഈ സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി, എന്റെ പ്രിയ സുഹൃത്ത് ചന്ദ്രബാബു നായിഡു ഗാരു, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, കെ. റാംമോഹൻ നായിഡു ജി, പ്രതാപ്റാവു ജാദവ് ജി, ചന്ദ്രശേഖർ ജി, ഭൂപതി രാജു ശ്രീനിവാസ് വർമ്മ ജി, സംസ്ഥാന ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗാരു, മറ്റ് വിശിഷ്ട വ്യക്തികളെ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ! നിങ്ങൾക്കെല്ലാവർക്കും നമസ്കാരം!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 11-ാമത് അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തെ അഭിസംബോധന ചെയ്തു
June 21st, 06:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് 11-ാമത് അന്താരാഷ്ട്ര യോഗ ദിന (IYD) പരിപാടിയെ അഭിസംബോധന ചെയ്തു. അന്താരാഷ്ട്ര യോഗാ ദിനാചരണങ്ങൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകുകയും യോഗാ സെഷനിൽ പങ്കെടുക്കുകയും ചെയ്തു.ജമ്മു കശ്മീരിലെ കത്രയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 06th, 12:50 pm
ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ജി, മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജി, കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകരായ അശ്വിനി വൈഷ്ണവ് ജി, ജിതേന്ദ്ര സിംഗ് ജി, വി സോമണ്ണ ജി, ഉപമുഖ്യമന്ത്രി സുരേന്ദ്ര കുമാർ ജി, ജമ്മു കശ്മീരിലെ പ്രതിപക്ഷ നേതാവ് സുനിൽ ജി, പാർലമെൻ്റിലെ എൻ്റെ സഹപ്രവർത്തകൻ ജുഗൽ കിഷോർ ജി, മറ്റു ജനപ്രതിനിധികളേ, എന്റെ സഹോദരീ സഹോദരൻമാരേ. ഇത് വീർ സോരാവർ സിംഗ് ജിയുടെ നാടാണ്, ഈ ഭൂമിയെ ഞാൻ അഭിവാദ്യം ചെയ്യുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജമ്മു കശ്മീരിൽ 46,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും നാടിനു സമർപ്പിക്കുകയും ചെയ്തു
June 06th, 12:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ജമ്മു കശ്മീരിലെ കത്രയിൽ 46,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. ധീരനായ വീർ സൊറാവർ സിങ്ങിന്റെ നാടിനെ അഭിവാദ്യം ചെയ്ത്, ഇന്നത്തെ പരിപാടി ഇന്ത്യയുടെ ഐക്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും മഹത്തായ ആഘോഷമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മാതാ വൈഷ്ണോ ദേവിയുടെ അനുഗ്രഹത്താൽ, കശ്മീർ താഴ്വര ഇപ്പോൾ ഇന്ത്യയുടെ വിശാലമായ റെയിൽവേ ശൃംഖലയുമായി കൂട്ടിയിണക്കപ്പെട്ടിരിക്കുന്നുവെന്നു ശ്രീ മോദി പറഞ്ഞു. “‘കശ്മീർ മുതൽ കന്യാകുമാരി വരെ” എന്ന ചൊല്ലിലൂടെ, ഭാരതമാതാവിനെ നാം വലിയ തോതിൽ ആദരിക്കുന്നു. ഇന്നതു നമ്മുടെ റെയിൽവേ ശൃംഖലയിലും യാഥാർഥ്യമായി - പ്രധാനമന്ത്രി പറഞ്ഞു. ഉധംപുർ-ശ്രീനഗർ-ബാരാമൂല റെയിൽപ്പാതാപദ്ധതി വെറുമൊരു പേരല്ലെന്നും, ജമ്മു കശ്മീരിന്റെ പുതിയ ശക്തിയുടെ പ്രതീകമാണെന്നും ഇന്ത്യയുടെ വളരുന്ന കഴിവുകളുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ റെയിൽ അടിസ്ഥാനസൗകര്യങ്ങളും സമ്പർക്കസൗകര്യവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, അദ്ദേഹം ചെനാബ്, അഞ്ജി റെയിൽ പാലങ്ങൾ ഉദ്ഘാടനം ചെയ്തു. വന്ദേ ഭാരത് ട്രെയിനുകളും ഫ്ലാഗ് ഓഫ് ചെയ്തു. ഇതു ജമ്മു കശ്മീരിനുള്ളിൽ സമ്പർക്കസൗകര്യം വർധിപ്പിക്കുന്നു. കൂടാതെ, ജമ്മുവിൽ പുതിയ മെഡിക്കൽ കോളേജിന് തറക്കല്ലിട്ടു. മേഖലയിലെ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് ഇതു കരുത്തേകും. ₹46,000 കോടിയുടെ പദ്ധതികൾ ജമ്മു കശ്മീരിലെ വികസനം ത്വരിതപ്പെടുത്തുമെന്നും, പുരോഗതിയും സമൃദ്ധിയും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വളർച്ചയുടെയും പരിവർത്തനത്തിന്റെയും ഈ പുതിയ യുഗത്തിൽ പ്രധാനമന്ത്രി ആശംസകൾ നേരുകയും ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.We are advancing the 'Act East' policy with the spirit of 'Act Fast': PM Modi in Sikkim@50
May 29th, 10:00 am
PM Modi addressed the ‘Sikkim@50’ celebrations in Gangtok via videoconferencing, congratulating the people of Sikkim on 50 years of remarkable progress. He praised the state’s achievements in sustainable development, organic farming, and cultural richness, highlighting its bright future and growing opportunities for youth and the region.പ്രധാനമന്ത്രി നരേന്ദ്ര മോദി ‘സിക്കിം@50’ ആഘോഷങ്ങളെ അഭിസംബോധന ചെയ്തു
May 29th, 09:45 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ഗാങ്ടോക്കിൽ നടന്ന 'സിക്കിം@50' പരിപാടിയെ അഭിസംബോധന ചെയ്തു. 'പുരോഗതി ലക്ഷ്യങ്ങൾ നിറവേറ്റുകയും പ്രകൃതി വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുമ്പോൾ' എന്നതായിരുന്നു പരിപാടിയുടെ പ്രമേയം. സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന ഈ പ്രത്യേക ദിനത്തിൽ സിക്കിം ജനതയെ അഭിവാദ്യം ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഈ വേളയിൽ സിക്കിമിലെ ജനങ്ങളുടെ ആവേശവും ഊർജ്ജവും ഉത്സാഹവും നേരിട്ട് കാണാൻ ആഗ്രഹമുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം തനിക്ക് അവിടെ എത്തിച്ചേരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉടൻതന്നെ സിക്കിം സന്ദർശിക്കുമെന്നും അവരുടെ നേട്ടങ്ങളിലും ആഘോഷങ്ങളിലും പങ്കാളിയാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കഴിഞ്ഞ 50 വർഷത്തെ സിക്കിമിന്റെ നേട്ടങ്ങൾ ആഘോഷിക്കേണ്ട ദിവസമാണിതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മഹത്തായ 50-ാം വാർഷികം അവിസ്മരണീയമാക്കുന്നതിൽ സിക്കിം മുഖ്യമന്ത്രിയെയും സംഘത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. സംസ്ഥാന രൂപീകരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ സിക്കിം ജനതയ്ക്ക് അദ്ദേഹം വീണ്ടും ആശംസകൾ നേർന്നു.റൈസിംഗ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
May 23rd, 11:00 am
കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകരായ ജ്യോതിരാദിത്യ സിന്ധ്യാ ജി, സുകാന്ത മജുംദാർ ജി, മണിപ്പൂർ ഗവർണർ അജയ് ഭല്ല ജി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ജി, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ജി, നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ ജി, മിസോറം മുഖ്യമന്ത്രി ലാൽദുഹോമ ജി, എല്ലാ വ്യവസായ പ്രമുഖരേ നിക്ഷേപകരേ, മഹതികളേ മാന്യരേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025ലെ റൈസിങ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്തു
May 23rd, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്നു നടന്ന റൈസിങ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി 2025 (Rising North East Investors Summit 2025) ഉദ്ഘാടനം ചെയ്തു. പരിപാടിയിലേക്ക് എല്ലാ വിശിഷ്ടാതിഥികളെയും ഹൃദയപൂർവം സ്വാഗതം ചെയ്ത പ്രധാനമന്ത്രി, വടക്കുകിഴക്കൻ മേഖലയുടെ ഭാവിയിൽ അഭിമാനവും ഊഷ്മളതയും വലിയ ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ഭാരത് മണ്ഡപത്തിൽ അടുത്തിടെ നടന്ന അഷ്ടലക്ഷ്മി മഹോത്സവം അദ്ദേഹം അനുസ്മരിച്ചു. ഇന്നത്തെ പരിപാടി വടക്കുകിഴക്കൻ മേഖലയിലെ നിക്ഷേപത്തിന്റെ ആഘോഷമാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ അവസരങ്ങളെ ചുറ്റിപ്പറ്റിയുള്ള ആവേശം പ്രതിഫലിപ്പിക്കുന്നതാണ് ഉച്ചകോടിയിൽ വ്യവസായ പ്രമുഖരുടെ ശ്രദ്ധേയമായ സാന്നിധ്യമെന്നു പ്രധാനമന്ത്രി പറഞ്ഞു. അഭിവൃദ്ധി പ്രാപിക്കുന്ന നിക്ഷേപസൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ എല്ലാ മന്ത്രാലയങ്ങളും സംസ്ഥാന ഗവണ്മെന്റുകളും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ആശംസകൾ നേർന്ന പ്രധാനമന്ത്രി, നോർത്ത് ഈസ്റ്റ് റൈസിങ് സമ്മിറ്റിനെ പ്രശംസിച്ച്, മേഖലയുടെ തുടർച്ചയായ വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ചു.