അഹമ്മദാബാദിലെ വിമാനാപകടത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി സന്ദർശിച്ചു
June 13th, 02:14 pm
നിരവധി പേരുടെ ജീവൻ അപഹരിച്ച ദാരുണമായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദ് സന്ദർശിച്ചു. ദുരിതബാധിതരുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച ശ്രീ മോദി, രക്ഷപ്പെട്ട ഏക വ്യക്തി ഉൾപ്പെടെ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരെ സന്ദർശിച്ചു. ഈ ദുഷ്‌കരമായ സമയത്ത് രാജ്യത്തിന്റെ അചഞ്ചലമായ പിന്തുണ അവർക്ക് പ്രധാനമന്ത്രി ഉറപ്പ് നൽകി.അഹമ്മദാബാദ് വിമാനദുരന്തത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞ സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
June 13th, 10:53 am
അഹമ്മദാബാദിലെ ദാരുണമായ വിമാനാപകടത്തിൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. അവർ അനുഭവിക്കുന്ന വലിയ വേദനയും നഷ്ടവും മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.അഹമ്മദാബാദ് ദുരന്തത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി; അടിയന്തരവും ഫലപ്രദവുമായ സഹായം ഉറപ്പുനൽകി
June 12th, 04:15 pm
അഹമ്മദാബാദിൽ ഇന്നു നടന്ന ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖവും അമ്പരപ്പും പ്രകടിപ്പിച്ചു. ദുരന്തം രാജ്യത്തെ മുഴുവൻ ഞെട്ടിച്ചതായും വാക്കുകൾക്കതീതമാംവിധം ഹൃദയഭേദകമാണിതെന്നും അദ്ദേഹം പറഞ്ഞു.